Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാജ അക്കൗണ്ടിന്റെ ബാഹുല്യം; ട്വിറ്റർ ഏറ്റെടുക്കുന്ന നടപടികൾ നിർത്തിവെച്ച് ഇലോൺ മസ്‌ക്; ട്വിറ്ററിന്റെ വ്യാജ അക്കൗണ്ടുകൾ പ്രതിനിധീകരിക്കുന്നത് അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് കണ്ടെത്തുന്നത് വരെ നടപടികൾ ഉണ്ടാവില്ലെന്ന് ഇലോൺ മസ്‌ക്

വ്യാജ അക്കൗണ്ടിന്റെ ബാഹുല്യം; ട്വിറ്റർ ഏറ്റെടുക്കുന്ന നടപടികൾ നിർത്തിവെച്ച് ഇലോൺ മസ്‌ക്; ട്വിറ്ററിന്റെ വ്യാജ അക്കൗണ്ടുകൾ പ്രതിനിധീകരിക്കുന്നത് അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് കണ്ടെത്തുന്നത് വരെ നടപടികൾ ഉണ്ടാവില്ലെന്ന് ഇലോൺ മസ്‌ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്:ട്വിറ്റർ ഏറ്റെടുക്കുന്നതിനുള്ള കരാർ താൽക്കാലികമായി നിർത്തിവച്ച് ടെസ്ല സിഇഒ ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ വ്യാജ അക്കൗണ്ടുകൾ പ്രതിനിധീകരിക്കുന്നത് അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് കണ്ടെത്തുന്നത് വരെ ഇടപാട് നിർത്തിവെച്ചിരിക്കുന്നു എന്നാണ് ഇലോൺ മസ്‌ക് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് 4,400 കോടി ഡോളറിന് ട്വിറ്റർ ഏറ്റെടുക്കുന്നതായി മസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്റർ ഏറ്റെടുക്കുന്ന സമയത്ത് വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുക എന്നുള്ളതാണ് തന്റെ പ്രാഥമിക ലക്ഷ്യം എന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. എന്നാൽ മൊത്തം ട്വിറ്റർ ഉപയോക്താക്കളിൽ ഏകദേശം അഞ്ച് ശതമാനത്തോളം വ്യാജ അക്കൗണ്ടുകളുണ്ട് എന്ന് ഇന്നലെ ട്വിറ്റർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞിരുന്നു. ഈ കണക്കുകളിൽ വ്യക്തത വരുത്തുന്നത് വരെ ഏറ്റെടുക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി മസ്‌ക് ട്വീറ്റ് ചെയ്തു.

 


ഒരു ഓഹരിക്ക് 54.20 ഡോളർ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റർ വാങ്ങുമെന്ന് ഏപ്രിൽ 14നാണ് മസ്‌ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററിൽ മസ്‌കിനുള്ളത്. ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തുള്ള സാധ്യത പ്രയോജപ്പെടുത്തിന്നില്ലെന്നും സ്വകാര്യ ഉടമസ്ഥതയിലേക്ക് എത്തുമ്പോൾ മാത്രമേ അതിനു സാധിക്കുകയുള്ളു എന്നും അതിനാലാണ് താൻ ഇത്തരമൊരു നിലപാടിലേക്ക് എത്തിയെതെന്നു മസ്‌ക് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP