Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂനപക്ഷങ്ങൾക്ക് എതിരെ ബിജെപി കാട്ടുന്നത് ക്രൂരത; മുറിവുണക്കാൻ തന്റെ സ്പർശം വേണ്ടപ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുന്നു; ജനങ്ങൾ ജീവിക്കുന്നത് ഭയപ്പാടോടെ; വിദ്വേഷ രാഷ്ട്രീയത്തെ തടുത്ത് കോൺഗ്രസ് ശക്തമായി തിരിച്ചുവരണം; സമഗ്രമാറ്റത്തിന് ആഹ്വാനം ചെയ്ത് ചിന്തൻ ശിബിരത്തിന് തുടക്കം കുറിച്ച് സോണിയ ഗാന്ധി

ന്യൂനപക്ഷങ്ങൾക്ക് എതിരെ ബിജെപി കാട്ടുന്നത് ക്രൂരത; മുറിവുണക്കാൻ തന്റെ സ്പർശം വേണ്ടപ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുന്നു; ജനങ്ങൾ ജീവിക്കുന്നത് ഭയപ്പാടോടെ; വിദ്വേഷ രാഷ്ട്രീയത്തെ തടുത്ത് കോൺഗ്രസ് ശക്തമായി തിരിച്ചുവരണം; സമഗ്രമാറ്റത്തിന് ആഹ്വാനം ചെയ്ത് ചിന്തൻ ശിബിരത്തിന് തുടക്കം കുറിച്ച് സോണിയ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ഉദയ്പൂർ: മാറ്റത്തിന്റെ കാറ്റ് വീശാനാണ് കോൺഗ്രസ് കൊതിക്കുന്നത്. ഉദയ്പൂരിലെ ചിന്തൻ ശിബിറും അതിനുവേണ്ടിയാണ്. സംഘടനാതലത്തിലെ മാറ്റമാണ് കോൺഗ്രസ് പുനരുജ്ജീവനത്തിന്റെ ഏറ്റവും അത്യാവശ്യമായ കാര്യമെന്ന് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി ആമുഖപ്രഭാഷണത്തിൽ പറഞ്ഞു.

' നമ്മൾ നമ്മുടെ പ്രവർത്തന ശൈലിയിൽ സമൂല മാറ്റം കൊണ്ടുവരണം', മൂന്നുദിവസത്തെ ചിന്തൻ ശിബിരത്തിന് തുടക്കം കുറിച്ച് സോണിയ പറഞ്ഞു. ശിബിരത്തിൽ അഭിപ്രായങ്ങൾ തുറന്നുപറയണമെന്ന് അവർ ആഹ്വാനം ചെയ്തു. അതേസമയം, രാജ്യത്തിന് നൽകുന്ന സന്ദേശം ഐക്യത്തിന്റേതും ശക്തമായ പാർട്ടിയുടേതും ആകണം. വ്യക്തി താൽപര്യങ്ങൾക്ക് അപ്പുറം, സംഘടനയെ ഉയർത്തി പിടിക്കണം. പാർട്ടി നമുക്ക് ധാരാളം നേട്ടങ്ങൾ തന്നു. അതുതിരികെ നൽകാനുള്ള സമയമാണിത്, സോണിയ പറഞ്ഞു.

ബിജെപിക്ക് എതിരെ സോണിയ ശക്തമായ ഭാഷയിലാണ് സംസാരിച്ചത്. ന്യൂനപക്ഷങ്ങളുടെ അടിച്ചമർത്തൽ ലക്ഷ്യം വച്ചാണ് ബിജെപിയുടെ പ്രവർത്തനമെന്ന് അവർ ആരോപിച്ചു. ന്യൂനപക്ഷങ്ങൾ ഈ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്.ന്യൂനപക്ഷങ്ങളോട് ക്രൂരത കാട്ടുക മാത്രമല്ല, മഹാത്മാ ഗാന്ധിയുടെ ഘാതകരെ ഉയർത്തിക്കാട്ടുകയുമാണ് ബിജെപി. ജനങ്ങൾ ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. മുറിവുണക്കാൻ, തന്റെ സ്പർശം ഏറ്റവും ആവശ്യമായപ്പോൾ ഒക്കെ, വാഗ്മിയായ പ്രധാനമന്ത്രി മൗനം പാലിക്കുകയായിരുന്നു, അവർ പറഞ്ഞു.ബിജെപിക്കും ആർ.എസ്.എസിനുമെതിരായ ചർച്ചയ്ക്കുള്ള സമയമാണിത്.

ഗാന്ധിജിയുടെ ഘാതകരെ വാഴ്‌ത്തുന്നതിനൊപ്പം നെഹ്‌റുവിനെ പോലുള്ള നേതാക്കളുടെ സംഭാവനകളെ ചരിത്രത്തിൽ നിന്ന് മായ്ക്കാനും പരിശ്രമിക്കുകയാണ് ബിജെപി. ജനാധിപത്യത്തെ ദുർബലമാക്കുന്നു എന്നാണ് ഇതിന്റെ അർത്ഥം. സമൂഹത്തെ ഭിന്നിപ്പിക്കാനും, മതേതരത്വത്തെയും ഐക്യത്തെയും തർക്കാനുമാണ് ശ്രമം, സോണിയ പറഞ്ഞു.

വിലക്കയറ്റം ജനജീവിതത്തെ വലിഞ്ഞു മുറുക്കുന്നു. ഇത് ആത്മ പരിശോധനയുടെ സമയമാണ്. ചിന്തൻ ശിബിർ ഐക്യത്തിന്റെ സന്ദേശം മുഴക്കണം. യു.പി.എ കാലത്ത് ആരംഭിച്ച പദ്ധതികളുടെ ഉടമസ്ഥാവകാശം മോദി സർക്കാർ ഏറ്റെടുക്കുകയാണ്. പുതിയ ഊർജ്ജവും ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമായിട്ടായിരിക്കണം ചിന്തൻശിബിർ സമാപിക്കേണ്ടത്.

നോട്ട് നിരോധനത്തിന് ശേഷമാണ് സമ്പദ് വ്യവസ്ഥ തകർന്നത്. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള ജനക്ഷേമ പദ്ധതികൾ കൊണ്ടുവന്നത് യു.പി.എ സർക്കാരാണ്. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മോദി സർക്കാർ തയ്യാറായില്ലെന്നും സോണിയ പറഞ്ഞു.മോദി സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP