Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്

അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്

ആർ പീയൂഷ്

തൃശൂർ: കുടമാറ്റം നടക്കുമ്പോൾ ഒരു തരിമ്പ് ഇടമില്ലാത്തിടത്ത് യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവും ആസ്വാദനത്തിനിടയിൽ ആനന്ദക്കണ്ണീരണിയുന്ന യുവതിയുടെയും മനോഹരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരാണ് ഇരുവരുമെന്ന ചോദ്യവുമായി പലരും രംഗത്തെത്തിയിരുന്നു. ഒടുവിൽ അവരെ മറുനാടൻ കണ്ടെത്തി. തൃശൂർ എൽതുരുത്തി സ്വദേശിയായ സുദീപ് മാടമ്പിയും നടത്തറ സ്വദേശി കൃഷ്ണപ്രിയയുമാണ് ആ മനോഹര ദൃശ്യങ്ങളിലുണ്ടായിരുന്നത്. കാണാൻ കഴിയില്ല എന്ന് കരുതിയ പൂരം അടുത്തു നിന്ന് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കണ്ണുകൾ നിറഞ്ഞൊഴുകിയതെന്ന് കൃഷ്ണപ്രിയ മറുനാടനോട് പറഞ്ഞു.

സുദീപും കൃഷ്ണപ്രിയയും പൂര ദിവസം നടന്ന് സംഭവങ്ങൾ പങ്കു വയ്ക്കുന്നു.

പൂരം കാണാൻ സുഹൃത്തായ കൃഷ്ണപ്രിയ, രേഷ്മ, ബിയാമി എന്നിവർ രാവിലെ തന്നെ ഗ്രൗണ്ടിൽ എത്തിയിരുന്നു. തിക്കിലും തിരക്കിലും പൂരം നടക്കുന്നതിന്റെ മുൻഭാഗത്ത് എത്തിപ്പെട്ടു. അവിടെ പൊലീസ് വലിയ ബാരിക്കേഡുകൾ വച്ച് തടഞ്ഞു. എങ്കിലും തെക്കോട്ടിറങ്ങുന്ന സമയത്ത് മുൻഭാഗത്ത് നിന്നു കാണാൻ കഴിഞ്ഞു. എന്നാൽ അൽപ്പം സമയം കഴിഞ്ഞപ്പോൾ അവിടെ നിന്ന പൊലീസുകാർ മൂന്ന് പെൺകുട്ടികൾ ഉള്ളതിനാൽ ബാരിക്കേഡിന് അപ്പുറം നിന്നു പൂരം കാണാൻ അനുവാദം നൽകി. ഇതോടെ സൗകര്യപ്രദമായി പൂരം കാണാമെന്ന സന്തോഷത്തോടെ അവിടേക്ക് എത്തിയപ്പോൾ അവിടെ നിന്ന പൊലീസുകാർ ഞങ്ങളെ തടഞ്ഞു. അവിടെ നിൽക്കാൻ കഴിയില്ല എന്ന് പറഞ്ഞു പുറത്തേക്ക് വിട്ടു. മുന്നിൽ നിന്ന ഞങ്ങളെ പൂരം സൗകര്യപ്രദമായി കാണാൻ അവിടെ നിന്ന പൊലീസുകാരാണ് ഇവിടേക്ക് പറഞ്ഞു വിട്ടതെന്നുമൊക്കെ പറഞ്ഞെങ്കിലും അവർ അതു കേൾക്കാൻ തയ്യാറായില്ല.

ഇതോടെ മുന്നിൽ നിന്ന ഞങ്ങൾ ഏറ്റവും പിന്നിലേക്ക് പോയി. മണിക്കൂറുകളായി കാത്തു നിന്നിട്ട് ഒടുവിൽ പൂരം കാണാൻ കഴിയാതെ മടങ്ങേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ വല്ലാത്ത സങ്കടം തോന്നി. ഒന്നുകൂടി മുന്നിലേക്ക് പോയാലോ എന്ന് അപ്പോഴാണ് കൃഷ്ണപ്രിയ പറഞ്ഞത്. എങ്കിൽ ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി. അങ്ങനെ ഉന്തി തള്ളി മുന്നിലേക്കെത്തി. പൊലീസ് വീണ്ടും തടഞ്ഞു. ഞങ്ങൾ മുന്നിൽ നിന്നതാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞ് മുന്നിലേക്ക് വിട്ടപ്പോൾ അവിടെ നിൽക്കാൻ സമ്മതിക്കാത്തതിനെതുടർന്നാണ് പിന്നിലേക്ക് പോയതെന്നും വീണ്ടും അവരോട് പറഞ്ഞു. പറയുമ്പോൾ ഞങ്ങളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അത് മനസ്സിലാക്കിയാവണം ആ ഉദ്യോഗസ്ഥൻ ഞങ്ങളെ പൂരം കാണാൻ സൗകര്യപ്രദമായ സ്ഥലത്തേക്കു നിർത്തി. പൂരം നന്നായി കാണാൻ കൃഷ്ണപ്രിയയെ തോളിൽ കയറ്റിയിരുത്തുകയും ചെയ്തു- സുദീപ് പറഞ്ഞു.

ബാക്കി പറഞ്ഞത് കൃഷ്ണപ്രിയയാണ്. തോളിൽ കയറ്റിയപ്പോൾ പൂരം നന്നായി കാണാൻ കഴിഞ്ഞു. കാണാൻ കഴിയില്ലെന്ന് കരുതിയ പൂരം അടുത്തു നിന്നു കാണാൻ വീണ്ടും അവസരം ലഭിച്ചതോടെ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു പോയി. ഇതിനിടയിൽ സുദീപ് ചെണ്ടമേളത്തിനൊപ്പം ചുവടു വയ്ക്കാനും തുടങ്ങി. ഈ സമയം ആരോ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പൂരം കാണാൻ സൗകര്യമൊരുക്കി തന്ന പേരറിയാത്ത ആ പൊലീസുദ്യോഗസ്ഥന് നന്ദി പറയുകയാണ് എന്നും കൃഷ്ണ പ്രിയ പറഞ്ഞു.

മഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഒരു ചാനലിന്റെ അവതാരകയാണ് കൃഷ്ണപ്രിയ. ഹ്യൂണ്ടായിയുടെ സെയിൽസ് ഡിപ്പാര്ട്ടമെന്റിലാണ് സുദീപ് ജോലി ചെയ്യുന്നത്. നാലു വർഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പലരും ഇവരെ അന്വേഷിച്ചു കൊണ്ടിക്കുകയായിരുന്നു. ഇതിനിടയിലാണ് മറുനാടൻ ഇവരെ കണ്ടെത്തിയത്. വീഡിയോ പകർത്തിയത് നിഥിൻ വിജയൻ എന്നയാളാണ്.

അതേസമയം, മുമ്പ് പൂർണ്ണ തോതിൽ പൂരം നടന്ന കാലത്തേതിനേക്കാൾ ഇരട്ടിയോളമാളുകളാണ് ഇക്കുറി പൂരം കാണാനെത്തിയത്. മഠത്തിൽവരവ് പഞ്ചവാദ്യത്തിലും തിരുവമ്പാടിയുടെ മേളത്തിലും ഇലഞ്ഞിമരച്ചോട്ടിലും കുടമാറ്റത്തിലും എന്നുവേണ്ട, പിറ്റേ ദിവസത്തെ പകൽ പൂരത്തിൽ പോലും ഒരിഞ്ചിടമില്ലാത്ത വിധമായിരുന്നു ആളുകളുടെ തിക്കും തിരക്കും. കനത്ത മഴയെ തുടർന്ന്, പൂരത്തിന്റെ പ്രധാന കാഴ്ചയായ വെടിക്കെട്ട് രണ്ടുതവണയും മാറ്റിവെച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP