Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശില്പശാല ജൂൺ 2, 3, 4 തീയതികളിൽ; ജൂൺ 15വരെ അപേക്ഷിക്കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽ ബന്ധിപ്പിച്ച് വൈജ്ഞാനികകേന്ദ്രമായി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിന് ശില്പശാല സംഘടിപ്പിക്കുന്നു. എഴുത്തുകാർ, ഗവേഷകർ, അദ്ധ്യാപകർ തുടങ്ങി വൈജ്ഞാനിക മേഖലയിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം. അതാത് രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ചായിരിക്കും പ്രതിനിധികളെ തിരഞ്ഞെടുക്കുക.

ജൂൺ 2,3,4 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ശില്പശാല സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 15നു മുമ്പ് [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷയും ബയോ ഡാറ്റയും അയയ്ക്കുക. ഫോൺ: 0471-2316306, 9447956162.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP