Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസെടുത്തു.

മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസെടുത്തു.

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. കങ്കനാടി ഫാ. മുള്ളേഴ്സ് കോളേജിലെ ഹോസ്റ്റലിലാണ് മലയാളി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂർ അഴീക്കോട് സ്വദേശിനി സാന്ദ്രയാണ് (20) മരിച്ചത്. മൂന്നാം വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയാണ് സാന്ദ്ര. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സുഖമില്ലെന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ സാന്ദ്രയെ പിന്നീട് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

മരണത്തിന് മുൻപ് സാന്ദ്ര സാമൂഹികമാധ്യമ അക്കൗണ്ടുകളൊക്കെ ഒഴിവാക്കിയിരുന്നു. സഹപാഠികൾ ഹോസ്റ്റലിൽ ചെന്നപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് പാണ്ടേശ്വരം പൊലീസ് കേസെടുത്തു. അമ്മ: പ്രസീത. സഹോദരൻ: രാംജിത്ത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP