Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎം സൈബർ പോരാളി ആകാശ് തില്ലങ്കേരി പുതു ജീവിതത്തിലേക്ക്; പത്തരയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ കണ്ണൂർ വാരം സ്വദേശിനിയായ ഡോക്ടർ അനുപമ ജയതിലകനെ വിവാഹം ചെയ്തു; പാർട്ടി അനുഭാവികൾ പങ്കെടുത്തെങ്കിലും വിവാഹത്തിനെത്താതെ നേതാക്കൾ; പി ജെയും എത്തിയില്ല

സിപിഎം സൈബർ പോരാളി ആകാശ് തില്ലങ്കേരി പുതു ജീവിതത്തിലേക്ക്; പത്തരയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ കണ്ണൂർ വാരം സ്വദേശിനിയായ ഡോക്ടർ അനുപമ ജയതിലകനെ വിവാഹം ചെയ്തു; പാർട്ടി അനുഭാവികൾ പങ്കെടുത്തെങ്കിലും വിവാഹത്തിനെത്താതെ നേതാക്കൾ; പി ജെയും എത്തിയില്ല

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വിവാദനായകനായ ആകാശ് തില്ലങ്കേരി ഇനി പുതു ജീവിതത്തിലേക്ക്. സിപിഎം സൈബർ പോരാളിയും യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധ കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരി ഇന്ന് വിവാഹിതനായി. പത്തരയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ കണ്ണുർ വാരം സ്വദേശിനിയും ഹോമിയോ ഡോക്ടറുമായ അനുപമ ജയതിലകനെയാണ് ആകാശ് ജീവിത സഖിയാക്കിയത് നൂറു കണക്കിനാളുകൾ പങ്കെടുത്തു. എച്ചൂരിലെ സിആർ ഓഡിറ്റോറിയത്തിലാണ് താലികെട്ടും വിവാഹവും നടന്നത്. തുടർന്ന് വീട്ടിൽ വിവാഹ സത്കാരവും നടക്കും.

ആകാശ് സൈബറിടത്തിൽ പടപൊരുതുകയും വധക്കേസിൽ പ്രതിയാക്കപ്പെടുകയും ചെയ്ത സ്വന്തം പാർട്ടി നേതാക്കൾ വിവാഹ ചടങ്ങിൽ പങ്കെടുത്തില്ല. ആകാശിന്റെ അടുത്ത സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഫോളോവേഴ്‌സും സിപിഎം അനുഭാവികളും വിവാഹത്തിൽ പങ്കെടുത്തു. ആ കാശിന്റെ ആരാധ്യ പുരുഷനായ പി.ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളും വിവാഹത്തിൽ പങ്കെടുത്തില്ല.

സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയമാണ് ആകാശും അനുപമയും തമ്മിലുള്ള പ്രണയത്തിൽ കലാശിച്ചത്. നേരത്തെ പ്രതിശ്രുത വധുവുമൊന്നിച്ചുള്ള സേവ് ദ ഡേറ്റ് വീഡിയോകളും ചിത്രങ്ങളും ആകാശ് പുറത്തുവിട്ടത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജുൻ ആയങ്കി ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്.

സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് സിപിഎം ഇരുവരെയും തള്ളി പറയുകയും ഇവർ പാർട്ടിക്കും ഡിവൈഎഫ്ഐ യ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിലൂടെയാണ് ആകാശ് വധുവിനെ കണ്ടെത്തിയത്. ഫെയ്സ് ബുക്കിലെ അടുപ്പം പ്രണയമായി മാറുകയായിരുന്നു. അനുപമ ഇക്കാര്യം വീട്ടിൽ തുറന്നു പറഞ്ഞു. ഇത് അവരും അംഗീകരിച്ചു. ഇതോടെയാണ് വീട്ടുകാരുടെ സമ്മതത്തോടെയുള്ള അറേഞ്ചഡ് വിവാഹമായി അതു മാറിയത്. ആകാശിന് പ്ലസ് ടു വിദ്യാഭ്യാസം മാത്രമേ ഉള്ളൂ. പ്ലസ് ടുവിന് നരവംശ ശാത്രമായിരുന്നു മുഖ്യ വിഷയം. പിന്നീട് പല കോഴ്സുകൾ പഠിച്ചെങ്കിലും ജയിക്കാനായില്ല. ആകാശ് തില്ലങ്കേരി ജയിലിൽ കിടക്കുമ്പോഴും ചെന്ന് കണ്ടത് അനുപമ അല്ലെന്നാണ് സൂചനകൾ.

കാപ്പ ചുമത്തി ജയിലിൽ അടയ്ക്കുമെന്ന പൊലിസ് ഭീഷണി നിലനിൽക്കവെ സിപിഎം സൈബർ പോരാളിയായിരുന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുമ്പോൾ കർശന നിരീക്ഷണത്തിന് പൊലീസ് തയ്യാറെടുത്തിരുന്നു. കണ്ണൂർ ജില്ലക്കാരി തന്നെയാണ് അനുപമ. ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്‌ളോക്ക് പ്രസിഡന്റ് ശുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. ഈ കേസ് കോടതിയിൽ ഉടൻ വിചാരണ തുടങ്ങിയേക്കും. സി പി എം നേതാവ് പി.ജയരാജന്റെ ആരാധകരിൽ ഒരാളും സോഷ്യൽ മീഡിയയിലെ ആശയപ്രചാരകനുമായ ആകാശ് തില്ലങ്കേരി കഴിഞ്ഞ കുറെ കാലമായി പാർട്ടിയും ഡിവൈഎഫ്ഐയുമായി അകൽച്ചയിലാണ്

പാർട്ടിയെയും ഡിവൈഎഫ്ഐ സംഘടനയെയും സോഷ്യൽ മീഡിയയിലൂടെ വിമർശിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ സിപിഎം ജില്ലാ നേതൃത്വവും ഡിവൈഎഫ്ഐയും ഇയാളെ നേരത്തെ തള്ളി പറഞ്ഞിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആകാശ് തില്ലങ്കേരിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡു നടത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും തെളിവുകൾ ലഭിക്കാത്തതിനാൽ വെറുതെ വിടുകയായിരുന്നു.

നേരത്തെ ടി.പി വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും കിർമാണി മനോജും വിവാഹിതരായിരുന്നു. ടി.പി വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ കിർമാണി മനോജും വിവാഹം ചെയ്തത് ഡോക്ടറെയാണ്. മുഹമ്മദ് ഷാഫിയുടെ വിവാഹം ഏറെ ആർഭാടത്തോടെയാണ് നടത്തിയത്. ടി.പി വധക്കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിക്കുന്ന ഷാഫിയുടെ വിവാഹത്തിന് തലശേരി മണ്ഡലം എംഎൽഎയും സിപിഎം നേതാവുമായ എ.എൻ ഷംസീർ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു ടി.പി ചന്ദ്രശേഖരന്റെ വിധവയും വടകര എംഎൽഎയുമായ കെ.കെ രമയുൾപ്പെടെയുള്ളവർ ഷാഫിയുടെ വിവാഹത്തിൽ ഷംസീർ പങ്കെടുത്തതിനെ വിമർശിച്ചു രംഗത്തു വന്നിരുന്നു.

അണ്ണൻ സജിത്തും ഈയിടെ വിവാഹം ചെയ്തിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിനെ തുടർന്ന് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി അർജുൻ ആയങ്കി കേസിൽ പ്രതിയായതിനെ തുടർന്ന് സിപിഎമ്മിൽ നിന്നും കടുത്ത എതിർപ്പ് അർജുനും ആകാശിനും നേരിടേണ്ടി വന്നു. പാർട്ടിക്കുള്ളിലെ സൈബർ പോരാളികളായ ഇരുവർക്കും പ്രത്യക്ഷത്തിൽ സിപിഎമ്മുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടി വന്നു. ആകാശ് തില്ലങ്കേരിക്കെതിരെ ക്വട്ടേഷൻ - സ്വർണക്കടത്ത് ബന്ധമാരോപിച്ചു ഡിവൈഎഫ്ഐ കണ്ണുർ ജില്ലാ സെക്രട്ടറി എം.ഷാജർ പരസ്യമായി രംഗത്തു വന്നിരുന്നു. ഇതിനു ശേഷം സിപിഎമ്മുമായുള്ള ബന്ധം പരോക്ഷമായി തുടരുകയാണ് ആകാശ് തില്ലങ്കേരി .

കൊടി സുനി വിവാഹം കഴിക്കുമെന്ന വാർത്ത പുറത്തു വന്നെങ്കിലും അതിന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സിപിഎമ്മുമായി അകലം പാലിക്കുകയാണ് ഇപ്പോൾ ആകാശ് തില്ലങ്കേരി. പിജെ ആർമിയെന്ന പേരിൽ ആകാശും കൂട്ടരും സിപിഎമ്മിൽ പല ഇടപെടലിനും ശ്രമിച്ചിരുന്നു. എന്നാൽ സിപിഎമ്മിലെ പിണറായി ഫാക്ടർ ഇതിനെ എതിർത്തു. ഇതോടെയാണ് പാർട്ടിയിൽ നിന്നും ആകാശിന് അകലം പാലിക്കേണ്ടി വന്നത്. സ്വർണ്ണ കടത്തിലുൾപ്പെടെ സംശയങ്ങൾ ഉയർന്നെങ്കിലും ഈ കേസിലൊന്നും ആകാശ് പ്രതിയായില്ല. ഈ സാഹചര്യത്തിലാണ് വിവാഹം കഴിക്കാനുള്ള തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP