Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യു കെയിൽ വിൽക്കുന്ന ചിക്കനുകളിൽ വ്യാപകമായ ബാക്ടീരിയ ബാധ; നിരവധി സൂപ്പർമാർക്കറ്റുകൾ ചിക്കൻ തിരിച്ചു വിളിച്ചു; പ്രെറ്റ് ചിക്കൻ വിഭവങ്ങൾ നിർത്തി; കരുതലെടുത്തില്ലെങ്കിൽ അപകടം ഉണ്ടാവാം

യു കെയിൽ വിൽക്കുന്ന ചിക്കനുകളിൽ വ്യാപകമായ ബാക്ടീരിയ ബാധ; നിരവധി സൂപ്പർമാർക്കറ്റുകൾ ചിക്കൻ തിരിച്ചു വിളിച്ചു; പ്രെറ്റ് ചിക്കൻ വിഭവങ്ങൾ നിർത്തി; കരുതലെടുത്തില്ലെങ്കിൽ അപകടം ഉണ്ടാവാം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഷവർമ്മ വിവാദത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ സാൽമണെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം ബ്രിട്ടനിലെ കോഴികളിലും കണ്ടെത്തിയിരിക്കുന്നു. അതിനെ തുടർന്ന് പ്രെറ്റ് എ മാനേജർ തങ്ങളുടെ മെനുവിൽ നിന്നും എല്ലാത്തരം ചിക്കൻ വിഭവങ്ങളും എടുത്തു മാറ്റി. നേരത്തേ വിറ്റുപോയ ചിക്കൻ ആൻഡ് ബാക്കോൺ സീസർ റാപ്സ് ആൽഡി തിരിച്ചു വിളിച്ചിരുന്നു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ഉയർന്നതിനാൽ ഒരു മുൻകരുതൽ നടപടി എന്ന നിലയിലാണ് ചിക്കൻ വിഭവങ്ങൾ നീക്കം ചെയ്തതെന്ന് പ്രെറ്റ് വക്താവ് അറിയിച്ചു.

പ്രെറ്റിന് ചിക്കൻ നൽകുന്ന വിതരണക്കാരിൽ ഒന്നിന്റെ പരിസരത്ത് സാൽമണെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. പ്രെറ്റ് നേരത്തേ പരസ്യപ്പെടുത്തിയിരുന്ന ശ്രിരച ചിക്കൻ സലാഡ് റാപ് ഇപ്പോൾ അവരുടെ വെബ്സൈറ്റിൽ ഇല്ല. അതുപോലെ ചിക്കൻ സീസർ ബ്ഗറ്റുകളും ലഭ്യമല്ല, ഇവ നീക്കം ചെയ്തിരിക്കുന്നത് താത്ക്കാലികമായിട്ടാണ് എന്നും സുരക്ഷ ഉറപ്പായാൽ ഇവ തിരികെ വരുമെന്നും പ്രെറ്റ് വക്താവ് അറിയിച്ചു.

അതിനിടയിലാണ് ആൽഡി വിറ്റുപോയ ചിക്കൻ ആൻഡ് ബാക്കോൺ സീസർ റാപ്പുകൾ തിരികെ വിളിക്കുന്നത്. സെയിൻസ്ബറി തങ്ങളുടെ ഉപഭോക്താക്കളെ ചിക്കൻ വാങ്ങുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. ആൽഡിയിൽ നിന്നും വാങ്ങിയ ചിക്കൻ വിഭവങ്ങൾ ഇപ്പോഴും നിങ്ങളുടെ ഫ്രിഡ്ജുകളിൽ ഉണ്ടെങ്കിൽ അവ ഭക്ഷിക്കരുതെന്ന് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും അടുത്തുള്ള ആൽഡി സ്റ്റോറിൽ അവ തിരിച്ചു നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മെയ്‌ 11, മെയ്‌ 12 വരെ കാലാവധിയുള്ള സാധനങ്ങളാണ് ഇപ്പോൾ തിരിച്ചു വിളിക്കുന്നത്.

സൂപ്പർമാർക്കറ്റുകളിൽ ചിക്കൻ വിഭവങ്ങൾ നിരോധിച്ച കാര്യം സമൂഹ മാധ്യമങ്ങളിലും ചർച്ചയാവുകയാണ്. സെയിൻസ്ബറിയിൽ ചിക്കൻ വാങ്ങുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു. ചിക്കൻ സാൻഡ്വിച്ച് ഉൾപ്പടെ, പാചകം ചെയ്ത എല്ലാത്തരം ചിക്കൻ വിഭവങ്ങളും വാങ്ങുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ ചിക്കൻ വിഭവങ്ങൾ ഷെൽഫുകളിൽ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP