Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞത് അഞ്ച് വയസ്; എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്നും ഫീസും ഈടാക്കരുതെന്നും നിബന്ധന

ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞത് അഞ്ച് വയസ്; എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്നും ഫീസും ഈടാക്കരുതെന്നും നിബന്ധന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അഞ്ച് ആയി തുടരും. 1 മുതൽ 8 ക്ലാസ് വിദ്യാർത്ഥികളിൽനിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുതെന്നും വ്യക്തമാക്കി സ്‌കൂൾ മാന്വലിന്റെ കരട് പുറത്തിറക്കി. സ്‌കൂൾ പ്രവർത്തനം സംബന്ധിച്ചുള്ള ആധികാരികരേഖയായ സ്‌കൂൾ മാന്വലിന്റെയും ഏകോപനത്തോടെയുള്ള പഠനപ്രവർത്തനങ്ങൾ വിശദമാക്കുന്ന അക്കാദമിക് മാസ്റ്റർപ്ലാനിന്റെയും കരടാണു മന്ത്രി വി.ശിവൻകുട്ടി പുറത്തിറക്കിയത്.

കേന്ദ്ര വിദ്യാഭ്യാസനയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് ആണെങ്കിലും കേരളത്തിൽ വിദ്യാഭ്യാസച്ചട്ടം അനുസരിച്ച് അഞ്ച് ആയി തുടരും. 9-ാം ക്ലാസ് വരെ പ്രവേശനത്തിനു മൂന്ന് മാസത്തെയും 10-ാം ക്ലാസിലേക്ക് ആറ് മാസത്തെയും വയസ്സിളവ് ജില്ലാഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്ക് അനുവദിക്കാം. പഠനപ്രവർത്തന മേൽനോട്ടത്തിനു നിരീക്ഷണ സമിതി രൂപീകരിക്കണമെന്ന് അക്കാദമിക് മാസ്റ്റർപ്ലാനിന്റെ കരടിൽ നിർദേശിച്ചിട്ടുണ്ട്. അദ്ധ്യാപക പിടിഎ പ്രതിനിധികൾക്കൊപ്പം തദ്ദേശ ജനപ്രതിനിധി, അക്കാദമിക് വിദഗ്ധ / വിദഗ്ധൻ, പൂർവ വിദ്യാർത്ഥിവിദ്യാർത്ഥി പ്രതിനിധി തുടങ്ങിയവരും ഉൾപ്പെട്ടതാകണം സമിതി.

പിടിഎ, ക്ലാസ് പിടിഎ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി, മാതൃസമിതി, പൂർവ വിദ്യാർത്ഥി സംഘടന തുടങ്ങിയ വിവിധ സമിതികളുടെ ഘടന, ചുമതലകൾ, ഫണ്ട് വിനിയോഗം എന്നിവ മാന്വലിൽ വിശദമാക്കുന്നു. പിടിഎ കമ്മിറ്റികളിൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രതിനിധികളിൽ പകുതിയെങ്കിലും വനിതകളായിരിക്കണം. അദ്ധ്യാപകർ സ്വകാര്യ ട്യൂഷനും മറ്റു സ്വകാര്യ പഠനപ്രവർത്തനങ്ങളും നടത്തുന്നില്ലെന്നു സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ഉറപ്പാക്കണം.

കരടു രേഖകളിന്മേൽ വിദ്യാഭ്യാസ സംഘടനകൾക്കും വിദഗ്ദ്ധർക്കും ജനപ്രതിനിധികൾക്കും ഈമാസം 20 വരെ നിർദേശങ്ങൾ നൽകാം. ഇവ കൂടി പരിഗണിച്ചാകും അന്തിമ രേഖകൾ തയാറാക്കുകയെന്നു മന്ത്രി പറഞ്ഞു. 20നു മുൻപു നിർദേശങ്ങൾ സമർപ്പിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP