Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തൃശൂരിൽ വീണ്ടും കനത്ത മഴ; പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ

തൃശൂരിൽ വീണ്ടും കനത്ത മഴ; പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മഴ മൂലം മാറ്റിവച്ച പൂരം വെടിക്കെട്ട് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ തൃശൂർ നഗരത്തിൽ വീണ്ടും കനത്ത മഴ. ഇതേതുടർന്ന് വെടിക്കെട്ട് നടത്തുന്ന കാര്യം അനിശ്ചിതത്വത്തിലായി.

രാത്രി ഏഴ് മണിക്ക് വെടിക്കെട്ട് നടത്താനായിരുന്നു കലക്ടർ വിളിച്ച യോഗത്തിന്റെ തീരുമാനം. മഴ വിലയിരുത്തിയാവും വെടിക്കെട്ട് നടത്തുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുകയെന്ന് സംഘാടകർ പറഞ്ഞു.

കനത്ത മഴയെ തുടർന്നാണ് ഇന്ന് പുലർച്ച മൂന്ന് മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്. കാലാവസ്ഥ അനുകൂലമാകുന്ന സന്ദർഭത്തിൽ വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ അറിയിച്ചിരുന്നു.

ചൊവ്വാഴ്ച കുടമാറ്റ സമയം മുതൽ തൃശ്ശൂരിൽ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമാകുകയായിരുന്നു. അത് രാത്രി വൈകിയും തുടർന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാൻ തീരുമാനിച്ചത്. പിന്നീട് അർദ്ധരാത്രിയോടെ ബുധനാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താൻ തീരുമാനിക്കുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP