Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹെൽമറ്റും പ്രസ് വെസ്റ്റും അണിഞ്ഞ് റിപ്പോർട്ടിങ്ങിനിടെ തൊട്ടടുത്ത് നിന്ന് മുഖത്തേക്ക് തുരുതുരാ വെടി; അൽജസീറ റിപ്പോർട്ടർ ഷിറീൻ അബു ആഖ്‌ലെ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു; സംഭവം വെസ്റ്റ്ബാങ്കിലെ സൈനിക നടപടിക്കിടെ; ഫലസ്തീനെ പഴി ചാരി ഇസ്രയേൽ പ്രധാനമന്ത്രി

ഹെൽമറ്റും പ്രസ് വെസ്റ്റും അണിഞ്ഞ് റിപ്പോർട്ടിങ്ങിനിടെ തൊട്ടടുത്ത് നിന്ന് മുഖത്തേക്ക് തുരുതുരാ വെടി; അൽജസീറ റിപ്പോർട്ടർ ഷിറീൻ അബു ആഖ്‌ലെ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു; സംഭവം വെസ്റ്റ്ബാങ്കിലെ സൈനിക നടപടിക്കിടെ; ഫലസ്തീനെ പഴി ചാരി ഇസ്രയേൽ പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 ദോഹ: അൽ ജസീറ റിപ്പോർട്ടർ ഷിറീൻ അബു ആഖ്‌ലെ ഇസ്രയേൽ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഹെൽമറ്റും, പ്രസ് വെസ്റ്റും അണിഞ്ഞ് റിപ്പോർട്ടിങ്ങിനിടെയാണ് വെടിയേറ്റത്. വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിലാണ് സംഭവം. ചാനലിന്റെ അറബിക് ന്യൂസ് വിഭാഗത്തിലെ പ്രമുഖ റിപ്പോർട്ടറാണ് 51 കാരിയായ ഷിറീൻ അബു ആഖ്‌ല.

ജെനിൻ അഭയാർത്ഥി ക്യാമ്പിലെ ഇസ്രയേൽ സൈനിക നടപടി റിപ്പോർട്ട് ചെയ്യവേയാണ് സംഭവം. കരുതി കൂട്ടിയുള്ള ആക്രമണമെന്ന് വിശേഷിപ്പിച്ച ഖത്തർ കേന്ദ്രമായ ചാനൽ, ആക്രമണത്തെ ശക്തമായി അപലപിച്ചു. പാലസ്്തീൻ ക്രൈസ്തവ വിശ്വാസിയാണ് അബു ആഖ്‌ലെ. അവർക്ക് അമേരിക്കൻ പൗരത്വവും ഉണ്ടായിരുന്നു. മറ്റൊരു അൽ ജസീറ മാധ്യമ പ്രവർത്തകനും, പ്രൊഡ്യൂസറുമായ അലി അൽ സമുദിക്കും വെടിവെപ്പിൽ പരിക്കേറ്റു.

അതേസമയം, ഫലസ്തീൻ വെടിവെപ്പിലാവാം അബു ആഖ്‌ലെ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രതികരിച്ചു. തങ്ങൾ, ജെനിൻ അഭയാർത്ഥി ക്യാമ്പിൽ റെയ്ഡ് നടത്തിയെങ്കിലും, റിപ്പോർട്ടറെ ലക്ഷ്യമാക്കി വെടിവച്ചിട്ടില്ലെന്ന് ഇസ്രയേൽ സേന പറഞ്ഞു.
കൊലപാതകത്തിന്റെ സാഹചര്യങ്ങൾ ഇപ്പോൾ വ്യക്തമല്ലെങ്കിലും, ഷിറീൻ അബു ആഖ്‌ലെയുടെ തലക്ക് വെടിയേൽക്കുന്ന ദൃശ്യങ്ങളുണ്ടെന്ന് അൽജസീറ വ്യക്തമാക്കി.  വെസ്റ്റ് ബാങ്കിലെ വടക്കൻ നഗരമായ ജെനിനിലെ ഇസ്രയേൽ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ തലക്ക് വെടിയേൽക്കുകയായിരുന്നുവെന്ന് റാമല്ലയിലെ അൽ ജസീറ റിപ്പോർട്ടർ നിദ ഇബ്രാഹിം പറഞ്ഞു. 2000 മുതൽ അൽ ജസീറക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകയുടെ കൊലപാതകം സഹപ്രവർത്തകരെയാകെ ഞെട്ടിക്കുന്നതാണെന്നും അവർ വ്യക്തമാക്കി.

വളരെ അടുത്തുനിന്ന് മുഖത്തേക്ക് വെടിയുതിർത്താണ് ഇസ്രയേൽ സൈനികർ ഷിറീൻ അബൂ ആഖ്‌ലയെ കൊലപ്പെടുത്തിയത് എന്ന വിവരമാണ് പുറത്തുവരുന്നത്. 'ജനങ്ങളുമായി അടുത്തിടപഴകാനാണ് ഞാൻ മാധ്യമപവർത്തനം തെരഞ്ഞെടുത്തത്. യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുന്നത് അത്ര എളുപ്പമായിരിക്കില്ല. പക്ഷേ, എനിക്ക് അവരുടെ ശബ്ദം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരണം. ഞാൻ ഷിറീൻ അബു ആഖ്‌ലയാണ്' - ഒരു ചാനൽ അഭിമുഖത്തിൽ അവർ പറഞ്ഞത് ഇങ്ങനെ. ആഖ്‌ലെ അവസാനമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ദ്യശ്യം ജനിനിലേക്ക് ഇസ്രയേൽ അധിനിവേശം റിപ്പോർട്ട് ചെയ്യാൻ സ്വയം കാർ ഓടിച്ചുപോകുന്നതാണ്.

'അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഭയാനകമായ കുറ്റകൃത്യം' എന്നാണ് ആഖിലയുടെ കൊലപാതകത്തെ അൽ ജസീറ വിശേഷിപ്പിച്ചത്. 'പ്രസ് ' എന്ന് വ്യക്തമായി അടയാളപ്പെടുത്തുന്ന ഒരു ജാക്കറ്റ് ധരിച്ച ഷിറീനെ വെടിവെച്ചിടുന്ന സൈനിക ക്രൂരകൃത്യത്തെ ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും അപലപിച്ചിട്ടുണ്ട്. ഷിറീന്റെ മരണത്തിന് ഇസ്രയേൽ സൈന്യം പൂർണ്ണ ഉത്തരവാദിയാണെന്ന് താൻ കരുതുന്നതായി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും വ്യക്തമാക്കിയിട്ടുണ്ട്.1971ൽ ജറുസലേമിൽ ജനിച്ച ഷിറീൻ അബു ആഖ്‌ലെ ചെറുപ്പം മുതലേ ഇസ്രയേൽ ഫലസ്തീൻ സംഘർഷങ്ങൾ കണ്ടറിഞ്ഞു വളർന്നയാളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP