Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകളെ... പൊറുക്കൂ ഞങ്ങളോട്; സമ്മാനം വാങ്ങാൻ എത്തി അപമാനിതയായ കുട്ടിയോട് മാത്യു ടി.തോമസ്; നിനക്കീ വേദന സമ്മാനിച്ച ഞങ്ങൾ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും; ഒന്നും നിന്നെ തളർത്താതിരിക്കട്ടെയെന്നും കുറിപ്പ്

മകളെ... പൊറുക്കൂ ഞങ്ങളോട്; സമ്മാനം വാങ്ങാൻ എത്തി അപമാനിതയായ കുട്ടിയോട് മാത്യു ടി.തോമസ്; നിനക്കീ വേദന സമ്മാനിച്ച ഞങ്ങൾ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും; ഒന്നും നിന്നെ തളർത്താതിരിക്കട്ടെയെന്നും കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല:മലപ്പുറത്ത് സമ്മാനം വാങ്ങാൻ സ്റ്റേജിലെത്തിയ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് മാത്യു ടി.തോമസ് എംഎൽഎ.കഷ്ടം ! എന്ന തലക്കെട്ടോടുകൂടിയാണ് ഫെയ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുന്നത്.പെൺകുട്ടിയായിപ്പോയി എന്ന കാരണത്താൽ ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ എന്ന് എംഎൽഎ ഫേസ്‌ബുക്കിൽ കുറിച്ചു. നിന്നെ അപമാനിച്ച അതേസമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ദിവസം വരുമെന്നും മിടുക്കിയായി വളരണമെന്നും പോസ്റ്റിൽ പറയുന്നു.

''സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെൺകുട്ടിയെ ക്ഷണിച്ചതിന് സംഘാടകർക്കു മേൽ മതനിഷ്ഠകളുടെ മറവിൽ ശകാരങ്ങൾ വർഷിക്കുന്ന ദൃശ്യങ്ങൾ ഇന്നത്തെ വാർത്തകളിൽ കാണാനിടയായി. പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെൺകുട്ടിയായിപ്പോയതുകൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ?'' മാത്യു ടി. തോമസ് ചോദിച്ചു.

സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതിൽ സമസ്ത നേതാവ് അബ്ദുല്ല മുസലിയാർ പ്രകോപിതനായിരുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

കഷ്ടം !

സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെൺകുട്ടിയെ ക്ഷണിച്ചതിന് സംഘാടകർക്കു മേൽ മതനിഷ്ഠകളുടെ മറവിൽ ശകാരങ്ങൾ വർഷിക്കുന്ന ദൃശ്യങ്ങൾ ഇന്നത്തെ വാർത്തകളിൽ കാണാനിടയായി.

പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെൺകുട്ടിയായിപ്പോയതുകൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ?

ലിംഗസമത്വം, തുല്യനീതി,...

ഭരണഘടനാതത്വങ്ങൾ അവിടെ നിൽക്കട്ടെ..

ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചില്ലേ?

ആ അപരാധത്തിന് മതത്തിന്റെ സംരക്ഷണമോ?

മതബോധനങ്ങളുടെ ദുർവ്യാഖ്യാനം എന്ന് കരുതിക്കോട്ടെ?

മകളെ... പൊറുക്കു ഞങ്ങളോട്.

മറക്കു ഇന്നെന്ന കറുത്ത ദിനത്തെ.

വെല്ലുവിളിയായി ഈ അനുഭവം മാറട്ടെ.

നീ മിടുക്കിയായി വളരണം.

ഒന്നും നിന്നെ തളർത്താതിരിക്കട്ടെ.

നീ നിന്ദിതയല്ല...ആവരുത്..

ഇന്ന് നിനക്കീ വേദന സമ്മാനിച്ച ഞങ്ങൾ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും.. തീർച്ച.

മാത്യു ടി. തോമസ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP