Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേണാട്, ജനശതാബ്ദി അടക്കം 21 ട്രെയിനുകൾ റദ്ദാക്കി; കോട്ടയം റൂട്ടിൽ നാളെ മുതൽ ഗതാഗതനിയന്ത്രണം; ചില ട്രെയിനുകൾ ആലപ്പുഴ വഴി; രണ്ടാംഘട്ട നിയന്ത്രണം ഈ മാസം 28 വരെ

വേണാട്, ജനശതാബ്ദി അടക്കം 21 ട്രെയിനുകൾ റദ്ദാക്കി; കോട്ടയം റൂട്ടിൽ നാളെ മുതൽ ഗതാഗതനിയന്ത്രണം; ചില ട്രെയിനുകൾ ആലപ്പുഴ വഴി; രണ്ടാംഘട്ട നിയന്ത്രണം ഈ മാസം 28 വരെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏറ്റുമാനൂർ- ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. നിരവധി ട്രെയിനുകൾ റദ്ദാക്കി. ചില തീവണ്ടികൾ ആലപ്പുഴ വഴി തിരിച്ചു വിട്ടു. നാളെ മുതൽ ഈ മാസം 28 വരെയാണ് രണ്ടാംഘട്ട നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

ഈ മാസം 28 നാണ് പാത കമ്മീഷനിങ് നടക്കുന്നത്. 20 മുതൽ 29 വരെ വിവിധ ദിവസങ്ങളിലായി ഐലൻഡ് എക്സ്പ്രസ്, പരശുറാം, ജനശതാബ്ദി, വേണാട് എന്നിവ ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. പാലരുവി എക്സ്പ്രസ് 23, 24, 25, 27 തീയതികളിൽ വൈകിട്ട് 5.20നു മാത്രമേ പാലക്കാട് നിന്നും പുറപ്പെടൂ. 26ന് 5.35ന് പുറപ്പെടും. ശബരി എക്സ്പ്രസ് ഭാഗികമായി റദ്ദാക്കും.

റദ്ദാക്കിയ തീവണ്ടികൾ

ചെന്നൈ-തിരുവനന്തപുരം- മെയ് 23 മുതൽ 27 വരെ

തിരുവനന്തപുരം-ചെന്നൈ- മെയ് 24 മുതൽ 28 വരെ

ബംഗളൂരു-കന്യാകുമാരി- മെയ് 23 മുതൽ 27 വരെ
കന്യാകുമാരി-ബംഗളൂരു- മെയ് 24 മുതൽ 28 വരെ
മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് - മെയ് 20 മുതൽ 28 വരെ
നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്പ്രസ് - മെയ് 21 മുതൽ 29 വരെ
കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി- മെയ് 21,23,24,26,27,28
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി - മെയ് 22, 223,25,26,27
തിരുവനന്തപുരം-ഷൊർണൂർ- വേണാട് മെയ് 24 മുതൽ 28 വരെ
ഷൊർണൂർ-തിരുവനന്തപുരം- വേണാട് മെയ് 24 മുതൽ 28 വരെ
പുനലൂർ-ഗുരുവായൂർ മെയ് 21 മുതൽ 28 വരെ
ഗുരുവായൂർ-പുനലൂർ മെയ് 21 മുതൽ 28 വരെ
എറണാകുളം ജംഗ്ഷൻ-ആലപ്പുഴ മെയ് 21 മുതൽ 28 വരെ
ആലപ്പുഴ-എറണാകുളം ജംഗ്ഷൻ മെയ് 21 മുതൽ 28 വരെ
കൊല്ലം- എറണാകുളം മെമു മെയ് 22 മുതൽ 28 വരെ
എറണാകുളം-കൊല്ലം മെമു മെയ് 22 മുതൽ 28 വരെ
എറണാകുളം- കായംകുളം മെയ് 25 മുതൽ 28 വരെ
കായംകുളം- എറണാകുളം മെയ് 25 മുതൽ 28 വരെ
തിരുനൽവേലി-പാലക്കാട് പാലരുവി മെയ് 27
പാലക്കാട്-തിരുനൽവേലി പാലരുവി മെയ് 28
കോട്ടയം-കൊല്ലം പാസഞ്ചർ മെയ് 29 വരെ

ആലപ്പുഴ വഴി തിരിച്ചു വിടുന്നവ

കോർബകൊച്ചുവേളി (11, 14, 18, 21, 25 തീയതികളിൽ കോർബയിൽ നിന്നു പുറപ്പെടുന്നത്)
സെക്കന്തരാബാദ്തിരുവനന്തപുരം ശബരി (11 മുതൽ 20 വരെ സെക്കന്തരാബാദിൽ നിന്നു പുറപ്പെടുന്നത്)
മംഗളൂരുനാഗർകോവിൽ പരശുറാം (12 മുതൽ 19 വരെ)
തിരുവനന്തപുരംന്യൂഡൽഹി കേരള എക്സ്‌പ്രസ് (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
തിരുവനന്തപുരംസെക്കന്തരാബാദ് ശബരി എക്സ്‌പ്രസ് (21, 22)
കന്യാകുമാരിപുണെ ജയന്തി ജനത (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
കൊച്ചുവേളിയശ്വന്ത്പുര എസി ട്രെയിൻ (27)
കൊച്ചുവേളിലോക്മാന്യതിലക് ഗരീബ്രഥ് (12, 19, 22, 26)
കൊച്ചുവേളിഹുബ്ബാലി സൂപ്പർഫാസ്റ്റ് (12, 19, 26 തീയതികളിൽ)
വിശാഖപട്ടണംകൊല്ലം (12, 26 തീയതികളിൽ വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്നത്)
ചെന്നൈതിരുവനന്തപുരം മെയിൽ (20, 21, 22 തീയതികളിൽ ചെന്നൈയിൽ നിന്നു പുറപ്പെടുന്നത്)
കന്യാകുമാരിബെംഗളൂരു ഐലൻഡ് (21)
കൊച്ചുവേളി ശ്രീഗംഗാനഗർ (21, 28)
ബെംഗളൂരുകന്യാകുമാരി ഐലൻഡ് (20, 21 തീയതികളിൽ ബെംഗളൂരിൽ നിന്നു പുറപ്പെടുന്നത്.
തിരുവനന്തപുരംചെന്നൈ മെയിൽ (22, 23)
നാഗർകോവിൽഷാലിമാർ ഗുരുദേവ് (22)
കൊച്ചുവേളികോർബ (23, 26)
യശ്വന്ത്പുരകൊച്ചുവേളി ഗരീബ്രഥ് (22, 24, 26 തീയതികളിൽ യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്നത്)
തിരുവനന്തപുരംവെരാവൽ (23)
ദിബ്രുഗഡ്കന്യാകുമാരി വിവേക് (21നു ദിബ്രുഗഡിൽ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്‌കൊച്ചുവേളി ഗരീബ്രഥ് (23, 27 തീയതികളിൽ ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
ന്യൂഡൽഹിതിരുവനന്തപുരം കേരള (22 മുതൽ 26 വരെ ഡൽഹിയിൽ നിന്നു പുറപ്പെടുന്നത്)
ഗാന്ധിധാംനാഗർകോവിൽ (24നു ഗാന്ധിധാമിൽ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്‌കൊച്ചുവേളി (24നു ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
കൊച്ചുവേളി യശ്വന്ത്പുര ഗരീബ്രഥ് (25)
ശ്രീഗംഗാനഗർകൊച്ചുവേളി (24നു ശ്രീഗംഗാനഗറിൽ നിന്നു പുറപ്പെടുന്നത്)
ശ്രീമാത വൈഷ്‌ണോദേവി കത്രകന്യാകുമാരി ഹിമസാഗർ (23ന് പുറപ്പെടുന്നത്)
കൊച്ചുവേളിഭാവ്‌നഗർ (26)
കൊച്ചുവേളി ലോക്മാന്യതിലക് (26)
ഷാലിമാർനാഗർകോവിൽ ഗുരുദേവ് (25നു പുറപ്പെടുന്നത്)

നിയന്ത്രണം ഏർപ്പെടുത്തിയത്

കന്യാകുമാരി ബെംഗളൂരു ഐലൻഡ് 12, 14, 17, 19 തീയതികളിൽ ചിങ്ങവനത്ത് 30 മിനിറ്റ് വരെ പിടിച്ചിടും.
ശ്രീഗംഗാനഗർകൊച്ചുവേളി 12, 19 തീയതികളിൽ എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
ദിബ്രുഗഡ്കന്യാകുമാരി വിവേക് 17ന് എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
കന്യാകുമാരിപുണെ ജയന്തിജനത 22ന് കായംകുളത്തിനും ചിങ്ങവനത്തിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും
സിൽചർ തിരുവനന്തപുരം 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
ഷൊർണൂർതിരുവനന്തപുരം വേണാട് 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP