Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരേ സമയം ഒന്നിലധികം സർവ്വീസുകളും, ക്രമം തെറ്റി ഓടുന്നതും ഇനി ഒഴിവാക്കാം; കെഎസ്ആർടിസിയിൽ ഇനി ക്ലസ്റ്റർ അടിസ്ഥാനത്തിൽ സർവ്വീസുകൾ; പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത്

ഒരേ സമയം ഒന്നിലധികം സർവ്വീസുകളും, ക്രമം തെറ്റി ഓടുന്നതും ഇനി ഒഴിവാക്കാം; കെഎസ്ആർടിസിയിൽ ഇനി ക്ലസ്റ്റർ അടിസ്ഥാനത്തിൽ സർവ്വീസുകൾ; പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പരമ്പരാഗതമായി ഡിപ്പോ അടിസ്ഥാനത്തിൽ നടത്തിവന്ന സർവ്വീസുകൾ ക്ലസ്റ്റർ തലത്തിലേക്ക് മാറ്റുന്നു. ഡിപ്പോ അടിസ്ഥാനമാക്കി വികേന്ദ്രീകൃതമായി സർവ്വീസ് ഓപ്പറേറ്റ് ചെയ്യുന്നത് കാരണം വിവിധ ഡിപ്പോകളിലെ സർവ്വീസുകൾ തമ്മിൽ ഏകോപനം ചെയ്യാൻ കഴിയാതെ ഒരേ സമയം ഒന്നിലധികം സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുക, ബസുകൾ യഥാക്രമം ഓപ്പറേറ്റ് ചെയ്യാതിരിക്കുക, പൊതു ജനങ്ങൾക്ക് ആവശ്യാനുസരണം വാഹനങ്ങൾ ലഭ്യമാക്കുവാൻ കഴിയാതെ വരുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും, ഇതിലൂടെ കോർപ്പറേഷന് ലഭ്യമാക്കേണ്ട വരുമാനത്തിൽ കുറവ് വരുന്നതും, അധിക ഇന്ധന ചെലവ് ഉണ്ടാകുന്നത് തടയുന്നതിനുമാണ് ക്ലസ്റ്റർ നടപ്പിലാക്കുന്നത്.

ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി സർവ്വീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുന്നതിന് സർവ്വീസ് ഓപ്പറേഷനെ ക്ലസ്റ്ററുകളായി തിരിച്ച് അനുയോജ്യരായ ഓഫീസർമാരെ ക്ലസ്റ്റർ തലവന്മാരായും ഓരോ ക്ലസ്റ്ററിന് കീഴിൽ രണ്ട് അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർമാരെ നിയമിച്ചുമാണ് പ്രവർത്തനം ഏകോപിപ്പിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ ഡിപ്പോകളെ ക്ലസ്റ്ററുകളായി തിരിച്ച് ഓപ്പറേഷൻ നടത്താൻ സിഎംഡി നിർദ്ദേശം നൽകിയതിനെ തുടർന്ന് അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് സർവ്വീസ് ഓപ്പറേഷൻ ആരംഭിച്ചു.

തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റർ 1 ന്റെ എടിഒയ്ക്കാവും ഇനി മുതൽ തിരുവനന്തപുരം ജില്ലയിലെ വിവിധ ഡിപ്പോകളിലെ എല്ലാ ദീർഘദൂര സൂപ്പർ ക്ലാസ് സർവ്വീസുകളുടയേും ( സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെയുള്ള), അന്തർ സംസ്ഥാന സർവ്വീസുകളുടേയും ഓപ്പറേഷനും മേൽനോട്ടത്തിന്റേയും ചുമതല.

തിരുവനന്തപുരം സിറ്റി കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റർ രണ്ടിന്റെ എടിഒയ്ക്കാവും ഇനി മുതൽ സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ , സിറ്റി റേഡിയൽ, സിറ്റി ഫാസ്റ്റ്, സിറ്റി ഓർഡിനറി എന്നിവയ്ക്ക് പുറമെ ക്ലസ്റ്റർ 2 ൽ വരുന്ന യൂണിറ്റുകളുടെ സർവ്വീസ് ഓപ്പറേഷന്റേയും മേൽ നോട്ടത്തിന്റേയും ചുമതല.

നെയ്യാറ്റിൻകര കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റർ 3 ന്റെ എടിഒയ്ക്കാവും നെയ്യാറ്റിൻകര, വിഴിഞ്ഞം, പാറശാല, പൂവ്വാർ , വെള്ളറട ഡിപ്പോകളിലെ ഫാസ്റ്റ് പാസഞ്ചർ , ഓർഡിനറി മുതലായ ( സൂപ്പർ ക്ലാസ് ഒഴികെയുള്ള ) എല്ലാ സർവ്വീസുകളുടേയും സർവ്വീസ് ഓപ്പറേഷനും, മേൽനോട്ടത്തിന്റേയും ചുമതല.

നെടുമങ്ങാട് കേന്ദ്രീകരിച്ച് ക്ലസ്റ്റർ 4 ൽ കാട്ടാക്കട,വെള്ളനാട്, ആര്യനാട്, നെടുമങ്ങാട്, പാലോട് , വിതുര,ഡിപ്പോകളിലെ ഫാസ്റ്റ് പാസഞ്ചർ , ഓർഡിനറി മുതലായ ( സൂപ്പർ ക്ലാസ് ഒഴികെയുള്ള ) എല്ലാ സർവ്വീസുകളുടേയും സർവ്വീസ് ഓപ്പറേഷനും, മേൽനോട്ടത്തിന്റേയും ചുമതല.

ആറ്റിങ്ങൾ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റർ 5 ൽ കിളിമാനൂർ , വെഞ്ഞാറമൂട്, ആറ്റിങ്ങൾ , കണിയാപുരം ഡിപ്പോകളിലെ ഫാസ്റ്റ് പാസഞ്ചർ , ഓർഡിനറി മുതലായ ( സൂപ്പർ ക്ലാസ് ഒഴികെയുള്ള ) എല്ലാ സർവ്വീസുകളുടേയും സർവ്വീസ് ഓപ്പറേഷനും, മേൽനോട്ടത്തിന്റേയും ചുമതല.

എല്ലാ ക്ലസ്റ്റർ ഓഫീസർമാരുടെ കീഴിലും രണ്ട് അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർമാരെയും നിയമിച്ചുണ്ട്. ക്ലസ്റ്റർ ഓഫീസർമാരെ സർവ്വീസ് ഓപ്പറേഷന് സഹായിക്കുക, ക്ലസ്റ്റർ ഓഫീസർമാരുടെ നിർദ്ദേശാനുസരണം സർവ്വീസ് ഓപ്പറേഷൻ സംബന്ധമായ നടപടി സ്വീകരിക്കുക എന്നിവയാണ് ഇവരുടെ ചുമതല.

ദീർഘദൂര സർവ്വീസുകൾ സെൻട്രൽ എടിഒയുടെ കീഴിൽ കൊണ്ടു വന്നതോടെ കെഎസ്ആർടിസി - സ്വിഫ്റ്റിന്റെ ഓപ്പറേഷൻ ചുമതലയുള്ള ഡിറ്റിഒയുമായി ചേർന്ന് സ്വിഫ്റ്റുമായുള്ള ഏകോപനം നടത്തുന്നതോടെ സർവ്വീസ് കൂടുതൽ മെച്ചപ്പെടുകയും ചെയ്യും. ഇനി മുതൽ ക്ലസ്റ്റർ 1 ലെ ഓഫീസറും, സ്വിഫ്റ്റ് ഓപ്പറേഷൻ ചാർജുള്ള ഡിടിഒയും, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷന്റെ കീഴിൽ ഒറ്റ ടീമായി പ്രവർത്തിക്കുയും ചെയ്യും.

ക്ലസ്റ്റർ 2,3,4,5 എന്നിവയിലെ ക്ലസ്റ്റർ ഓഫീസർമാരുടെ പ്രവർത്തനം ചീഫ് ഓഫീസിലെ ചീഫ് ട്രാഫിക് ഓഫീസർ ഇൻ ചാർജ് വഴി എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻ) നിയന്ത്രിക്കും.

ഭരണപരവും, അക്കൗണ്ട്‌സ് സംബന്ധവുമായ നടപടികൾ ജില്ലാ ഓഫീസുകൾ രൂപീകരിച്ച് ജില്ലാടിസ്ഥാനത്തിൽ നടത്തുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ക്ലസറ്റർ ഓഫീസർമാർക്ക് സർവ്വീസ് ഓപ്പറേഷന്റെ പൂർണ്ണ ചുമതല നൽകിയ സാഹചര്യത്തിൽ ഭരണപരവും, അക്കൗണ്ട്‌സ് സംബന്ധവുമായ നടപടികൾ പൂർണ്ണമായും ജില്ലാ ഓഫീസുകളിലേക്ക് മാറുന്നത് വരെ അഞ്ച് അസിസ്റ്റന്റ് ക്ലസ്റ്ററുകളിലും എടിഒ മാർക്ക് യൂണിറ്റുകളുടെ ഭരണപരവും, അക്കൗണ്ട്‌സ് സംബന്ധവുമായ പൂർണ ചുമതലകളും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP