Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നുകോടി മുടക്കി മൂന്നാം ലോക കേരള സഭ ജൂൺ 17 നും 18 നും; നോർക്കയുടെ തലപ്പത്തുള്ള പി.ശ്രീരാമകൃഷ്ണൻ തന്നെ അറിയിക്കാതെ തീയതി പ്രഖ്യാപിച്ചതിൽ സ്പീക്കർ എം.ബി.രാജേഷിന് നീരസം; വിവാദ നായിക അനിത പുല്ലയിലിനെ ഇത്തവണ ഒഴിവാക്കും

മൂന്നുകോടി മുടക്കി മൂന്നാം ലോക കേരള സഭ ജൂൺ 17 നും 18 നും; നോർക്കയുടെ തലപ്പത്തുള്ള പി.ശ്രീരാമകൃഷ്ണൻ തന്നെ അറിയിക്കാതെ തീയതി പ്രഖ്യാപിച്ചതിൽ സ്പീക്കർ എം.ബി.രാജേഷിന് നീരസം; വിവാദ നായിക അനിത പുല്ലയിലിനെ ഇത്തവണ ഒഴിവാക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാം ലോക കേരള സഭ ജൂൺ 17, 18 തീയതികളിൽ നടക്കും.
സഭയുടെ മുന്നൊരുക്കങ്ങൾക്കും നടത്തിപ്പിനുമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. സ്‌ക്രിനിങ് കമ്മിറ്റി , എംപവേർഡ് കമ്മിറ്റി , പ്രോഗ്രാം കമ്മിറ്റി , വെന്യു കമ്മിറ്റി , കൾച്ചറൽ കമ്മിറ്റി , ഫുഡ് ആൻഡ് അക്കമൊഡേഷൻ കമ്മിറ്റി , പബ്‌ളിസിറ്റി കമ്മിറ്റി , സെമിനാർ കമ്മിറ്റി , മീഡിയ സെമിനാർ കമ്മിറ്റി , ഓപ്പൺ ഫോറം കമ്മിറ്റി തുടങ്ങിയ വിവിധ കമ്മിറ്റികൾ രൂപീകരിച്ചത്.

നോർക്ക പ്രിൻസിപ്പൽ സെകട്ടറി സുമൻ ബില്ലയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ലോക കേരള സഭാംഗങ്ങളെയും ക്ഷണിതാക്കളെയും തെരഞ്ഞെടുക്കുക, നിലവിലുള്ള സഭയുടെ മൂന്നിലൊന്ന് അംഗങ്ങളെ ഒഴിവാക്കുക, ഇവ സംബന്ധിച്ച ശുപാർശ സർക്കാരിൽ സമർപ്പിക്കുക എന്നിവയാണ് സ്‌ക്രിനിങ് കമ്മിറ്റിയുടെ പ്രധാന ചുമതല. നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാനായ പി. ശ്രീരാമകൃഷ്ണനാണ് സ്‌ക്രീനിങ് കമ്മിറ്റിയുടെ ചെയർമാൻ. ശ്രീരാമകൃഷ്ണനെ കൂടാതെ 3 പേർ മാത്രമാണ് സ്‌ക്രിനിങ് കമ്മിറ്റിയിൽ ഉള്ളത്.

അംഗങ്ങളുടെ തെരഞ്ഞെടുപ്പിന്റെ പരമാധികാരി ശ്രീരാമകൃഷ്ണൻ എന്നർത്ഥം. മോൻസൻ മാവുങ്കൽ വിവാദത്തിൽ പെട്ട ഇറ്റലിയിൽ നിന്നുള്ള പ്രതിനിധി അനിത പുല്ലയിലിനെ മൂന്നാം ലോക കേരള സഭയിൽ നിന്ന് ഒഴിവാക്കും. ഒന്നും രണ്ടും ലോക കേരള സഭയിൽ പങ്കെടുത്ത വ്യക്തിയാണ് വിവാദ നായിക അനിത പുല്ലയിൽ.

ലോക കേരള സഭയുടെ നടത്തിപ്പ്, അനുബന്ധ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയാണ് എംപവേർഡ് കമ്മിറ്റിയുടെ ചുമതല. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയാണ് എംപവേർഡ് കമ്മിറ്റിയുടെ ചെയർമാൻ. 3 കോടി രൂപയാണ് ലോക കേരള സഭയുടെ നടത്തിപ്പിനായി നീക്കി വച്ചിരിക്കുന്നത്. 2018 ലും 2020 ലുമാണ് ഒന്നും രണ്ടും ലോക കേരള സഭകൾ നടന്നത്. 5 കോടിക്ക് മുകളിലായിരുന്നു ഇതിന്റെ ചെലവുകൾ. ലോക കേരള സഭ കൊണ്ട് സാധാരണക്കാരായ പ്രവാസികൾക്ക് യാതൊരു ഗുണവും ഇല്ല എന്ന ആക്ഷേപം ശക്തമാണ്.

സോഷ്യൽ മീഡിയ ലോക കേരള സഭയെ വിമർശിക്കുന്നത് പ്രാഞ്ചിയേട്ടൻ സഭയെന്നാണ്. ലോക കേരള സഭയുടെ ധൂർത്തിനെ തുടർന്ന് പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിച്ചിരുന്നു. 16 കോടിയോളം മുടക്കി നിർമ്മിച്ച നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു ലോക കേരള സഭ നടന്നത്. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ൻ ആയിരുന്നു മുഖ്യമന്ത്രിയെ കൂടാതെ ലോക കേരള സഭയുടെ പ്രധാന നടത്തിപ്പുകാരൻ.

സ്പീക്കർ എം.ബി രാജേഷിനെ അറിയിക്കാതെയാണ് നോർക്കയുടെ തലപ്പത്തുള്ള മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ മൂന്നാം ലോക കേരള സഭ നടത്തിപ്പ് തീയതി പ്രഖ്യാപിച്ചത്. ഇത് സ്പീക്കർ എം.ബി രാജേഷിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് പ്രവാസികൾ ദുരിതമനുഭവിക്കുമ്പോൾ ലോക കേരള സഭ പ്രതിനിധികളുടെ യാതൊരു സഹായവും ഉണ്ടായില്ല.

എന്തിനേറെ പറയുന്നു കോവിഡ് മൂലം വിദേശത്ത് വച്ച് മരിച്ച പ്രവാസികളുടെ കണക്ക് പോലും സർക്കാരിന്റെ കയ്യില്ലില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് 3 കോടി മുടക്കി ലോക കേരള സഭ നടത്തേണ്ട ആവശ്യം ഉണ്ടോ എന്ന ചോദ്യമാണുയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP