Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസം പൊലീസിന് തുടക്കമിട്ടത് 1826ൽ ബ്രിട്ടീഷ് ഭരണകൂടം; ലോകത്തിലെ ഏറ്റവും പഴയ ഭീകരവിരുദ്ധ സേന; രാഷ്ട്രപതിയുടെ ബഹുമതി; രാജ്യത്തിന് അഭിമാനമെന്ന് അമിത് ഷാ

അസം പൊലീസിന് തുടക്കമിട്ടത് 1826ൽ ബ്രിട്ടീഷ് ഭരണകൂടം; ലോകത്തിലെ ഏറ്റവും പഴയ ഭീകരവിരുദ്ധ സേന; രാഷ്ട്രപതിയുടെ ബഹുമതി; രാജ്യത്തിന് അഭിമാനമെന്ന്  അമിത് ഷാ

ന്യൂസ് ഡെസ്‌ക്‌

ഗുവാഹട്ടി: ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭീകരവിരുദ്ധ പോരാട്ടം നടത്തുന്ന സേനയെന്ന പെരുമയ്ക്ക് അർഹരായ അസം പൊലീസിന് രാജ്യത്തിന്റെ ആദരം. ഒരേ സമയം സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമാണ് അസം പൊലീസെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സ്തുത്യർഹ സേവനത്തിന് നൽകപ്പെടുന്ന രാഷ്ട്രപതിയുടെ ബഹുമതി അസം പൊലീസിന് നൽകുന്ന ചടങ്ങിലാണ് അമിത് ഷാ അഭിനന്ദനം അറിയിച്ചത്.

വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും പഴക്കമേറിയ പൊലീസ് സേനാ വിഭാഗമാണ് അസം പൊലീസെന്നും അമിത് ഷാ സേനയുടെ തുടക്കകാലം വിവരിച്ചുകൊണ്ട് പറഞ്ഞു. 200 വർഷത്തിലേറെയുള്ള ചരിത്രമാണ് അസം പൊലീസിനുള്ളത്. ആ സേന പിന്നീട് രാജ്യരക്ഷയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും ഭീകതയ്ക്കെതിരായ പോരാട്ടത്തിനും ഒരു പോലെ പേരുകേട്ട വിഭാഗമായി എന്നതിൽ ഇന്ത്യയിലെ ഓരോ പൗരന്മാരും അഭിമാനിക്കുന്നു.

ലോകത്തിലെ എല്ലാ പൊലീസ് സേനയ്ക്കും അഭിമാനമാണ് അസം സേന. സ്വാതന്ത്ര്യത്തിന് മുമ്പ് രൂപീകരിക്കുമ്പോൾ 8000 പേർ ഉണ്ടായിരുന്ന സേന ഇന്ന് 70,000നു മുകളിൽ സേനാംഗങ്ങൾ ജോലി ചെയ്യുന്ന തരത്തിലേക്ക് മാറിക്കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

1826ൽ ബ്രിട്ടീഷ് ഭരണകൂടം തുടങ്ങിയതാണ് അസം പൊലീസ്. ഇന്ന് ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭീകരവിരുദ്ധ പോരാട്ടം നടത്തുന്ന സേനയെന്ന നേട്ടം അസം പൊലീസിന് അവകാശപ്പെട്ടതാണ്.

വിഭജന കാലഘട്ടത്തിലെ അഭയാർത്ഥി പ്രശ്നം, ബംഗ്ലാദേശ് യുദ്ധത്തിൽ നടത്തിയ പോരാട്ടം, നുഴഞ്ഞുകയറ്റക്കാർക്കെതിരായി തുടരുന്ന പോരാട്ടം, ഭീകരർക്കെതിരെ നടത്തുന്ന ശക്തമായ ചെറുത്തുനിൽപ്പ് തുടങ്ങി ഒരിക്കലും വിസ്മരിക്കാനാവാത്തവയാണ്. അസം പൊലീസിന്റെ ചരിത്രം തന്നെ കേവലം ക്രമസമാധാന പാലനം എന്നതിലപ്പുറം അതിർത്തി സുരക്ഷയടക്കമുള്ള ദൗത്യങ്ങളാണെന്നും അത് ഇന്നും തുടരുകയാണെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.

വടക്കുകിഴക്കൻ മേഖലയിൽ എന്നും പൊതുസമൂഹത്തിന് ഭീഷണിയായിരുന്ന ഉൾഫ, എൻ എസ് സി എൻ, എൻ ഡി എഫ് ഇ തുടങ്ങി നിരവധി നിരോധിത ഭീകരസംഘടനകൾക്കെതിരെ അസം പൊലീസാണ് പോരാടിയത്. ഇതിനൊപ്പം രാജ്യത്തിന്റെ അതിർത്തി മേഖലകളിലെ നുഴഞ്ഞുകയറ്റമടക്കമുള്ള വിഷയത്തിൽ സൈന്യത്തിനൊപ്പം അസം പൊലീസ് നടത്തിക്കൊ ണ്ടിരിക്കുന്നത് സമാനതകളില്ലാത്ത പോരാട്ടമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഓർമ്മിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP