Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭഛിദ്ര അനുകൂലികളുടെ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി ടെക്സസ് ഡെമോ. ഗവർണർ സ്ഥാനാർത്ഥി

ഗർഭഛിദ്ര അനുകൂലികളുടെ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി ടെക്സസ് ഡെമോ. ഗവർണർ സ്ഥാനാർത്ഥി

പി.പി ചെറിയാൻ

ഹൂസ്റ്റൺ : അമേരിക്കയിൽ ഗർഭഛിദ്രത്തിന് നിയമപരമായ സംരക്ഷണം നൽകുന്ന നിലവിലുള്ള റോ വി.വേഡ് നീക്കം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് യു.എസ് സുപ്രീം കോടതി നീങ്ങിയതോടെ രാജ്യത്താകമാനം ഇതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുന്നു .

ഇതിന്റെ ഭാഗമായി ടെക്സസ് ഹൂസ്റ്റണിൽ നൂറുകണക്കിന് ഗർഭഛിദ്ര അനുകൂലികൾ നടത്തിയ പ്രകടനത്തിന് ടെക്സസ് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ബെറ്റൊ ഓ റൂർക്കേ നേതൃത്വം നൽകി .

ശനിയാഴ്ച ഹൂസ്റ്റൺ സൗത്ത് ടൗൺ പാർക്കിൽ തിങ്ങി നിറഞ്ഞ പ്രതിഷേധക്കാരെ ബെറ്റൊ അഭിസംബോധന ചെയ്തു . ഹൂസ്റ്റണിൽ ഉണ്ടായിരുന്ന കനത്ത ചൂടിനെ അവഗണിച്ചാണ് പ്രകടനക്കാർ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിന് പാർക്കിൽ എത്തി ചേർന്നത് .

ടെക്സസ് സംസ്ഥാനം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായ ശക്തമായ ഗർഭഛിദ്ര നിരോധന നിയമം നടപ്പാക്കിയത് ഗർഭഛിദ്രത്തെ എതിർക്കുന്നവരുടെ മുക്തകണ്ഠ പ്രശംസക്ക് അർഹമായിരുന്നു .

എന്നാൽ അധികാരം ജനങ്ങളുടെ കൈകളിലാണെന്നത് അടുത്ത നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു ഇത് തെളിയിക്കണമെന്ന് ബെറ്റൊ അഭ്യർത്ഥിച്ചു .സ്ത്രീകളുടെ വിവേചനപരമായ സ്വാതന്ത്ര്യത്തെ നിഷേധിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു .

എന്നാൽ ഗർഭഛിദ്ര വിഷയം അടുത്ത മിഡ് ടെം തിരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്തുകയില്ലെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് എബട്ട് പ്രതികരിച്ചു . ടെക്സസിൽ എന്നും റിപ്പബ്ലിക്കൻ തീരുമാനങ്ങളെ അംഗീകരിച്ച പാരമ്പര്യമാണുള്ളതെന്നും ഗവർണർ ചൂണ്ടിക്കാട്ടി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP