Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാളസ്സിൽ വെടിവയ്പ്; 2 മരണം, രണ്ടു പേർക്ക് പരിക്ക്

ഡാളസ്സിൽ വെടിവയ്പ്; 2 മരണം, രണ്ടു പേർക്ക് പരിക്ക്

പി.പി ചെറിയാൻ

ഗാർലന്റ് (ഡാളസ്) : ഡാളസ് കൗണ്ടി ഗാർലന്റ് സിറ്റിയിലെ മഗ്നോളിയ ഡ്രൈവിൽ ശനിയാഴ്ച രാത്രി ഉണ്ടായ വെടിവെപ്പിൽ 2 കൗമാരപ്രായക്കാർ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു . ജീസസ് സൽട്ടാന (21) , ക്രിസ്റ്റഫർ ടോറസ് (22) എന്നിവരാണ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരെന്നും ഗാർലന്റ് പൊലീസ് അറിയിച്ചു .

മഗ്നോളിയയിലെ വീട്ടിൽ വച്ച് നടന്ന പാർട്ടിക്കിടയിലാണ് വെടിവെപ്പ് ഉണ്ടായത് . പാർക്ക് ചെയ്തു കിടന്നിരുന്ന കാറിന് സമീപം നടന്ന ബഹളമാണ് വെടിവെപ്പിൽ കലാശിച്ചത് . നാല് പേർക്കാണ് വെടിയേറ്റത് ഇതിൽ ഒസെ ഡാമിയൻ ഗാർഡിയ (18) സംഭവസ്ഥലത്ത് വെച്ചും 17 വയസ്സുള്ള ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത് . വെടിയേറ്റ രണ്ടു പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥ തരണം ചെയ്തതായും പൊലീസ് പറഞ്ഞു .

വെടിവെപ്പിന് കാരണം എന്താണെന്ന് വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവർ ഗാർലന്റ് പൊലീസിനെ 972485 4840 - ൽ ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട് .

അറസ്റ്റ് ചെയ്ത രണ്ടു പേരെയും ഗാർലന്റ് ഡിറ്റൻഷൻ സെന്ററിൽ അടച്ചു . ജാമ്യം അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് പറഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP