Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോറിസിന്റെ കടുത്ത നിലപാട് ഗുണം ചെയതു; യൂറോപ്യൻ യൂണിയനുമായി സഹകരിക്കാൻ പ്രത്യേക കരാറിന് തയ്യാറെന്ന് മാക്രോൺ; ബ്രെക്സിറ്റിനെ ഏറ്റവും കൂടുതൽ എതിർത്ത ഫ്രഞ്ച് പ്രസിഡണ്ടും വരുതിക്ക് വരുന്നു

ബോറിസിന്റെ കടുത്ത നിലപാട് ഗുണം ചെയതു; യൂറോപ്യൻ യൂണിയനുമായി സഹകരിക്കാൻ പ്രത്യേക കരാറിന് തയ്യാറെന്ന് മാക്രോൺ; ബ്രെക്സിറ്റിനെ ഏറ്റവും കൂടുതൽ എതിർത്ത ഫ്രഞ്ച് പ്രസിഡണ്ടും വരുതിക്ക് വരുന്നു

മറുനാടൻ ഡെസ്‌ക്‌

പാരീസ്: യൂറോപ്യൻ യൂണിയനു പുറത്ത് ഒരു യൂറോപ്യൻ രാഷ്ട്രീയ കൂട്ടായ്മയിലേക്ക് ഇന്നലെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ബ്രിട്ടനെ സ്വാഗതം ചെയ്തു. ബ്രെക്സിറ്റിനെ അതിനിശിതം എതിർത്തിരുന്ന വ്യക്തിയായിരുന്നു മാക്രോൺ. പുതിയ സംവിധാനമനുസരിച്ച്, രാഷ്ട്രീയ പരമാധികാരം നിലനിർത്തിക്കൊണ്ട് തന്നെ ബ്രിട്ടന് 27 അംഗരാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയനിൽ, സുപ്രധാന കാര്യങ്ങളിൽ അഭിപ്രായം പറയുവാനുള്ള അവകാശം ലഭിക്കും. യൂറോപ്യൻ രാഷ്ട്രീയ സമൂഹം എന്നൊരു സംവിധാനം രൂപീകരിക്കുന്നത് നല്ലതായിരിക്കുമെന്ന് മാക്രോൺ ഇന്നലെ നടന്ന യൂറോപ്യൻ പാർലമെന്റിൽ പറഞ്ഞു.

പുതിയ രാഷ്ട്രീയ സംവിധാനം യൂറോപ്പിലെ മുഴുവൻ ജനധിപത്യ രാജ്യങ്ങളേയും ഒന്നിപ്പിക്കുവാനും സുരക്ഷ, രാഷ്ട്രീയ സഹകരണം തുടങ്ങിയവ ശക്തിപ്പെടുത്താനും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ ഭാവിയിൽ അംഗത്വം ലഭിക്കാനുള്ള മാർഗ്ഗമായിരിക്കില്ല ഇതെന്നും അതുപോലെ നേരത്തേ വിട്ടു പോയവർക്ക് മുൻപിൽ ഇതിന്റെ വാതിലുകൾ അടഞ്ഞു തന്നെ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പുതിയ രാഷ്ട്രീയ സംവിധാനത്തിൽ ഒരു സമ്പൂർണ്ണ അംഗത്വമെടുക്കാൻ ബ്രിട്ടനെ ക്ഷണിക്കുമെന്ന് ബർലിനിലേക്കുള്ള യാത്രയ്ക്കിടെ മാക്രോൺ പറഞ്ഞു.

യൂറോപ്പുമായുള്ള കൂടുതൽ ശക്തമായ ബന്ധങ്ങൾ ബ്രെക്സിറ്റിന്റെ ഭാഗമായി ബ്രിട്ടൻ നേരത്തേ ഉപേക്ഷിച്ചിരുന്നു. അതേസമയം, പുതിയ നിർദ്ദേശത്തിലെ രണ്ടു തലങ്ങളുള്ള യൂറോപ്യൻ യൂണിയനെതിരെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തു വന്നിട്ടുണ്ട്. യുക്രെയിൻ യൂറോപ്യൻ യൂണിയനിൽ ചേരാൻ ആഗ്രഹിക്കുന്നു എന്നും അത് സാധ്യമാകാൻ പതിറ്റാണ്ടുകൾ തന്നെ എടുത്തേക്കുമെന്നും ചൂണ്ടിക്കാട്ടിയ മാക്രോൺ, പുതിയ സംവിധാനത്തിനു കീഴിൽ അത് കൂടുതൽ എളുപ്പമാകുമെന്നും പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണ തുടർച്ച ലഭിച്ച മാക്രോൺ, യൂറോപ്യൻ പാർലമെന്റിൽ നിർദ്ദേശിക്കപ്പെട്ടതു പ്രകാരം യൂറോപ്യൻ യൂണിയൻ കരാറുകൾ പുനപരിശോധിക്കുന്നതിന് സമ്മതമാണെന്നും അറിയിച്ചിട്ടുണ്ട്. യുക്രെയിൻ യുദ്ധം, കോവിഡ് എന്നിവ പോലുള്ള അടിയന്തര ഘട്ടങ്ങളെ അഭിമുഖീകരിക്കാൻ ഇത് യൂറോപ്യൻ യൂണിയനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളിൽ 13 എണ്ണം കരാറുകൾ മാറ്റുന്നതിനെ എതിർത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP