Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിയാദ് സർവീസുമായി സ്‌പൈസ് ജെറ്റ്; നിലച്ചു പോയ സർവീസുകൾ വീണ്ടും തുടങ്ങാൻ പദ്ധതിയിട്ട് ജെറ്റ് എയർവേസ്: കോഴിക്കോട് വിമാനത്താവളത്തിന് പുത്തൻ പ്രതീക്ഷകളുടെ കാലം

റിയാദ് സർവീസുമായി സ്‌പൈസ് ജെറ്റ്; നിലച്ചു പോയ സർവീസുകൾ വീണ്ടും തുടങ്ങാൻ പദ്ധതിയിട്ട് ജെറ്റ് എയർവേസ്: കോഴിക്കോട് വിമാനത്താവളത്തിന് പുത്തൻ പ്രതീക്ഷകളുടെ കാലം

സ്വന്തം ലേഖകൻ

മലപ്പുറം: റിയാദിലേക്ക് സർവ്വീസ് ആരംഭിച്ച് സ്പൈസ് ജെറ്റ്. കോഴിക്കോട്-സൗദി മേഖലയിൽ തിങ്കളാഴ്ചയാണ് സ്പൈസ് ജെറ്റ് പുതിയ സർവീസുകൾ തുടങ്ങിയത്. കുടാതെ നിലച്ചുപോയ സർവീസുകൾ വീണ്ടും തുടങ്ങാൻ ജെറ്റ് എയർവേയ്‌സും ശ്രമം തുടങ്ങി. കോവിഡ് വന്നതോടെ നിറം മങ്ങിയ കോഴിക്കോട് വിമാനത്താവളത്തിന് പുതിയ പ്രതീക്ഷകളാണ് ഇതോടെ ഉയരുന്നത്.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്ടുനിന്ന് റിയാദിലേക്ക് സ്പൈസ് ജെറ്റിന്റെ നോൺ സ്റ്റോപ്പ് സർവീസുണ്ടാകും. കോഴിക്കോട്ടുനിന്ന് 5.55-ന് പുറപ്പെട്ട് സൗദി സമയം 8.40-ന് റിയാദിൽ എത്തും. തിരിച്ച് റിയാദിൽനിന്ന് രാത്രി 9.45-ന് പുറപ്പെട്ട് ഇന്ത്യൻ സമയം 5.30-ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്നുള്ള ടിക്കറ്റ് നിരക്ക് 29,653 മുതൽ 32,849 രൂപ വരെയാണ്.

രാജ്യത്തെ പ്രധാന സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയർവേയ്‌സ് മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും പറന്നുയരാനൊരുങ്ങുമ്പോൾ പ്രഥമ പരിഗണന കോഴിക്കോട് വിമാനത്താവളത്തിനാണെന്നാണ് സൂചന. കോഴിക്കോട്-ജിദ്ദ സർവീസുകളും കോഴിക്കോട്-മുംബൈ, കോഴിക്കോട്-ഡൽഹി സർവീസുകളും വീണ്ടും തുടങ്ങാനാണ് ഇവരുടെ ശ്രമം. സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് 2019 ഏപ്രിൽ 17-നാണ് ജെറ്റ് എയർവേയ്‌സ് സർവീസ് അവസാനിപ്പിച്ചത്.

കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയം നൽകിയ ഉറപ്പിനെത്തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രവർത്തനാനുമതി നൽകിയത്. ഹൈദരാബാദ്-ഡൽഹി മേഖലയിൽ ഇവർ പരീക്ഷണ സർവീസ് ആരംഭിച്ചിരുന്നു. അടുത്തമാസത്തോടെ പൂർണതോതിൽ തുടങ്ങിയേക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP