Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഡംബര വാഹനത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യുമായി മൂന്നുപേർ പിടിയിൽ; പ്രതികളിൽ ഒരാൾ വയനാട്ടിൽ 20 കിലോ കഞ്ചാവ് കടത്തിയതിനും പിടിയിലായിലായ വ്യക്തി

ആഡംബര വാഹനത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യുമായി മൂന്നുപേർ പിടിയിൽ; പ്രതികളിൽ ഒരാൾ വയനാട്ടിൽ 20 കിലോ കഞ്ചാവ് കടത്തിയതിനും പിടിയിലായിലായ വ്യക്തി

ജംഷാദ് മലപ്പുറം

മലപ്പുറം: ആഡംബര വാഹനത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച 15 ഗ്രാം എം.ഡി.എം.എ യുമായി മൂന്നുപേർ പിടിയിൽ. മഞ്ചേരി ചെങ്ങണ ബൈപ്പാസ് റോഡിൽ വിൽപ്പനക്കായി കൊണ്ടുവന്ന 15 ഗ്രാം എം.ഡി.എം.എയുമായി പാണ്ടിക്കാട് കക്കുളം സ്വദേശി മുഹമ്മദ് മുബഷിർ (28) മഞ്ചേരി തുറക്കൽ വട്ടപ്പാറ സ്വദേശി പൂളക്കുന്നൻ ഷാജഹാൻ(43), മഞ്ചേരി എളങ്കൂർ പേലേപ്പുറം സ്വദേശി ശ്രീജിത്ത്(39) എന്നിവരെയാണ് മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കിരി യുടെ നേതൃത്വത്തിൽ മഞ്ചേരി പൊലീസും മലപ്പുറം ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

പിടിച്ചെടുത്ത ലഹരിമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തിൽ പരം രൂപ വിലവരും. മുഹമ്മദ് മുബഷിറിനെ കഴിഞ്ഞ വർഷം വയനാട്ടിൽ 20 കിലോ കഞ്ചാവ് വാഹനത്തിൽ കടത്തിയതിനു എക്സൈസ് പിടികൂടി യിരുന്നു. സ്ഥലത്തു വ്യാപകമായി മാരക ലഹരി വസ്തുക്കൾ വിൽപന നടക്കുന്നുണ്ടെന്ന് ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്‌പി പിഎം പ്രദീപിന്റെ മേൽനോട്ടത്തിൽ മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരി , മഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ വിവേക് വി,ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ ഗിരീഷ്., എഎസ്ഐ സന്തോഷ്,സലീം പൂവത്തി ദിനേഷ് ഇരുപ്പക്കണ്ടൻ , ആർ..സഹേഷ് , കെ.കെ. ജെസീർ, കെ.സിറാജ്ജുദ്ധീൻ., പി.ഹരിലാൽ, അൽദോസ് വിൻസ്, കൃഷ്ണദാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP