അഞ്ചു മിനിട്ടിൽ കൂടുതൽ ടോയ്ലറ്റിൽ ഇരുന്നാൽ സ്വയംഭോഗം ചെയ്യുകയാണോയെന്ന് ചോദ്യം; പെൺകുട്ടികൾ മാത്രമുള്ള കോളേജിൽ ഒരുമിച്ച് ഇരുന്നാലും നടന്നാലും സ്വവർഗരതിയെന്ന് ആക്ഷേപം; ഓസ്ട്രേലിയയിൽ നിന്ന് പ്രസവത്തിന് എത്തിയ നഴ്സ് കുട്ടികളുടെ രക്ഷകയായി; ചേർത്തല എസ് എച്ച് നേഴ്സിങ് കോളേജിൽ ഇനി ശുദ്ധികലശം
സായ് കിരൺ
ആലപ്പുഴ : ചേർത്തലയിലെ എസ്.എച്ച് നഴ്സിങ് കോളേജിലെ ബി.എസ്.സി വിദ്യാർത്ഥികൾ കാലങ്ങളായി നേരിടുന്നത് കടുത്ത മാനസിക പീഡനമെന്ന് കേരള നഴ്സിങ് കൗൺസിൽ തന്നെ സ്ഥിരീകരിച്ചതോടെ ഉയരുന്ന ചോദ്യം വിദ്യാർത്ഥിനികൾ ഒന്നടങ്കം പരാതിപ്പെട്ട കോളേജിലെ പ്രധാനിക്കെതിരെ എന്ത് നടപടിയുണ്ടാകുമെന്നതാണ്. നാളെ ആരോഗ്യസർവ്വകലാശാല പ്രതിനിധികളുടെയും നഴ്സിങ് കൗൺസിൽ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ചേരുന്ന പി.ടി.എ യോഗത്തോടെ കോളേജിൽ ശുദ്ധികലശം നടക്കുന്നമെന്നാണ് വിവരം.
വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രീതാ മേരിയെ തൽസ്ഥാനത്ത് നിന്ന് നീക്കാത്തെ മുന്നോട്ട് പോകാനാകില്ലെന്ന് മാനേജ്മെന്റിനും ബോധ്യമായി. ഈ സാഹചര്യത്തിൽ അവരെ സ്ഥാനത്ത് നിന്ന് നീക്കിയതായുള്ള അറിയിപ്പ് പി.ടി.എ യോഗത്തിൽ മാനേജ്മെന്റ് അറിയിക്കുമെന്നാണ് വിവരം. അത്രത്തോളം രൂക്ഷമായ കടുത്ത പരാതിയാണ് നഴ്സിങ് കൗൺസിൽ പ്രതിനിധികളോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം വൈസ് പ്രിൻസിപ്പലിനെതിരായ പരാതികൾ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ ഉൾപ്പെട പഠിക്കുന്ന കോളേജിലാണ് എല്ലാവരെയും ഞെട്ടിക്കുന്ന സംഭവങ്ങളുണ്ടായത്. വൈസ് പ്രിൻസിപ്പൽ എല്ലാ കാര്യത്തെയും ലൈംഗിക ചുവയോടെയാണ് സമീപിക്കാറുള്ളതെന്നാണ് കുട്ടികളുടെ പ്രധാന പരാതി. പെൺകുട്ടികൾ മാത്രമുള്ള കോളേജിൽ ഒരുമിച്ച് ഇരിക്കാനോ, നടക്കാനോ പാടില്ല. അങ്ങനെ കാണുന്നവരെ സ്വർഗാനുരാഗികളായി മുദ്രകുത്തും. അഞ്ചു മിനിട്ടിൽ കൂടുതൽ ടോയ്ലറ്റിൽ ഇരുന്നാൽ പുറത്തേക്ക് വരുന്ന കുട്ടിയോട് സ്വയംഭോഗം കഴിഞ്ഞോയെന്നാണ് ചോദ്യം. യൂണിഫോമിൽ ചുളിവ് കണ്ടാൽ ആരുടെ കൂടെ കിടന്നിട്ടുള്ള വരവാ.... എന്നും മുഖത്ത് നോക്കി ചോദിക്കും.
മിക്ക കുട്ടികളും പൊട്ടികരയാറുണ്ടെങ്കിലും ഇപ്പോൾ ഭൂരിഭാഗം പേർക്കും ഇത് ശീലമായ മട്ടാണ്. പരാതി പറഞ്ഞാൽ വൈസ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറിയാലും മറ്റുള്ളവരെ ഉപയോഗിച്ച് ഇന്റേണൽ മാർക്ക് ഉൾപ്പെടെ കുറച്ച് തോൽപ്പിക്കുമെന്നാണ് എല്ലാവരുടെയും പരാതി. അടങ്ങാത്ത പകയോടെ വേട്ടയാടുന്ന സ്വഭാവമാണ് വൈസ് പ്രിൻസിപ്പലിനെന്നും വിദ്യർത്ഥിനികൾ ആരോപിക്കുന്നു. എങ്ങനെയെങ്കിലും പഠിച്ചു കഴിഞ്ഞ് ജീവനും കൊണ്ട് രക്ഷപ്പെടണം എന്ന മട്ടാണ് എല്ലാവർക്കുമുള്ളത്. സ്വകാര്യ കോളേജ് ആയതിനാൽ സെമസ്റ്ററിന് പണം നൽകിയാണ് പഠിക്കുന്നത് കോഴ് പാസായില്ലെങ്കിൽ ജീവിതം ഇല്ലാതാകുമെന്ന് എല്ലാവരും ഭയക്കുന്നതാണ് വൈസ് പ്രിൻസിപ്പലും കൂട്ടരും മുതലെടുത്ത്.
ലൈംഗികാധിക്ഷേപങ്ങൾക്ക് പുറമേയാണ് കുട്ടികളെ കൊണ്ട് ചെരുപ്പ് കഴുകിക്കലും കോളേജിന്റെയും സേക്രട്ട് ഹാർട്ട് ആശുപത്രിയുടെയും തറയും വാഷ് ബേസിനും ഉൾപ്പെടെ കഴുകിക്കലും. നിത്യസംഭവമായ ഇത് അവിചാരിതമായി ഒരു യുവതി കാണാനിടയായതാണ് ഇപ്പോൾ എസ്.എച്ചിലെ വിദ്യാർത്ഥിനികൾക്ക് രക്ഷയായത്. രണ്ടാഴ്ച മുമ്പ് സേക്രട്ട് ഹാർട്ട് ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതിയാണ് വിദ്യാർത്ഥിനികളുടെ ദുരിതം കണ്ടത്. ആലപ്പുഴ സ്വ്ദേശിയായ യുവതി ഓസ്ട്രേലിയയിൽ നഴ്സാണ്.
പ്രവസവേദയോടെ ലേബർ റൂമിലേക്ക് കയറാൻ സമീപത്തെ മുറിയിൽ കിടക്കുന്നതിനിടെയാണ് തന്റെ മുന്നിലിരുന്ന് യൂണിഫോമിട്ട് നഴ്സിങ് വിദ്യാർത്ഥിനി തറ തുടയ്ക്കുന്നത് കണ്ടത്. സാഹചര്യം മോശമായതിനാൽ യുവതി കൂടുതൽ ശ്രദ്ധിച്ചില്ല. ലേബർ റൂമിൽ പ്രവസ ശേഷം കിടിത്തിയിരുന്നപ്പോഴും തുടർന്ന് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ കിടത്തിയപ്പോഴും സമാനമായ കാഴ്ചകൾ കണ്ടു. രണ്ട് ദിവസത്തിന് ശേഷം വാർഡിലെത്തിയപ്പോഴും വിദ്യാർത്ഥികൾ അടിമകളെ പോലെ അടിച്ചുവാരുന്നു. തുടർന്ന് യുവതി ഇതെല്ലാം ഫോണിൽ വീഡിയോ എടുത്തു.
ടോയ്ലറ്റ് വൃത്തുയാക്കുന്നത് വരെ മാറി നിന്ന് പകർത്തി, തുടർന്ന് നഴ്സിങ് കൗൺസിൽ അംഗങ്ങൾ കൈമാറുകയായിരുന്നു. ഇതാണ് എസ്.എച്ചിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ആശ്വാസമായിരിക്കുന്നത്. വിദ്യാർത്ഥിനികൾക്ക് പോലും അപരിചിതയായ ഈ നേഴ്സാണ് ദുരത്തിൽ നിന്നും ഒരുകൂട്ടം വിദ്യാർത്ഥിനികൾക്ക് രക്ഷകയായിരിക്കുന്നത്. വീഡിയോ കണ്ടതോടെ നഴ്സിങ് കൗൺസിൽ മൂന്നംഗം അന്വേഷണ സമിതിയെ നിയോഗിച്ചു. ഇവർ ഈമാസം ആറിനാണ് കോളേജിൽ പരിശോധനയ്ക്ക് എത്തിയത്. പതിവ് പോലെ വിദ്യർത്ഥികളുടെ ക്ഷേമവും തിരക്കി. ആർക്കും പരാതിയില്ല. വിഷയങ്ങൾ എടുത്ത് ചോദിച്ചപ്പോഴും ആരും ഒന്നും പറഞ്ഞില്ല.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു വിദ്യാർത്ഥിനി പറഞ്ഞു. ഇവിടെയെല്ലാം ക്യാമറയാണ് മാറി നിന്നാൽ സംസാരിക്കാം. ഇതോടെ പരിശോധനാ സംഘം മാറി നിന്നു. പിന്നാലെ ബി.എസ്.സി നഴ്സിങ് മൂന്നും നാലും വർഷ വിദ്യാർത്ഥിനികൾ കൂട്ടത്തോടെയെത്തി വളഞ്ഞു നിന്നു. ഇത് ക്യാമറയിൽ കണ്ടാലും ആരാണ് സംസാരിക്കുന്നതെന്ന് വ്യക്തമാകരുത് എന്നായിരുന്നു വിദ്യാർത്ഥിനികളുടെ ആവശ്യം. തുടർന്ന് വൈസ് പ്രിൻസിപ്പലിനെ കുറിച്ചുള്ള പരാതി കെട്ടഴിച്ചത്.
മോശപ്പെട്ട ഭക്ഷണമാണ് നൽകുന്നത്. ലൈറ്റിട്ടാൽ പോലും ഫൈൻ അടിക്കും. മുറികളിൽ തിങ്ങിനിറഞ്ഞാണ് കഴിയുന്നത്. ഒരിക്കൽ ഇതേ കുറിച്ച് പരാതി നൽകിയപ്പോൾ ഇരുട്ട് മുറിയിലേക്ക് മാറ്റി. കോളേജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥിനികളെ പുറത്തേക്കോ വീട്ടലേക്കോ വിടില്ല. വീട്ടുകാർക്ക് ഹോസ്റ്റലിലേക്ക് വരാനോ കുട്ടികളെ കാണാനോ അനുവാദമില്ല, ഇതേ തുടർന്ന് ചില വീട്ടുകാർ പ്രശ്നുമണ്ടാക്കാൻ ശ്രമിച്ചെങ്കിലും പ്രതികാര നടപടി ഭയന്ന് വിദ്യാർത്ഥിനികൾ തന്നെ അത് വേണ്ടെന്ന് പറയുകയായിരുന്നുവെന്നും നഴ്സിങ് കൗൺസിലിന് കുട്ടികൾ മൊഴി നൽകി.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍