Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കേജ്രിവാൾ അംബേദ്കറിനേക്കാൾ വലുതാണെന്ന് സ്വയം കരുതുന്നു'; അറസ്റ്റ് തടഞ്ഞതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് നന്ദി പറഞ്ഞ് തേജീന്ദർപാൽ  

'കേജ്രിവാൾ അംബേദ്കറിനേക്കാൾ വലുതാണെന്ന് സ്വയം കരുതുന്നു'; അറസ്റ്റ് തടഞ്ഞതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് നന്ദി പറഞ്ഞ് തേജീന്ദർപാൽ   

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കേജ്രിവാൾ സ്വയം ഡോ. ബാബാസാഹേബ് അംബേദ്കറിനേക്കാൾ വലുതാണെന്ന് കരുതുന്നുവെന്ന് ബിജെപി വക്താവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർപാൽ സിങ് ബഗ്ഗ.

അരവിന്ദ് കേജ്രിവാളിനെതിരായ ട്വീറ്റിൽ ചൊവ്വാഴ്ച വരെ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകി പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് തേജീന്ദർപാലിന്റെ പ്രതികരണം.

'താൻ കേജ്രിവാളിനോട് മാപ്പ് പറയില്ല. പഞ്ചാബ് പൊലീസ് വാറന്റില്ലാതെയാണ് അറസ്റ്റ് ചെയ്തത്. എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. കേജ്രിവാൾ പേടിച്ചാണ് നടപടിയെടുത്തത്. അദ്ദേഹത്തിന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല' തേജീന്ദർപാൽ പറഞ്ഞു. അറസ്റ്റ് തടഞ്ഞതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് തേജീന്ദർപാൽ നന്ദി പറഞ്ഞു.

കേജ്രിവാളിനെതിരെ അപകീർത്തിപരമായ പ്രസ്താവന നടത്തിയ കേസിൽ ശനിയാഴ്ച വൈകിട്ടാണ് തേജീന്ദർപാൽ സിങ് ബഗ്ഗക്കെതിരെ മൊഹാലിയിലെ എസ്എഎസ് നഗർ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസിൽ അറസ്റ്റ് ചെയ്ത് പഞ്ചാബിലേക്ക് കൊണ്ടുപോകുന്നതിനിടെ തേജീന്ദറിനെ മോചിപ്പിച്ച ഡൽഹി പൊലീസ് നടപടി നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് മൊഹാലിയിലെ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

തൊട്ടു പിന്നാലെ തേജീന്ദർ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. അർധരാത്രിയോടെ ജസ്റ്റിസ് അനൂപ് ചിത്കാരയുടെ വീട്ടിൽ വാദം കേട്ട് ചൊവ്വാഴ്ച വരെ അറസ്റ്റിൽ നിന്ന് സംരക്ഷണം നേടി. അതുവരെ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി പഞ്ചാബ് സർക്കാരിന് നിർദ്ദേശം നൽകി. അതേസമയം, അരവിന്ദ് കേജ്രിവാളിന്റെ വസതിക്ക് സമീപം പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു.

കശ്മീരി പണ്ഡിറ്റുകളുമായി ബന്ധപ്പെട്ട് കേജ്രിവാളിന്റെ പരാമർശങ്ങളിലായിരുന്നു തേജീന്ദറിന്റെ വിവാദ ട്വീറ്റുകൾ. കേസിൽ ഡൽഹിയിലെ വീട്ടിൽനിന്നാണ് പഞ്ചാബ് പൊലീസ് ബഗ്ഗയെ അറസ്റ്റ് ചെയ്തത്. മൊഹാലിയിലേക്കു കൊണ്ടുപോകുംവഴി ഹരിയാന പൊലീസ് തടഞ്ഞു. പിന്നാലെയെത്തിയ ഡൽഹി പൊലീസ് ബഗ്ഗയെ ഡൽഹിയിലേക്കു മടക്കി കൊണ്ടുവന്ന് ദ്വാരക കോടതിയിൽ ഹാജരാക്കി. പഞ്ചാബ് പൊലീസിനെതിരെ തട്ടിക്കൊണ്ടുപോകലിനു കേസെടുക്കുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP