Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ എം സി സി ജി സി സി കമ്മിറ്റി യു റൈസൽ അനുസ്മരണം സംഘടിപ്പിച്ചു

ഐ എം സി സി ജി സി സി കമ്മിറ്റി യു റൈസൽ അനുസ്മരണം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

എംസിസി ജിസിസി കമ്മിറ്റി സംഘടിപ്പിച്ച യു. റൈസൽ അനുസ്മരണ യോഗം ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. സുഹൃത്തുക്കൾക്കെല്ലാം വലിയ ആഘാതമായാണ് കഴിഞ്ഞ ദിവസം റൈസലിന്റെ അപ്രതീക്ഷിതമായ മരണവാർത്ത വന്നത്. ഖത്തർ ഐഎംസിസിയിലും നാഷണൽ യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും ദീർഘകാലം ഭാരവാഹിയായിരുന്നു. നിലവിൽ ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗവും വടകര മണ്ഡലം സെക്രട്ടറിയും എംഎംസിടി ഗൾഫ് ചാപ്റ്റർ കോർഡിനേറ്ററുമാണ്. വടകര മാക്കൂൽപീടിക സ്വദേശിയാണ്. നാട്ടിലേയും ആറ് ഗൾഫ് രാജ്യങ്ങളിലേയും പ്രതിനിധികൾ പങ്കെടുത്ത് ഓൺലൈനായി നടന്ന അനുസ്മരണ യോഗത്തിൽ ജിസിസി ഐഎംസിസി ചെയർമാൻ എഎം അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.

പ്രകടനപരതയില്ലാതെ, വളരെ നിശബ്ദമായും സൗമ്യതയോടെയും പ്രായത്തിൽ കവിഞ്ഞ പക്വതയോടെയും തന്നിലേൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങൾ പൂർണമായ ആത്മാർത്ഥതയോടെ പൂർത്തീകരിക്കുന്ന നിഷ്‌കളങ്കനായ പൊതുപ്രവർത്തകനായിരുന്നു റൈസലെന്ന് എപി അബ്ദുൽ വഹാബ് അനുസ്മരിച്ചു. ഏറെ ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കേ, അത് പൂർത്തിയാക്കുന്നതിന് മുന്നേ പുസ്തകം നഷ്ടപ്പെട്ട പ്രതീതിയാണ് പൊടുന്നനെയുള്ള റൈസലിന്റെ വിയോഗമുണ്ടാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ തെരഞ്ഞെടുപ്പ് മൽസര ഘട്ടങ്ങളിലെല്ലാം ഐഎൻഎൽ പ്രതിനിധി എന്നതിലുപരി, ഒരു സഹോദരനെപ്പോലെ ആദ്യാവസാനം, അഹോരാത്രം ആത്മാർത്ഥമായി പ്രവർത്തിച്ച, നിസ്വാർത്ഥനായ വ്യക്തിത്വമായിരുന്നു റൈസലെന്ന് മുൻ മന്ത്രിയും മുൻ വടകര എംഎൽഎയും ജനതാദൾ-എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ സികെ നാണുവും എൽജെഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രനും അനുസ്മരിച്ചു.

ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത സൗഹൃദമായിരുന്നു സഹോദര തുല്യനായ റൈസലിനെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകൂടിയായ കേരള പി.എസ്.സി മെമ്പർ വിടികെ സമദ് മാസ്റ്റർ പറഞ്ഞു.

തന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും വിജയത്തിലും കൗൺസിലർ എന്ന നിലയിലെ പ്രവർത്തനങ്ങളിലും വലിയ പിൻബലമാകുകയും, സ്വന്തം കാര്യങ്ങളിൽ ഒരിക്കൽപോലും വ്യാകുലപ്പെടാതെ നാട്ടുകാരുടെ പലവിധ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്ന, മകന് തുല്യം കണ്ടിരുന്നയാളുമാണ് റൈസലെന്ന് വടകര മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ കെകെ വനജ അനുസ്മരിച്ചു.

ദീർഘകാലമായി റൈസലുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും നേതൃപാടവത്തെക്കുറിച്ചും ഐഎൻഎൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ് സംസാരിച്ചു.

കുറഞ്ഞകാലത്തെ പരിചയത്തിൽനിന്നുതന്നെ വലിയ ആത്മബന്ധം റൈസലുമായി ഉണ്ടാക്കാനായെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ പറഞ്ഞു.

ഒട്ടുമിക്ക ദിവസങ്ങളിലും രാത്രി വളരെ വൈകിയും റൈസലിനൊപ്പം ഒരുമിച്ചിരിക്കുകയും രാഷ്ട്രീയ, പൊതു കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നുവെന്നും സ്വന്തം നെഞ്ചിൽ നിന്നും പറിച്ചെടുത്തുകൊണ്ടുപോയപോലെയാണ് റൈസലിന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ അനുഭവപ്പെട്ടതെന്നും വടകര കുറുമ്പയിലെ സിപിഐഎം നേതാവ് ദിനേശൻ മലയിൽ അനുസരിച്ചു.

ഹൃദയം കൊണ്ട് സ്‌നേഹിച്ചിരുന്ന ഒരു സുഹൃത്തിനെയാണ് നഷ്ട്ടമായതെന്നും വായിക്കാൻ ബാക്കിയായ ഒരുപാട് പേജുകൾ ഉൾക്കൊള്ളുന്ന വലിയൊരു പുസ്തകമായിരുന്നു റൈസൽ എന്നാണ് അദ്ദേഹത്തിന്റെ മരണം ബോധ്യപ്പെടുത്തിയതെന്നു ചടങ്ങിൽ സ്വാഗതം പറഞ്ഞ ഐഎംസിസി ജിസിസി ജനറൽ കൺവീനർ പിപി സുബൈർ അഭിപ്രായപ്പെട്ടു.

ഐഎൻഎൽ സംസ്ഥാന ട്രഷറർ ബഷീർ ബഡേരി, ഐഎംസിസി മുൻ ജിസിസി ജനറൽ കൺവീനർ ഖാൻ പാറയിൽ, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഷർമ്മദ്ഖാൻ, ഐഎൻഎൽ മണ്ഡലം ജനറൽ സെക്രട്ടറിയും ഐഎംസിസി മുൻ ജിസിസി കൺവീനറുമായ റഫീഖ് അഴിയൂർ, എൻവൈഎൽ സംസ്ഥാന പ്രസിഡണ്ട് ഷംസീർ കരുവന്തുരുത്തി, വടകര മണ്ഡലം പ്രിസിഡണ്ട് കെപി മൂസ ഹാജി, ഇകെകെ റഷീദ് പടന്നക്കാട്, സിഎം റഷീദ് കുറുമ്പയിൽ, റൈസലിന്റെ സഹോദരൻ റിയാസ്, ഐഎംസിസി ഭാരവാഹികളായ ഹമീദ് മധൂർ, ഷരീഫ് കൊളവയൽ, കാസിം മലമ്മൽ, മൻസൂർ കൊടുവള്ളി, മുഫീദ് കൂരിയാടൻ, അബ്ദുൽ ഗഫൂർ എപി, നവാഫ് ഒസി, ഉൾപ്പടെയുള്ളവർ സംസാരിച്ചു. ഐഎംസിസി ജിസിസി ട്രഷറർ മൊയ്തീൻകുട്ടി പുളിക്കൽ നന്ദി പറഞ്ഞു.

ഷരീഫ് ചെമ്പരിക്ക, റൈസലിന്റെ കുടുംബാംഗങ്ങളായ ടിപി കുഞ്ഞബ്ദുള്ള, റംഷാദ്, നാസർ, ഷാജി, റാഷിദ്, ഐഎംസിസി ഭാരവാഹികളായ റഷീദ് താനൂർ, ഹാരിസ് വടകര ഒമാൻ, എൻകെ ബഷീർ, മജീദ് ചിത്താരി, പിവി സിറാജ് വടകര, നിസാർ അഴിയൂർ, നൗഫൽ നടുവട്ടം, നംഷീർ, ഹാഷിഖ് മലപ്പുറം, അബൂബക്കർ എആർ നഗർ, അക്‌സർ മുഹമ്മദ്, ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP