Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കിലോ മീറ്ററുകളോളം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം പാഞ്ഞു; ജനറൽ ആശുപത്രിക്ക് സമീപം എട്ടാമത്തെ വണ്ടിക്ക് പിന്നിൽ കയറി; പുറകിലുള്ള വാഹനങ്ങൾ ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി; മേയറുടെ തെറ്റിന് ശിക്ഷ പാവം ഐപിഎസുകാരന്; കേന്ദ്രത്തെ തൃപ്തിപ്പെടുത്തി ആര്യാ രാജേന്ദ്രന്റെ കുറ്റം പിണറായി സമ്മതിക്കുമ്പോൾ

കിലോ മീറ്ററുകളോളം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം പാഞ്ഞു; ജനറൽ ആശുപത്രിക്ക് സമീപം എട്ടാമത്തെ വണ്ടിക്ക് പിന്നിൽ കയറി; പുറകിലുള്ള വാഹനങ്ങൾ ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി; മേയറുടെ തെറ്റിന് ശിക്ഷ പാവം ഐപിഎസുകാരന്; കേന്ദ്രത്തെ തൃപ്തിപ്പെടുത്തി ആര്യാ രാജേന്ദ്രന്റെ കുറ്റം പിണറായി സമ്മതിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനിടയിൽ ഇരച്ചു കയറിയത് മേയർ ആര്യ രാജേന്ദ്രന്റെ കാർ. സുരക്ഷ വീഴ്ചയിൽ സെക്യൂരിറ്റി എസ് പി വിജയകുമാറിനെതിരെ രഹസ്യ നടപടിയും. സെക്യൂരിറ്റ് എസ് പി സ്ഥാനത്ത് നിന്ന് വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ഈ ഉത്തരവിന്റെ പകർപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. സർക്കാർ ഉത്തരവിൽ ഒരിടത്തും ഈ മാറ്റത്തെ അച്ചടക്ക ലംഘനമായി ചൂണ്ടിക്കാണിക്കുന്നില്ല. എന്നാൽ സർക്കാർ ഫയൽ നീക്കത്തിൽ ഇത് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കാർ എത്തിയതിന്റെ അച്ചടക്ക നടപടിയാണ്.

രാഷ്ട്രപതിയുടെ സുരക്ഷാ വീഴ്ചയാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന് ഉത്തരവിന് പുറത്തുള്ള രേഖകളിൽ വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം കേന്ദ്ര സർക്കാരിനേയും അറിയിക്കുന്നത്. കൺഫേർഡ് ഐപിഎസുകാരിൽ ഏറ്റവും സീനിയറാണ് വിജയകുമാർ. അഴിമതി കറ പുരളാത്ത കേരളാ പൊലീസിലെ ചുരുക്കം ഉദ്യോഗസ്ഥരിൽ ഒരാൾ. അങ്ങനൊരു ഉദ്യോഗസ്ഥനെയാണ് മേയർ ആര്യാ രാജേന്ദ്രന്റെ പിഴവിന് സർക്കാർ ശിക്ഷിക്കുന്നത്. നടപടി എടുത്തില്ലെങ്കിൽ കേന്ദ്ര അന്വേഷണം വരും. ഈ സാഹചര്യത്തിലാണ് ഐപിഎസുകാരനെ ബലിയാടാക്കുന്നത്.

ക്രൈംബ്രാഞ്ചിലെ ഉത്തരവാദിത്വത്തിലേക്കാണ് വിജയകുമാറിന്റെ മാറ്റം. രണ്ടു മാസ മുമ്പ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പളാക്കി വിജയകുമാറിനെ മാറ്റാൻ നീക്കമുണ്ടായിരുന്നു. എന്നാൽ മുതിർന്ന ചില ഉദ്യോഗസ്ഥർ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇതിനെ എതിർത്തു. ഈ സാഹചര്യത്തിലാണ് മേയറുടെ വീഴ്ച വിജയകുമാറിന്റെ തലയിലേക്ക് കൊണ്ടു വയ്ക്കുന്നത്.

സുരക്ഷാ വിഭാഗത്തെ ഞെട്ടിച്ചുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കടന്നു കയറുകയായിരുന്നു. ലംഘിക്കാൻ പാടില്ലാത്ത യാത്രാ പ്രോട്ടോക്കോളും സുരക്ഷാ ക്രമീകരണവും എങ്ങനെ മറികടന്നു എന്നത് സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസ് വിഭാഗം കേന്ദ്രത്തിന് റിപ്പോർട്ട് നൽകണമായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പൊലീസ് ഉദ്യോഗസ്ഥനെതിരായ അസ്വാഭാവിക നടപടി. തെറ്റ് വരുത്തിയ മേയർക്ക് ശിക്ഷയുമില്ല.

ഡിസംബറിലാണ് രാഷ്ട്രപതി കേരളത്തിൽ എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്ക് രാഷ്ട്രപതി വരുന്നതിനിടെയായിരുന്നു സംഭവം. രാവിലെ 11.05നാണ് രാഷ്ട്രപതി കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. അവിടെനിന്ന് പി.എൻ പണിക്കർ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാൻ പൂജപ്പുരയിലേക്ക് പോകുംവഴിയാണ് സംഭവം. വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ പ്രകാരം മേയർ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു.

രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിനുശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയത്. സാധാരണഗതിയിൽ ഇറങ്ങുന്ന മുറയ്ക്ക് ഓരോ വാഹനവും അനുഗമിക്കാനേ പാടുള്ളൂ. എന്നാൽ,ആൾസെയിന്റ്‌സ് കോളേജ് മുതൽ ജനറൽ ആശുപത്രി വരെയുള്ള കിലോ മീറ്ററുകളോളം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം പാഞ്ഞു. ജനറൽ ആശുപത്രിക്ക് സമീപം വച്ച് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് പിന്നിൽ കയറി.

പുറകിലുള്ള വാഹനങ്ങൾ പൊടുന്നനെ ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്. ഇവ എങ്ങനെ കടന്നു പോകണമെന്ന് ട്രയൽ നടത്തി ഉറപ്പാക്കാറുണ്ട്. എന്നിട്ടും ഇത്തരം സംഭവം ഉണ്ടായത് പൊലീസിനും നാണക്കേടായി. ഗുരുതര വീഴ്ചയായിരുന്നു ഇത്. പ്രോട്ടോക്കോൾ ലംഘനമുണ്ടായതായി അറിയില്ലെന്നും രാഷ്ട്രപതിയോടൊപ്പം ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രയായിരുന്നുവെന്നും മേയർ ആര്യ രാജേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP