Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കിഴക്കൻ യൂറോപ്പിലെ യുവതികൾ പുരുഷന്മാരെ വീഴ്‌ത്താൻ ലണ്ടനിൽ കറങ്ങി നടക്കുന്നു; ഡോർ തുറന്നാൽ പിന്നെ കയ്യിലെ വാച്ചെങ്കിലും പൊക്കും; തട്ടിപ്പുകാർക്ക് പ്രിയം റോളക്സ് വാച്ചുകൾ

കിഴക്കൻ യൂറോപ്പിലെ യുവതികൾ പുരുഷന്മാരെ വീഴ്‌ത്താൻ ലണ്ടനിൽ കറങ്ങി നടക്കുന്നു; ഡോർ തുറന്നാൽ പിന്നെ കയ്യിലെ വാച്ചെങ്കിലും പൊക്കും; തട്ടിപ്പുകാർക്ക് പ്രിയം റോളക്സ് വാച്ചുകൾ

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ റോളക്സ് വാച്ച് മോഷ്ടാക്കൾ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നു. ക്ലീനർമാർ എന്ന ഭാവത്തിൽ എത്തിയ രണ്ട് കിഴക്കൻ യൂറോപ്യൻ സ്ത്രീകളാണ് ഇത്തവണ വാച്ച് മോഷ്ടിച്ചത്. ഒരു വീടിന്റെ വാതിലിൽ മുട്ടുകയും, വീട്ടുടമസ്ഥൻ വാതിൽ തുറന്ന ഉടനെ അയാളുടെ കൈയിലുണ്ടായിരുന്ന വാച്ച് പൊട്ടിച്ചെടുത്ത് മുങ്ങുകയുമായിരുന്നു അവർ.

കഴിഞ്ഞ രണ്ടു വർഷക്കാലമായി തെക്കൻ ഇംഗ്ലണ്ടിലെ പലയിടങ്ങളിലും റോളക്സ് റിപ്പർമാർ എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള സംഘം വിലസുന്നുണ്ട്. വേനൽക്കാലം എത്തിയതോടെ ജനങ്ങൾ അല്പ വസ്ത്ര ധാരികളായി പുറത്തിറങ്ങാൻ തുടങ്ങിയത് ഇവരുടെ ജോലി കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്. സ്ലീവ് ലെസ്സ് വസ്ത്രങ്ങൾ ധരിക്കുമ്പോൾ വാച്ചുകൾ പുറത്ത് കാണും എന്നതിനാൽ അത് പൊട്ടിച്ചെടുക്കാനും എളുപ്പമാകും.

പ്രധാനമായും ഇരയുടെ ശ്രദ്ധ മറ്റേതെങ്കിലും വസ്തുക്കളിലേക്ക് തിരിച്ചാണ് ഇവർ മോഷണം നടത്തുന്നത്. വെൻഡോവറിൽ നടന്ന സംഭവത്തിൽ വീട്ടിലെത്തിയ രണ്ടു സ്ത്രീകൾ ഒരു നമ്പർ എഴുതാനായി ഒരു കഷണം കടലാസ് ആവശ്യപ്പെടുകയായിരുന്നു. ഒരു യുവതി കടലാസിൽ ഏതോ നമ്പർ കുറിച്ചുകൊണ്ടിരുന്നപ്പോൾ മറ്റെ യുവതി വീട്ടുടമസ്ഥനെ ദൃഢമായി ആലിംഗനം ചെയ്തു. അവർ പോയിക്കഴിഞ്ഞപ്പോഴാണ് വാച്ച് മോഷണം പോയ വിവരം അയാൾ അറിയുന്നത്.

ഏകദേശം 5 അടി 9 ഇഞ്ചോളം ഉയരം വരുന്ന രണ്ടു യുവതികളും വെള്ളക്കാരായിരുന്നു എന്നും അവർ കിഴക്കൻ യൂറോപ്യൻ ശൈലിയിലുള്ള ഇംഗ്ലീഷാണ് സംസാരിച്ചതെന്നും പൊലീസ് പറയുന്നു. കറുപ്പിനോട് സമാനമായ ഇരുണ്ട നിറമുള്ള കോട്ടുകളും ട്രൗസറുകളുമായിരുന്നു ഇരുവരും ധരിച്ചിരുന്നത്. കഴിഞ്ഞ വർഷം മാത്രം 50 ൽ ഏറെ ഇടങ്ങളിൽ അവർ മോഷണം നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയിൽ റോളക്സ് വാച്ച് മൊഷ്ടിക്കാൻ എത്തിയ കള്ളന്മാരുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒരു 64 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപരിചിതരായ യുവതികളുമായി സമ്പർക്കം പുലർത്തരുതെന്ന് സമ്പന്നരായ പുരുഷന്മാർക്കും സ്ത്രീകൾക്കും പൊലീസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. സമ്പന്നരായവരെയാണ് റോളക്സ് റിപ്പർമാർ ഉന്നം വയ്ക്കുന്നത്. ഹാംപ്ഷയറിൽ മാത്രം കഴിഞ്ഞ 16 മാസങ്ങൾക്കുള്ളിൽ ഇത്തരത്തിലുള്ള 16 മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

പരാതികളിൽ ഒപ്പ് വയ്ക്കാൻ ആവശ്യപ്പെട്ടും, സർവ്വേ നടത്തുന്നവരായി നടിച്ചുമൊക്കെ ഇവർ നിങ്ങളുടെ വീട്ടിലും എത്തിയേക്കാം. ചിലപ്പോൾ നഴ്സുമാരുടെ യൂണിഫോം ധരിച്ചും എത്തും. സംഭാഷണങ്ങളിലൂടെ ആകർഷിച്ച് ശ്രദ്ധ തിരിച്ചോ അല്ലെങ്കിൽ ആലിംഗനം ചെയ്യുന്നതിനിടയിലോ ആയിരിക്കും ഇവർ നിങ്ങളറിയാതെ കൈത്തണ്ടയിൽ നിന്നും റോളക്സ് വാച്ച് തട്ടിയെടുക്കുക. അതുകൊണ്ടു തന്നെ അപരിചിതരായ സ്ത്രീകളിൽ നിന്നും അകലം പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP