Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നോർത്തേൺ അയർലൻഡിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കത്തോലിക്ക പാർട്ടിയായ സിൻ ഫിയാൻ; ഫസ്റ്റ് സെക്രട്ടറിയാകുന്നത് ബ്രിട്ടൻ ഭയക്കുന്ന നേതാവ്; നോർത്തേൺ അയർലൻഡ് യു കെയിൽ നിന്നും വേർപിരിഞ്ഞ് അയർലൻഡിന്റെ ഭാഗമാകുമോ ?

നോർത്തേൺ അയർലൻഡിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കത്തോലിക്ക പാർട്ടിയായ സിൻ ഫിയാൻ; ഫസ്റ്റ് സെക്രട്ടറിയാകുന്നത് ബ്രിട്ടൻ ഭയക്കുന്ന നേതാവ്; നോർത്തേൺ അയർലൻഡ് യു കെയിൽ നിന്നും വേർപിരിഞ്ഞ് അയർലൻഡിന്റെ ഭാഗമാകുമോ ?

മറുനാടൻ മലയാളി ബ്യൂറോ

ഥാർത്ഥ മാറ്റത്തിനുള്ള സമയമായി എന്നാണ് നോർത്തേൺ അയർലൻഡിലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ സിൻ ഫിയാൻ നേതാവ് മെഷേൽ ഒ നീൽ പറഞ്ഞത്. രാജ്യത്തിന്റെ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇതാദ്യമായാണ് കടുത്ത ദേശീയവാദികളായ സിൻ ഫിയാൻസ് ഇത്രയും വലിയ വിജയം നേടുന്നത്. ഇതോടെ മിഷേൽ ഒ നീൽ ഫസ്റ്റ് മിനിസ്റ്റർ ആകും എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അഞ്ചു വർഷത്തിനുള്ളിൽ ഐക്യ അയർലൻഡ് എന്ന് സ്വപനം സാക്ഷാത്ക്കരിക്കും എന്നാണ് സിൻ ഫിയൻസ് പറയുന്നത്.

ഒരു തലമുറയുടെ തെരഞ്ഞെടുപ്പ് എന്ന് മിഷേൽ വിശേഷിപ്പിച്ച തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം വലിയൊരു മാറ്റത്തിന് തയ്യാറാകുവാനാണ് അവർ ജനങ്ങളോട് പറഞ്ഞത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കു വേണ്ടിയും തന്റെ പാർട്ടി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. ഹെൽത്ത്കെയർ വെയിറ്റിങ് ലിസ്റ്റ്, വിലക്കയറ്റം തുടങ്ങിയ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

സിൻ ഫിയൻ രൂപീകരിക്കുന്ന എക്സിക്യുട്ടീവിൽ ചേരാൻ സർ ജെഫ്രി ഡൊനാൾഡ്സണിന്റെ പാർട്ടിയോ യൂണിയനിസ്റ്റുകളോ ഇതുവരെ സമ്മതം മൂളിയിട്ടില്ല. സിൻ ഫിയന്റെ ജയം, ഒരു ഐക്യ അയർലൻഡിനുള്ള റഫറണ്ടത്തിന് വഴിതെളിക്കും എന്നാണ് അവർ പറയുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിലെങ്ങും അവർ ഈ വിഷയം ഗൗരവമായി പ്രചരണായുധമാക്കിയില്ല. മറിച്ച് ജീവിത ചെലവുകൾ വർദ്ധിച്ചു വരുന്നതുപോലെയുള്ള ദൈനംദിന ജീവിത പ്രശ്നങ്ങളായിരുന്നു സിൻ ഫിയാൻ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കിയത്.

ഏതായാലും ഈ തെരഞ്ഞെടുപ്പു ഫലം നോർത്തേൺ അയർലൻഡിൽ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിക്കും വഴിതെളിച്ചിരിക്കുകയാണ്. 1998-ൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരം ഫസ്റ്റ് മിനിസ്റ്റർ, ഡെപ്യുട്ടി ഫസ്റ്റ് മിനിസ്റ്റർ എന്നീ പോസ്റ്റുകൾ ഏറ്റവും വലിയ യൂണീയനിസ്റ്റ് പാർട്ടിക്കും (ബ്രിട്ടനിൽ തുടരണമെന്ന് വാദിക്കുന്നവർ) ഏറ്റവും വലിയ നാഷണലിസ്റ്റ് പാർട്ടിക്കുമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. പതിറ്റാണ്ടുകൾ നീണ്ട കത്തോലിക്ക - പ്രൊട്ടസ്റ്റന്റ് സംഘർഷത്തിനൊടുവിലായിരുന്നു ഈ ഉടമ്പടി ഉണ്ടാക്കിയത്.

സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് ഈ രണ്ട് സ്ഥാനങ്ങളിലും ആളുകൾ ഉണ്ടാകണം. ഏറ്റവും വലിയ നാഷണലിസ്റ്റ് പാർട്ടി എന്ന നിലയിൽ ഇപ്പോൾ സിൻ ഫിയന് സ്വാഭാവികമായും ഫസ്റ്റ് മിനിസ്റ്റർ സ്ഥാനം കൈവരും. എന്നാൽ അവരുടെ കീഴിൽ പ്രവർത്തിക്കാൻ സന്നദ്ധമല്ലെന്ന് അറിയിച്ച ഏറ്റവും വലിയ യൂണിയനിസ്റ്റ് പാർട്ടിയായ ഡെമോക്രാറ്റിക് യൂണിയൻ പാർട്ടിയുടെ നടപടിയാണ് ഭരണ പ്രതിസന്ധിക്ക് വഴി തെളിക്കുന്നത്.

ബ്രെക്സിറ്റിനു ശേഷമുള്ള, നോർത്തേൺ അയർലൻഡിന്റെ അതിർത്തിയുമായി ബധപ്പെട്ട നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ എന്നറിയപ്പെടുന്ന ക്രമീകരണങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ സർക്കാരിൽ പങ്കാളിയാകില്ലെന്നും ഡി യു പി അറിയിച്ചിട്ടുണ്ട്. അതേസമയം എല്ലാവരുമായി സഹകരിച്ച് പ്രവർത്തിക്കുവാനാണ് താത്പര്യപ്പെടുന്നതെന്ന് മിഷേൽ ഒ നീൽ വ്യക്തമാക്കി കഴിഞ്ഞു.

കടുത്ത ദേശീയവാദ പാരമ്പര്യമുള്ള കുടുംബത്തിൽനിന്നുള്ള ഒ നീലിന്റെ വിജയം നോർത്തേൺ അയർലൻഡിൽ യൂണിയനിസത്തിന്റെ തകർച്ച ആരംഭിച്ചു എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഓ നീലിന്റെ പിതാവ് ബ്രെണ്ടൻ ഡോറിസ് ഒരു ഐറിഷ് റിപ്പബ്ലിക്കൻ ആർമി പോരാളിയായിരുന്നു. അയർലൻഡിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ അയാൾ ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. 1991-ലെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് ഐ ആർ എ പോരാളികളിൽ ഒരാൾ നീലിന്റെ അടുത്ത ബന്ധുവാണ്.

തന്റെ 21-ാം വയസ്സിൽ സിൻ ഫിയാനിൽ ചേരുമ്പോൾ മിഷേൽ വിവാഹിതയും ഒരു കുട്ടിയുടെ മാതാവും ആയിരുന്നു. ഏഴു വർഷക്കാലം എം പി ഫ്രാൻസീ മോളോയ്ക്ക് വേണ്ടി പ്രവർത്തിച്ച ഇവർ 2007 ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ജനപ്രതിനിധി ആകുന്നത്.2010-ൽ ഡുൺഗനോണിന്റെ ആദ്യ വനിത മേയർ ആയ ഇവർ 2011-ൽ കൃഷി-ഗ്രാമീണ വികസന മന്ത്രിയായി നിയമിക്കപ്പെട്ടു. 2016-ൽ ഇവർ ആരോഗ്യ വകുപ്പ് മന്ത്രി ആയിരുന്നപ്പോഴാണ് സ്വവർഗാനുരാഗികൾക്ക് രക്തദാനം ചെയ്യാൻ ഉണ്ടായ വിലക്ക് നീക്കിയത്.

2017-ൽ അന്നത്തെ ഡെപ്യുട്ടി ഫസ്റ്റ് മിനിസ്റ്റർ മാർട്ടിൻ മെക് ഗിന്നസ് രാജിവെച്ചതോടെയാണ് ഇവർ സിൻ ഫിയൻ നേതാവായി തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് ഡി യു പിയുടെ നേതൃത്വത്തിലുള്ള സർക്കാരുകളിൽ ഇവർ ഡെപ്യുട്ടി ഫസ്റ്റ് മിനിസ്റ്റർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നോർത്തേൺ അയർലൻഡിലെ സിൻ ഫിയൻ വിജയം നൂറ്റാണ്ടുകളിൽ ബ്രിട്ടൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ആണെന്നായിരുന്നു പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രതികരണം. ഇതോടൊപ്പം സ്‌കോട്ട്ലാൻഡിലും സ്വതന്ത്ര സ്‌കോട്ട്ലാൻഡ് ആവശ്യപ്പെടുന്ന എസ് എൻ പി ജയിച്ചതോടെ ബ്രിട്ടൻ എന്ന സങ്കല്പത്തിന് ഇത്രയധികം ഭീഷണി ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്ന് മുൻ നോർത്തേൺ അയർലൻഡ് സെക്രട്ടറി ജൂലിയൻ സ്മിത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP