Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടങ്ങളിൽപ്പെട്ടത് തുടങ്ങി ജലാശയങ്ങളിൽ മുങ്ങിയ മൃതദേഹങ്ങൾ വരെ പുറത്തെടുക്കും; 40 വർഷത്തിനിടെ കൈകാര്യം ചെയ്തത് മൂവായിരത്തോളം മൃതദേഹങ്ങൾ; കൂഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുക്കന്നത് റിഫയുടേതടക്കം 18 ഓളം അനുഭവങ്ങൾ; പ്രതിഫലമില്ലാതെ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന അസീസിന്റെ ജീവിതം

അപകടങ്ങളിൽപ്പെട്ടത് തുടങ്ങി ജലാശയങ്ങളിൽ മുങ്ങിയ മൃതദേഹങ്ങൾ വരെ പുറത്തെടുക്കും;  40 വർഷത്തിനിടെ കൈകാര്യം ചെയ്തത് മൂവായിരത്തോളം മൃതദേഹങ്ങൾ; കൂഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുക്കന്നത് റിഫയുടേതടക്കം 18 ഓളം അനുഭവങ്ങൾ;  പ്രതിഫലമില്ലാതെ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന അസീസിന്റെ ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒളവണ്ണയിൽ നിന്ന് പതിവ് പോലെ തന്റെ ഹാലിഡേവിസൺ ബൈക്കിൽ അസീസ് പാവണ്ടൂരിലെത്തി.ദുരൂഹസാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പാവണ്ടൂർ ജുമാമസ്ജിദിലെ കബർസ്ഥാനിൽനിന്ന് പുറത്തെടുക്കുക എന്നതായിരുന്ന ശനിയാഴ്ച അസീസിന്റെ ദൗത്യം.പാവണ്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽനിന്ന് റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുക്കാനായി നാലുദിവസം മുമ്പാണ് താമരശ്ശേരി ഡിവൈ.എസ്‌പി. അസീസിനെ ബന്ധപ്പെടുന്നത്. ശനിയാഴ്ച മൃതദേഹം പുറത്തെടുക്കാൻ തീരുമാനിച്ചതോടെ ഒളവണ്ണയിൽനിന്ന് അസീസ് പാവണ്ടൂരിലേക്ക് വരികയായിരുന്നു.

തന്റെ ഇന്നത്തെ ദൗത്യത്തെക്കുറിച്ച് അസീസ് പറയുന്നത് ഇങ്ങനെ-'മൃതദേഹം മണ്ണുമായി ഒട്ടിപിടിച്ച നിലയിലായിരുന്നു. രണ്ട് മാസം മുമ്പ് കബറടക്കിയതായിരുന്നെങ്കിലും മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞു.ശരീരമാകെ ചുക്കിചുളിഞ്ഞനിലയിലായിരുന്നു.ആദ്യനോട്ടത്തിൽ തന്നെ മൃതദേഹം നേരത്തെ പോസ്റ്റുമോർട്ടം ചെയ്തിട്ടില്ലെന്ന് മനസിലായി. സാധാരണരീതിയിൽ പോസ്റ്റുമോർട്ടം ചെയ്തതിന്റെ യാതൊരു അടയാളങ്ങളും ശരീരത്തിലുണ്ടായിരുന്നില്ല. നല്ലരീതിയിൽ എംബാം ചെയ്തിരുന്നു.സ്ലാബുകൾ മാറ്റിയ ശേഷം സാരി ഉപയോഗിച്ച് തൊട്ടിൽ പോലെയാക്കിയാണ് മൃതദേഹം പുറത്തേക്കെടുത്തത്'

അസീസ് പതിവുപോലെ തന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി. ഒടുവിൽ നാട്ടുകാരുടെ ആദരവും അഭിനന്ദനവും ഏറ്റുവാങ്ങി ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെ അദ്ദേഹം മടങ്ങുകയും ചെയ്തു.ഇത്തരത്തിൽ കുഴിച്ചിട്ട മൃതദ്ദേഹങ്ങൾ ഇതാദ്യമായല്ല അസീസ് പുറത്തെടുക്കുന്നത്.18 മത്തെ മൃതദേഹമാണ് റിഫയുടേത്.ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മൃതദേഹങ്ങൾ പുറത്തെടുക്കാനും മറവുചെയ്യാനും അസീസ് തുടങ്ങിയിട്ട് വർഷങ്ങളായി.17 ാം വയസ്സ് മുതൽ അസീസ് ഈ പാതയിലുണ്ട്.ഇപ്പോൾ 57 വയസ്സുള്ള അസീസ് ഈ വയസ്സിനിടക്ക് കൈകാര്യം ചെയ്തത് 3900 മൃതദേഹങ്ങളാണ്.

കഴിഞ്ഞ 40 വർഷത്തിനിടെ മൂവായിരത്തിലേറെ മൃതദേഹങ്ങളാണ് അബ്ദുൾ അസീസ് കൈകാര്യം ചെയ്തിട്ടുള്ളത്. അപകടങ്ങളിൽപ്പെട്ടവരുടെയും നാളുകളേറെ കഴിഞ്ഞ് ജലാശയങ്ങളിൽ പൊങ്ങിയ മൃതദേഹങ്ങളും യാതൊരു മടിയും കൂടാതെ ഈ 57-കാരൻ പുറത്തെടുക്കും. അതിനാൽതന്നെ എവിടെയെങ്കിലും അപകടങ്ങളുണ്ടായാലോ സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കേണ്ടി വന്നാലോ പൊലീസും അസീസിനെ തേടിയെത്തും.

കടലുണ്ടി തീവണ്ടി അപകടം, പൂക്കിപ്പറമ്പ് ബസ് അപകടം, പാണമ്പ്രയിലെ അപകടം, നിപ്പ, തുടങ്ങി നിരവധി ദുരന്തമുഖങ്ങളിലും അസീസ് മുന്നിൽത്തന്നെയുണ്ടായിരുന്നു. ആരെങ്കിലും നിർബന്ധിച്ച് പണം നൽകിയാൽ അത് വീൽച്ചെയറിനോ വാട്ടർബെഡിനോ വേണ്ടി മുടക്കാനാണ് ഇദ്ദേഹം ആവശ്യപ്പെടാറുള്ളത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പാവങ്ങൾക്ക് വേണ്ടി സമാഹരിച്ചുട്ടള്ളത്. മുങ്ങിമരണമോ അപകടമരണമോ അജ്ഞാത മൃതദേഹമോ എന്താണെങ്കിലും ആരും വിളിച്ചാലും എവിടെയായാലും ഓടിയെത്തുമെന്ന് മുൻ ഒളവണ്ണ പഞ്ചായത്തംഗം കൂടിയായ അസീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP