Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജംബോ കമ്മിറ്റികൾ വേണ്ടേ വേണ്ട; ഡിസിസി അദ്ധ്യക്ഷന്മാരെ പിസിസികൾ നിശ്ചയിക്കണം; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഭാരത യാത്ര നടത്തണം; സമഗ്ര മാറ്റത്തിന് നിർദ്ദേശങ്ങളുമായി ചെന്നിത്തല

ജംബോ കമ്മിറ്റികൾ വേണ്ടേ വേണ്ട; ഡിസിസി അദ്ധ്യക്ഷന്മാരെ പിസിസികൾ നിശ്ചയിക്കണം; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഭാരത യാത്ര നടത്തണം; സമഗ്ര മാറ്റത്തിന് നിർദ്ദേശങ്ങളുമായി ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിൽ സമഗ്രമായ മാറ്റത്തിന് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഈ മാസം രാജസ്ഥാനിൽ നടക്കുന്ന ചിന്തൻ ശിബിരിന്റെ ഭാഗമായി ഡൽഹിയിൽ ചേരുന്ന ഉപസമിതിയിലാണ് ചെന്നിത്തല തന്റെ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്.

പാർട്ടിയിൽ ജംബോ കമ്മിറ്റികളെ ഒഴിവാക്കണമെന്നാണ് ചെന്നിത്തലയുടെ പ്രധാന നിർദ്ദേശം. ഓരോ തലത്തിലും എത്ര ഭാരവാഹികൾ വേണമെന്ന് ഭരണഘടനയിൽ നിശ്ചയിക്കണം. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം പിസിസികൾക്ക് നൽകണം. പിസിസി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളിൽ അൻപതും വലിയ സംസ്ഥാനങ്ങളിൽ പരമാവധി നൂറും എന്ന് നിജപ്പെടുത്തണം. ഓരോ തലത്തിലും എത്ര ഭാരവാഹികൾ വേണമെന്ന് ഭരണഘടനയിൽ നിശ്ചയിക്കണം. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഭാരത യാത്ര നടത്തണമെന്നും ചെന്നിത്തല ചർച്ചകളിൽ ആവശ്യപ്പെട്ടു.

സംഘടനാ പ്രശ്നങ്ങൾ സംബന്ധിച്ച മുകുൾ വാസ്നിക് നേതൃത്വം നൽകുന്ന ഉപസമിതി അംഗമാണ് രമേശ് ചെന്നിത്തല.പാർട്ടി പ്രവർത്തന ഫണ്ട് കണ്ടെത്താൻ എല്ലാ വർഷവും ഒരു മാസം നീണ്ടു നിൽക്കുന്ന ഫണ്ട് ശേഖരണ കാമ്പയിൻ നടത്തണമെന്നും ചെന്നിത്തല നിർദ്ദേശമായി മുന്നോട്ട് വെച്ചു.

രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തൻശിബിർ ചേരുന്നത്. മെയ് പതിമൂന്ന് മുതൽ പതിനഞ്ച് വരെ നടക്കുന്ന യോഗത്തിൽ കോൺഗ്രസിനെ സംഘടനപരമായി ശക്തിപ്പെടുത്തുന്ന ആലോചനകൾക്കൊപ്പം രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിഷയങ്ങളിലും വിശദമായ ചർച്ച നടക്കും. ജി 23 നേതാക്കാളായ ഗുലാംനബി ആസാദ്, ശശിതരൂർ, ആനന്ദ് ശർമ ഉൾപ്പെടെയുള്ളവരും വിവിധ സമിതിയിൽ ഉണ്ട്.

തരൂർ രാഷ്ട്രീയ കാര്യ സമിതിയിലും രമേശ് ചെന്നിത്തല സംഘടന കാര്യ സമിതിയിലും അംഗങ്ങളാണ്. ആന്റോ ആന്റണി , റോജിഎംജോൺ എന്നിവർ കൂടി ഉൾപ്പെട്ടെ സമിതിക്കാണ് സാമൂഹ്യ നീതി, യുവ ശാക്തികരണ വിഷയങ്ങളിൽ ചർച്ചകൾക്കുള്ള ചുമതല.9 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് ചിന്തൻ ശിബിർ ചേരുന്നത്. ആകെ ആറ് സമിതികളെയാണ് ചിന്തിൻ ശിബിറിന്റെ അജൻഡകൾ നിശ്ചയിക്കാനും മറ്റുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP