Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കഴിഞ്ഞമാസം വരുമാനമായി ലഭിച്ച 170 കോടി സർക്കാർ എന്ത് ചെയ്തു; ഞങ്ങൾ ഇപ്പോഴും പട്ടിണിയിലാണ്; തൊഴിലാളികളെ ചർച്ചക്ക് വിളിച്ചിട്ട് അപമാനിക്കരുതെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്

കഴിഞ്ഞമാസം വരുമാനമായി ലഭിച്ച 170 കോടി സർക്കാർ എന്ത് ചെയ്തു; ഞങ്ങൾ ഇപ്പോഴും പട്ടിണിയിലാണ്; തൊഴിലാളികളെ ചർച്ചക്ക് വിളിച്ചിട്ട് അപമാനിക്കരുതെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാസം 170 കോടിക്കു മുകളിൽ വരുമാനം തൊഴിലാളികൾ കൊണ്ടുവന്നിട്ടും ശമ്പളം നൽകാതെ കെഎസ്ആർടിസി ജീവനക്കാരെ സർക്കാർ അപഹസിക്കുകയാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്. എത്ര കോടികൾ വരുമാനം കൊണ്ടുവന്നാലും എല്ലാ ധൂർത്തിനും പണം ചെലവഴിച്ച ശേഷം മാത്രമേ ശമ്പളം നൽകൂ എന്ന നയം പ്രതിഷേധാർഹമാണ്. 30 ദിവസം പണിയെടുത്ത തൊഴിലാളിക്ക്, അവർ കൊണ്ടുവരുന്ന വരുമാനത്തിൽ നിന്ന് ശമ്പളം നൽകാൻ ആദ്യ പരിഗണന നൽകണമെന്നും എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.

മറ്റു ചെലവുകൾക്കാണ് സർക്കാർ സഹായം തേടേണ്ടത്. കഴിഞ്ഞ മാസത്തെ 170 കോടി വരുമാനം എന്തു ചെയ്തു എന്ന് അറിയാൻ തൊഴിലാളികൾക്ക് അറിയാൻ അവകാശമുണ്ട്. അക്കാര്യം സർക്കാർ വ്യക്തമാക്കണം. കെഎസ്ആർടിസിക്ക് അനുവദിക്കുന്ന പ്ലാൻ ഫണ്ട് തട്ടിക്കൂട്ട് കമ്പനിയായ സ്വിഫ്റ്റിന് ബസ് വാങ്ങുന്നതും, അതേ ബസ്സുകൾക്ക് കെഎസ്ആർടിസി വാടക നൽകുന്നതും സ്ഥാപനത്തെ രക്ഷിക്കാനല്ലെന്ന് വ്യക്തമാണ്. ഭരണാനുകൂല സിഐടിയു യൂണിയന്റെ നേതാക്കളെ വരുതിയിലാക്കാൻ സർക്കാരിനായെങ്കിലും അസ്സോസിയേഷൻ അംഗങ്ങൾ ഒറ്റക്കെട്ടായി, സർക്കാരിന്റെ എല്ലാ ഭീഷണികളെയും അവഗണിച്ച് പണിമുടക്കിന് ഒപ്പം ചേർന്നെന്നും സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ രാജേഷ് പറഞ്ഞു.

പണിമുടക്ക് ഒഴിവാക്കാനെന്ന പേരിൽ തൊഴിലാളികളെ ചർച്ചക്ക് വിളിച്ചിട്ട് എകെജി സെന്ററിന്റെ തിട്ടൂരം വച്ച് പൊതു സമൂഹത്തിൽ ജീവനക്കാരെ അപഹസിക്കുന്ന വകുപ്പ് മന്ത്രി നീതി പാലിക്കണം. പണിമുടക്ക് നോട്ടീസ് നൽകിയതിന് ശേഷം രണ്ടു ചർച്ചകളിലും ക്രിയാത്മകമായ ഒരു പരിഹാരവും ഗതാഗത മന്ത്രിക്ക് മുന്നോട്ടു വയ്ക്കാനായില്ലെന്നും കെ.എൽ രാജേഷ് ആരോപിച്ചു.

സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണയിൽ കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് എസ്.അജയകുമാർ, സംസ്ഥാന സെക്രട്ടറി ആർ.എൽ. ബിജുകുമാർ, ജില്ലാ പ്രസിഡന്റുമാരായ പി.കെ സുഹൃദ് കൃഷ്ണ, പത്മകുമാർ അജിത്, ജില്ലാ സെക്രട്ടറിമാരായ എസ്.ആർ. അനീഷ്, എസ്.വി ഷാജി, റ്റി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP