Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷം; ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു; പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ

ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷം; ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു; പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ

സ്പോർട്സ് ഡെസ്ക്

ബീജിങ്: ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റി വെച്ചു. ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാൻചൗ നഗരത്തിലെ കോവിഡ് വ്യാപനത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് ഗെയിംസ് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചത്. അടുത്ത കാലത്തായി ചൈനയിൽ കോവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്.

സെപ്റ്റംബർ 10 മുതൽ 25 വരെയാണ് ഏഷ്യൻ ഗെയിംസ് നിശ്ചയിച്ചിരുന്നത്. മാറ്റി വെച്ച വിവരം ചൈനീസ് ദേശിയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2022 സെപ്റ്റംബർ 10 മുതൽ 25 വരെ ചൈനയിലെ ഹാങ്ഷൗവിൽ നടക്കാനിരുന്ന 19-ാം ഏഷ്യൻ ഗെയിംസ് മാറ്റിവയ്ക്കുകയാണെന്നും കായിക മത്സരത്തിന്റെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചത്.

കിഴക്കൻ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹാങ്ഷൗ. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് സമീപമാണ് ആതിഥേയ നഗരമായ ഹാങ്ഷൗ സ്ഥിതി ചെയ്യുന്നത്. ആഴ്ചകളായി സീറോ ടോളറൻസ് സമീപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണിൽ ആയിരുന്നു നഗരം.

ഏഷ്യൻ ഗെയിംസിനും തുടർന്ന് വരുന്ന ഏഷ്യൻ പാരാ ഗെയിംസിനുമായി 56 മത്സര വേദികളുടെ നിർമ്മാണം ഹാങ്ഷൗവിൽ പൂർത്തിയാക്കിയിരുന്നെന്ന് സംഘാടകർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP