Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദാരിദ്ര്യം മുതലാക്കി പെൺകുട്ടിയെ ചൂക്ഷണം ചെയ്തത് പൈനാപ്പിൾ തോട്ടത്തിലെ ജീവനക്കാരൻ; ചിക്കനും ബേക്കറി പലഹാരങ്ങളും കാട്ടി ചൂക്ഷണം; എഫ് ബിയിലെ സ്റ്റോറി ചതിച്ചു; വാഴക്കുളത്ത് രാജു ജോർജ്ജിന്റെ കുറ്റസമ്മതം; 16കാരിയെ പീഡിപ്പിച്ച 52കാരന് ജയിൽ വാസം തുടരും

ദാരിദ്ര്യം മുതലാക്കി പെൺകുട്ടിയെ ചൂക്ഷണം ചെയ്തത് പൈനാപ്പിൾ തോട്ടത്തിലെ ജീവനക്കാരൻ; ചിക്കനും ബേക്കറി പലഹാരങ്ങളും കാട്ടി ചൂക്ഷണം; എഫ് ബിയിലെ സ്റ്റോറി ചതിച്ചു; വാഴക്കുളത്ത് രാജു ജോർജ്ജിന്റെ കുറ്റസമ്മതം; 16കാരിയെ പീഡിപ്പിച്ച 52കാരന് ജയിൽ വാസം തുടരും

വിനോദ് പൂന്തോട്ടം

കൊച്ചി: എറണാകുളം. മുവാറ്റുപുഴ താലൂക്കിൽ ഭിന്ന ശേഷിക്കാരിയായ 16കാരിയെ പീഡിപ്പിച്ചതിന് മധ്യവയസ്‌ക്കനെ പൊലീസ് അറസ്റ്റു ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഴക്കുളം സ്റ്റേഷൻ പരിധിയിൽപ്പെടുന്ന രാജു ജോർജ്ജ് കുറ്റസമ്മതം നടത്തിയിരുന്നു. പ്രതി റിമാൻഡിലാണ്. അതിവേഗ കുറ്റപത്രം കേസിൽ പൊലീസ് നൽകും. പ്രതിക്ക് ജാമ്യം കിട്ടുന്നത് ഒഴിവാക്കാനാണ് ഇത്.

പൊലീസ് പറയുന്നത് ഇങ്ങനെ

രോഗിയായ അമ്മയുടെ മകൾക്ക് 16 വയസ് പ്രായം. ഭിന്ന ശേഷിക്കാരിയായ കുട്ടിയുമായി കഴിയുന്ന ഈ കുടംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലുമായിരുന്നു. ദാരിദ്ര്യം കാരണം പലപ്പോഴും വീട്ടിൽ കഞ്ഞിയായിരിക്കും. അതും റേഷനരി കൊണ്ട് വെച്ചത്. ചമ്മന്തി പോലുമില്ലാത്ത കഞ്ഞി കുടിച്ചാണ് ഈ കുടംബം കഴിയുന്നതെന്ന് പ്രതിക്ക് അറിയാമായിരുന്നു.

ഇതാണ് പ്രതി ചൂക്ഷണം ചെയ്തത്. രണ്ടാം ഭാര്യയും ഒന്നിച്ച് ഇവരുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രതി വീട്ടിൽ ഭാര്യ ഇല്ലാതിരിക്കുമ്പോൾ ബേക്കറി പലഹാരങ്ങളും ചിക്കൻ കറിയും ഒക്കെ കാട്ടി ഈ കുട്ടിയെ വിളിക്കുന്നത് പതിവായിരുന്നു. ഭക്ഷണം മോഹിച്ച് വീട്ടിലെത്തുന്ന കുട്ടിയെ പല പ്രാവിശ്യം പ്രതി തന്റെ ഇംഗിതത്തിന് വിനിയോഗിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ രോഗിയായിരുന്നതും ഭാര്യ എപ്പോഴും വീട്ടിൽ ഇല്ലാതിരുന്നതും പ്രതിക്ക് പീഡനത്തിന് എളുപ്പമായി.

ഭക്ഷണം കാട്ടിയുള്ള ചൂക്ഷണം പതിവാക്കിയ പ്രതി കുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ മൊബൈലിൽ പകർത്തി. മൊബൈലിൽ പകർത്തിയ ചിത്രങ്ങൾ പ്രതി തന്നെ തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിലെ സ്റ്റോറീസിൽ ഉൾപ്പെടുത്തി. പെൺകുട്ടിയുടെ ബന്ധുവായ യുവാവാണ് ഫേസ്‌ബുക്കിൽ ഇത് ആദ്യം കാണുന്നത്. കണ്ടയുടൻ യുവാവ് പെൺകുട്ടിയുടെ വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കുളം എസ് എച്ച ഒ എസ് സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി പ്രതിയെ കസ്റ്റടിയലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ചൂക്ഷണത്തിന്റെ ഉള്ളറകൾ മനസിലാക്കുന്നത്. പിന്നീട് പെൺകുട്ടിയിൽ നിന്നും വീട്ടുകാരിൽ നിന്നും മൊഴിയെടുത്ത പൊലീസിന് പീഡനത്തിന്റെ യഥാർത്ഥ വിവരങ്ങൾ മനസിലാക്കാനായി.

തുടർന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പൈനാപ്പിൽ തോട്ടത്തിലെ ജോലിക്കാരൻ കൂടിയായ പ്രതി നേരത്തെയും ചില കേസുകളിൽപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP