Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിമാനം പുറപ്പെട്ട് 40 മിനിറ്റ് കഴിഞ്ഞപ്പോൾ തനിക്ക് പരീക്ഷ പാസ്സാകാനായില്ലെന്ന് വെളിപ്പെടുത്തി പൈലറ്റ്; പൊടുന്നനെ ആകാശത്തു നിന്നും മടക്കി വിളിച്ചു വിമാനം; പുതിയ പൈലറ്റ് വരും വരെ കാത്തിരുന്ന് യാത്രക്കാർ

വിമാനം പുറപ്പെട്ട് 40 മിനിറ്റ് കഴിഞ്ഞപ്പോൾ തനിക്ക് പരീക്ഷ പാസ്സാകാനായില്ലെന്ന് വെളിപ്പെടുത്തി പൈലറ്റ്; പൊടുന്നനെ ആകാശത്തു നിന്നും മടക്കി വിളിച്ചു വിമാനം; പുതിയ പൈലറ്റ് വരും വരെ കാത്തിരുന്ന് യാത്രക്കാർ

മറുനാടൻ ഡെസ്‌ക്‌

ഹീത്രു: വളരെ വിചിത്രങ്ങളായ പല കാര്യങ്ങളും ഇടയ്ക്ക് ലോകത്ത് നടക്കാറുണ്ട്. ഇപ്പോഴിതാ യോഗ്യതയില്ലാത്ത ഒരാൾ പൈലറ്റായി ജോലിക്ക് കയറി എന്നുമാത്രമല്ല, ഒരു അന്താരാഷ്ട്ര സർവ്വീസ് നടത്തുന്ന വിമാനം പറപ്പിക്കുക വരെ ചെയ്തിരിക്കുന്നു. ഏതായാലും ആ വിവരം അറിഞ്ഞ്, പറന്നുയർന്ന് 40 മിനിറ്റിനകം വിമാനം തിരികെ വിളിപ്പിച്ചു. പിന്നെ പുതിയ പൈലറ്റ് എത്തുന്നതുവരെ യാത്രക്കാർക്ക് കാത്തിരിക്കേണ്ടതായും വന്നു.

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്നും ന്യുയോർക്കിലേക്ക് യാത്രതിരിച്ച വെർജിൻ അറ്റ്ലാന്റിക്കിന്റെ വിമാനത്തിനാണ് ഈ ദുര്യോഗമുണ്ടായത്. പറന്നുയർന്ന് 40 മിനിറ്റുകൾക്ക് ശേഷം കോ-പൈലറ്റ് താൻ അവസാനത്തെ ഫ്ളൈയിങ് ടെസ്റ്റ് പാസ്സായിട്ടില്ലെന്ന് സമ്മതിക്കുകയായിരുന്നു. ആ സമയത്ത് വിമാനം അയർലൻഡിനു മേൽ എത്തിയിരുന്നു. തുടർന്ന് ഈ എയർബസ് എ 330 വിമാനം ഹീത്രൂവിലേക്ക് തിരിച്ചു വിളിച്ചു. ഭരണപരമായ ഒരു പിഴവ് എന്നുമാത്രമായിരുന്നു യാത്രക്കാരോട് പറഞ്ഞത്.

അതേസമയം, യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പിഴവുകൾ ഉണ്ടായിട്ടില്ലെന്നും രണ്ട് പൈലറ്റുമാരും പൂർണ്ണമായി ലൈസൻസ് ഉള്ളവരായിരുന്നു എന്നും വെർജീനിയ അറ്റ്ലാന്റിക് വക്താവ് അറിയിച്ചു. കമ്പനിയുടെ ആഭ്യന്തര നയമനുസരിച്ച് ഒരു ട്രെയിനിങ് ക്യാപ്റ്റനു കീഴിൽ ഒരു അന്തിമ വിശകലന പറപ്പിക്കൽ പൈലറ്റുമാർ നടത്തേണ്ടതുണ്ട്. അത് മാത്രമാണ് നടക്കാതിരുന്നതെന്നും കമ്പനി വിശദീകരിക്കുന്നു.

ഫസ്റ്റ് ഓഫീസർ എന്ന നിലയിൽ കോ പൈലറ്റിന് വിമാനത്തിന്റെ സുരക്ഷയുടേ ചുമതലയുണ്ട് മാത്രമല്ല, എയർ ട്രാഫിക് കൺട്രോളുമായി സംവേദിക്കുന്നതിനും അതോടൊപ്പം വിമാനം പറത്തുന്നതിൽ പൈലറ്റിനെ സഹായിക്കാനും കോപൈലറ്റ് ബാദ്ധ്യസ്ഥനാണ്. ഇതിനെല്ലാം അർഹതയുള്ള പൈലറ്റ് തന്നെയാണെന്നും, ഒരു തരത്തിലുള്ള ഏവിയേഷൻ നിയമങ്ങളോ സുരക്ഷാ നിയമങ്ങളോ ലംഘിക്കപ്പെട്ടിട്ടില്ല എന്നും കമ്പനി പറഞ്ഞു. കമ്പനിയുടെ നയത്തിൽ നിന്നും വ്യതിചലിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും വക്താവ് അറിയിച്ചു.

അയർലൻഡിന്റെ പശ്ചിമതീരം കടന്ന ഉടനെ പൈലറ്റ് അനൗൺസ്മെന്റ് നടത്തുകയായിരുന്നു എന്ന് യാത്രക്കാർ പറയുന്നു. ചില ഭരണപരമായ പിഴവുകൾ സംഭവിച്ചെന്നും ചില കടലാസുകളിൽ ഒപ്പുകൾ വാങ്ങേണ്ടതിനാൽ വിമാനം ഹീത്രൂവിലേക്ക് മടങ്ങുകയാണെന്നും അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. വിമാനക്കമ്പനിയുടെ പിഴവ് മൂലം യാത്ര വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനിക്ക് ബാദ്ധ്യതയുണ്ട്, എന്നാൽ ഇത് 3500 കിലോ മീറ്ററിലധികം വരുന്ന യാത്രകൾക്ക് നാലു മണിക്കൂറിലധികം കാലതാമസം ഉണ്ടാകുമ്പോൾ മാത്രമാണ്. ഹീത്രൂവിൽ നിന്നും ന്യുയോർക്കിലെ ജോൺ എഫ്‌കെന്നഡി വിമാനത്താവളത്തിലേക്ക് 5540 കി. മീ ദൂരമുണ്ടെങ്കിലും നാലു മണിക്കൂർ വൈകാഞ്ഞതിനാൽ നഷ്ടപരിഹാരം നൽകേണ്ടതില്ല.

വെർജിൻ പൊലൊരു കമ്പനി കടലാസുപണികൾ നേരാം വണ്ണം പൂർത്തിയാക്കുന്നതിൽ പിഴവ് വരുത്തുമെന്ന് വിശ്വസിക്കാൻ തയ്യാറാകാതിരുന്ന യാത്രക്കാർ, ഹീത്രൂവിൽ വിമാനമിറങ്ങിയ ഉടനെ കാര്യമറിയാൻ ബഹളം വെച്ചെങ്കിലും ജീവനക്കാർ യഥാർത്ഥ വിവരം മറച്ചു വയ്ക്കുകയായിരുന്നു. പിന്നീട് മറ്റൊരു കോ-പൈലറ്റിനെ വെച്ച് യാത്ര പൂർത്തിയാക്കിയതിനു ശേഷമാണ് ഈ വിവരങ്ങളൊക്കെ യാത്രക്കാർ അറിയുന്നത്. രണ്ടു മണീക്കൂർ 40 മിനിറ്റ് വൈകിയാണ് വിമാനം ന്യുയോർക്കിൽ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP