Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട്ടിൽ വീണ്ടും ഭക്ഷ്യ വിഷബാധ; ഒരു കുടുംബത്തിലെ 12 പേരടക്കം 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: വീട്ടിൽ തയാറാക്കിയ കുഴിമന്തി കഴിച്ചവർക്കും ഭക്ഷ്യ വിഷബാധ

വയനാട്ടിൽ വീണ്ടും ഭക്ഷ്യ വിഷബാധ; ഒരു കുടുംബത്തിലെ 12 പേരടക്കം 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: വീട്ടിൽ തയാറാക്കിയ കുഴിമന്തി കഴിച്ചവർക്കും ഭക്ഷ്യ വിഷബാധ

സ്വന്തം ലേഖകൻ

വയനാട്: വയനാട്ടിൽ വീണ്ടും ഭക്ഷ്യ വിഷബാധ. വയറു വേദനയെ തുടർന്ന് ഒരു കുടുംബത്തിലെ 12 പേരടക്കം 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേർ പനമരം സിഎച്ച്‌സിയിലും 3 പേർ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ചെറിയ പെരുന്നാൾ ദിനത്തിൽ വീട്ടിൽ തയാറാക്കിയ കുഴിമന്തി കഴിച്ചതിനെ തുടർന്നാണ് കൈതക്കൽ കരിമ്പുകുന്നിൽ പൊറ്റയിൽ കുടുംബത്തിലെ സഹോദരങ്ങളടക്കം 12 പേർക്ക് വിഷബാധയേറ്റത്.

വയറു വേദനയും പനിയും മൂലം ഇവർ തുടക്കത്തിൽ പനമരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീട് പനമരം സിഎച്ച്‌സിയിലേക്ക് മാറ്റി. സിഎച്ച്‌സിയിൽ നിന്നു കുറച്ചു പേരെ പിന്നീട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബന്ധുവീട്ടിൽ നടന്ന ചടങ്ങിൽ നിന്നു ഭക്ഷണം കഴിച്ച പനമരം മണൽവയൽ സ്വദേശികളായ ഭാസ്‌കരൻ, ശ്രുതി, സുശീല എന്നിവരെയും ഭക്ഷ്യവിഷബാധയെ തുടർന്ന് സിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചിരുന്നു.

വയനാട്ടിൽ ഭക്ഷ്യവിഷബാധ തുടർക്കഥയാവുകയാണ്, മാനന്തവാടി ബാർ അസോസിയേഷൻ കഴിഞ്ഞ ദിവസം നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അഭിഭാഷകരും കുടുംബാംഗങ്ങളുമാണ് പല ദിവസങ്ങളിലായി ചികിത്സ തേടിയത്. എരുമത്തെരുവിലെ റഹ്മാനിയ ഹോട്ടലിൽ നിന്നാണ് ഭക്ഷണം തയാറാക്കി നൽകിയത്.

ഹോട്ടലിൽ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഹോട്ടലിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞതിനാൽ നിലവിൽ പ്രവർത്തിക്കുന്നില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ ഹോട്ടൽ തുറക്കാൻ അനുവദിക്കൂ എന്നും അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP