Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീർകാക്കക്കുഞ്ഞുങ്ങളെ സാമൂഹിക വിരുദ്ധർ മരം കുലുക്കി പിടിക്കുന്നു; ഭക്ഷിക്കുന്നതായും ആരോപണം

നീർകാക്കക്കുഞ്ഞുങ്ങളെ സാമൂഹിക വിരുദ്ധർ മരം കുലുക്കി പിടിക്കുന്നു; ഭക്ഷിക്കുന്നതായും ആരോപണം

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടത്ത് നീർകാക്കക്കുഞ്ഞുങ്ങളെ സാമൂഹിക വിരുദ്ധർ മരം കുലുക്കി താഴെയിടുന്നതായി ആരോപണം. രഹസ്യ വിവരത്തെ തുടർന്ന് വനംവകുപ്പ് നാഗമ്പടത്ത് നടത്തിയ പരിശോധനയിൽ മരങ്ങളുടെ ചില്ലകളിൽ കെട്ടിയ കയറുകളും കേബിളുകളും കണ്ടെത്തി. നാഗമ്പടം മേൽപാലത്തിനോടു ചേർന്നുള്ള സ്റ്റേഡിയത്തിനു സമീപമുള്ള മരങ്ങളിൽ കൂടുകൂട്ടിയിരിക്കുന്ന നീർകാക്കകളുടെ കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ പിടിക്കുന്നത്. ഇവയെ ഭക്ഷിക്കുന്നതായി ആരോപണമുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.

ഉയരമുള്ള മരച്ചില്ലകളിൽ കൂടു കൂട്ടിയ പക്ഷികളെ പിടികൂടാനും കൂടു തകർത്തു പ്രദേശത്തു നിന്ന് ഒഴിവാക്കാനുമാണ് സാമൂഹിക വിരുദ്ധരുടെ ശ്രമം. ഇവരെ തെളിവുകളോടെ പിടികൂടാനാണു ശ്രമിക്കുന്നതെന്ന് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എംപി.സഞ്ജയൻ പറഞ്ഞു. ഉയരത്തിലുള്ള മരച്ചില്ലകളിലേക്ക് കയറും കേബിളുകളും കെട്ടിയിട്ടുണ്ട്. കയറിൽ പിടിച്ചു ശക്തമായി കുലുക്കുന്നതോടെ പക്ഷികൾ താഴേക്കു വീഴും. പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ് സാമൂഹിക വിരുദ്ധരുടെ ഇരയാകുന്നത്. വരും ദിവസങ്ങളിലും പരിശോധന നടത്തും.

'പക്ഷികൾ കൂടുകൂട്ടിത്തുടങ്ങുന്ന സമയമാണ്. സംരക്ഷിത പക്ഷികളോ, ദേശാടന പക്ഷികളോ അല്ലെങ്കിൽപോലും അവയെ ശല്യപ്പെടുത്താനോ പിടികൂടാനോ പാടില്ല. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുക്കാവുന്ന കുറ്റമാണത്. ശക്തമായ അന്വേഷണം വേണം.' - ഡോ. ബി.ശ്രീകുമാർ നേച്ചർ സൊസൈറ്റി ജില്ലാ പ്രസിഡന്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP