Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാടകയ്‌ക്കെടുത്ത വാഹനം പണയം വച്ച കേസിൽ യുവാക്കൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മട്ടാഞ്ചേരി സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ കാർ ഒരു ദിവസത്തെ വാടകയ്‌ക്കെന്ന് പറഞ്ഞ് കബളിപ്പിച്ച് കൈക്കലാക്കിയ ശേഷം ടി വാഹനം തമഴ് നാട്ടിൽ പണയം വച്ച് അമിതലാഭം കൈക്കലാക്കിയ മട്ടാഞ്ചേരി സ്വദേശി അച്ചിലു വാവ എന്നറിയപ്പെടുന്ന നസീർ കെ.എം. വയസ്സ് - 49,S/o മുഹമ്മദ് എന്നയാളെ മട്ടാഞ്ചേരി പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ ആണ് പൊലീസിന്റെ അന്വേഷണത്തിൽ വീണ്ടും തട്ടിപ്പ് നടത്തിയ വാഹനമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഉടമയായ തിരുവല്ല സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫോർട്ടുകൊച്ചി സ്വദേശി അറക്കൽ പീറ്റർ വിൽസൺ മകൻ മൈക്കിൾ എയ്ഞ്ചൽ (28), ചെങ്ങന്നൂർ ചെറിയനാട് സ്വദേശി താമരശ്ശേരി കരുണാകരൻ മകൻ രാജേഷ് ടി.കെ. (42) എന്നിവർ പിടിയിലായത്.

വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. സമാന കേസ്സിൽ തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെ വാഹന സഹിതം രണ്ട് മാസങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസ്സിൽ അന്വേഷണം നടത്തി വരവെ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതിയെ മട്ടാഞ്ചേരി പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. അസ്സി.കമ്മീഷ്ണർ ശ്രീ.വി.ജി. രവീന്ദ്രനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ എസ്‌ഐ. രൂപേഷ് കെ.ആർ, എസ്‌ഐ. മധുസൂദനൻ , സീനിയർ സി.പി.ഒ. എഡ്വിൻ റോസ് വി.എ. , സി.പി.ഒ. അനീഷ് കെ.എ. എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP