Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ ജീവനക്കാരുടെ ഡി.എയും ലീവ് സറണ്ടറും പെൻഷൻ കുടിശികയും തടങ്കലിൽ; കെഎസ്ആർടിസി കട്ടപ്പുറത്തും; ട്രഷറി ഓടിക്കാൻ പാടുപെടുമ്പോഴും നിയമസഭാ ജീവനക്കാർക്ക് ഓവർടൈം അലവൻസ് അനുവദിച്ച് ധനമന്ത്രി; 11 ദിവസത്തെ സമ്മേളനത്തിന് 75.56 ലക്ഷം ഓവർ ടൈം അലവൻസ്

സർക്കാർ ജീവനക്കാരുടെ ഡി.എയും ലീവ് സറണ്ടറും പെൻഷൻ കുടിശികയും തടങ്കലിൽ; കെഎസ്ആർടിസി കട്ടപ്പുറത്തും; ട്രഷറി ഓടിക്കാൻ പാടുപെടുമ്പോഴും നിയമസഭാ ജീവനക്കാർക്ക് ഓവർടൈം അലവൻസ് അനുവദിച്ച് ധനമന്ത്രി; 11 ദിവസത്തെ സമ്മേളനത്തിന് 75.56 ലക്ഷം ഓവർ ടൈം അലവൻസ്

എം എസ് സനിൽ കുമാർ

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം തുടരുന്നതിനിടയിൽ നിയമസഭ ജീവനക്കാർക്ക് ഓവർ ടൈം അനുവദിച്ച ധനമന്ത്രി ബാലഗോപാലിന്റെ നടപടി വിവാദമാകുന്നു. 75.56 ലക്ഷം രൂപയാണ് ഓവർ ടൈം അലവൻസായി അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ഏർപെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് ഓവർ ടൈം അലവൻസിനെ ഒഴിവാക്കിയിട്ടുണ്ടന്ന് ഉത്തരവിൽ നിഷ്‌കർഷിക്കുന്നുണ്ട്. നിയമസഭയുടെ നാലാം സമ്മേളനവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ട നിയമസഭ ഉദ്യോഗസ്ഥർക്കാണ് ഓവർ ടൈം അലവൻസ്.

നാലാം സമ്മേളനത്തിൽ നിയമസഭ കൂടിയതു 11 ദിവസം മാത്രമാണ്. 11 ദിവസത്തെ സമ്മേളനത്തിന് 75.56 ലക്ഷം ഓവർ ടൈം അലവൻസ് അനുവദിക്കുന്നത് നീതികരിക്കാൻ സാധിക്കുന്ന ഒന്നല്ല. കെ.എസ് ആർ ടി.സി ജീവനക്കാർ ശമ്പളം കിട്ടാൻ ദിവസങ്ങൾ കാത്തിരിക്കുമ്പോഴാണ് നിയമസഭയിൽ ശമ്പളത്തിനു പുറമേ മുടക്കം കൂടാതെ ഓവർ ടൈം അലവൻസും അനുവദിക്കുന്നത്. 25000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ പ്രതിമാസം ശമ്പളം വാങ്ങിക്കുന്നവരാണ് ഇത്രയധികം തുക ഓവർ ടൈം അലവൻസായി വാങ്ങിക്കുന്നത്.

1231 സ്ഥിര ജീവനക്കാരാണ് നിയമസഭയിലുള്ളത്. വിവിധ തസ്തികകളിലായി ഏകദേശം 900 ലധികം ജീവനക്കാർക്ക് ഓവർ ടൈം അലവൻസ് ലഭിക്കും. നിയമസഭ സമ്മേളനം ആരംഭിക്കുന്നത് രാവിലെ 9 മണിക്കാണ്. ഈ ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേര 5.30 വരെ ജോലി ചെയ്യുന്നവർ ഒരു ഓവർ ടൈം അലവൻസിന് അർഹരാണ്. വൈകുന്നേരം 8 മണി വരെ ജോലി ചെയ്താൽ 2 ഓവർ ടൈം കിട്ടും. അപൂർവ്വമായി പുലർച്ചെ വരെ ജോലി ചെയ്യേണ്ട സന്ദർഭങ്ങളിൽ ഇത് 3 ഓവർ ടൈം ആയി കണക്കാക്കും. തസ്തികയുടെ സ്വഭാവം അനുസരിച്ചാണ്, ഓവർ ടൈം തുക.

നിയമസഭയുമായി ബന്ധപ്പെട്ട ചില പ്രധാന സെക്ഷനുകൾക്ക് സമ്മേളനം തുടങ്ങുന്നതിനു പത്തു ദിവസം മുമ്പു വരെയുള്ള തീയതി വച്ച് ഓവർ ടൈം അലവൻസിന് അർഹതയുണ്ട്. സമ്മേളനത്തിനിടക്കുള്ള അവധി ദിനങ്ങളും ഓവർ ടൈം അലവൻസായി പരിഗണിക്കുന്നതു കൊണ്ടാണ് ഓവർ ടൈം അലവൻസ് തുക ഇത്രയും ഉയരുന്നത്. ഏപ്രിൽ 21 ന് നിയമസഭ സെക്രട്ടേറിയേറ്റിൽ നിന്ന് ഓവർ ടൈം അലവൻസ് അനുവദിക്കണം എന്നാവശ്യപ്പെട്ട തിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് തുക അനുവദിച്ചത്.

സർക്കാർ ജീവനക്കാരുടെ ഡി.എ , ലീവ് സറണ്ടർ, പെൻഷൻ കുടിശിക തുടങ്ങിയ അർഹതപ്പെട്ട ആനുകൂല്യങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തടഞ്ഞുവച്ചിരിക്കുമ്പോഴാണ് 11 ദിവസം മാത്രം നിയമസഭ കൂടിയതിന് മുക്കാൽ കോടിയോളം രൂപ ഓവർ ടൈം അലവൻസിനായി അനുവദിക്കുന്നത്. നിയമസഭ കൂടുന്ന ദിവസങ്ങളിൽ മാത്രം ഓവർ ടൈം അലവൻസ് അനുവദിക്കാൻ സ്പീക്കർ തീരുമാനിച്ചാൽ ഒരു പരിധി വരെ ഈ തുക കുറച്ചു കൊണ്ട് വരാൻ സാധിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP