Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടതുപക്ഷത്തിന്റെ പ്രചരണം നയിക്കാൻ കെവി തോമസ് എത്തും; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ കമ്മറ്റിയുടെ ചെയർമാൻ സ്ഥാനം കോൺഗ്രസ് അംഗത്വമുള്ള നേതാവ് ഏറ്റെടുത്തേക്കും; വികസന രാഷ്ട്രീയം ചർച്ചയാക്കാനുള്ള മുൻകേന്ദ്രമന്ത്രിയുടെ ആഗ്രഹം അംഗീകരിക്കാൻ സിപിഎം; തൃക്കാക്കരയിൽ വമ്പൻ അട്ടിമറിക്ക് സാധ്യത

ഇടതുപക്ഷത്തിന്റെ പ്രചരണം നയിക്കാൻ കെവി തോമസ് എത്തും; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ കമ്മറ്റിയുടെ ചെയർമാൻ സ്ഥാനം കോൺഗ്രസ് അംഗത്വമുള്ള നേതാവ് ഏറ്റെടുത്തേക്കും; വികസന രാഷ്ട്രീയം ചർച്ചയാക്കാനുള്ള മുൻകേന്ദ്രമന്ത്രിയുടെ ആഗ്രഹം അംഗീകരിക്കാൻ സിപിഎം; തൃക്കാക്കരയിൽ വമ്പൻ അട്ടിമറിക്ക് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാർട്ടിയുമായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടെ കോൺഗ്രസ് അംഗത്വം പുതുക്കിയ കെ വി തോമസ് കോൺഗ്രസ് ഹൈക്കമാണ്ടിന് തലവേദനയാകും. സഹപ്രവർത്തകനായ അജിത് അമീർ ബാവ മുഖേനയാണ് കെ വി തോമസ് അംഗത്വം പുതുക്കിയത്. ഇതിന് പിന്നാലെ തൃക്കാക്കരയിൽ ഇടതു പ്രചരണം ഏറ്റെടുക്കാൻ തോമസ് തയ്യാറെടുക്കുന്നുവെന്നാണ് സൂചന. എറണാകുളത്തെ പ്രധാന കോൺഗ്രസ് നേതാവായ തന്നോട് ആലോചിക്കാതെ തൃക്കാക്കരയിൽ ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിനെ കെവി തോമസ് പരസ്യമായി എതിർക്കും. തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റെ പ്രചരണ നായകനാകാൻ തയ്യാറാണെന്ന് സിപിഎമ്മിനെ കെവി തോമസ് അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയെ സിപിഎം നിശ്ചയിച്ചു കഴിഞ്ഞു. പുറത്തു വിടാത്ത ഈ പേരിന് പിന്നിലും തോമസ് ഇഫക്ടാണ്. ഈ സാഹചര്യത്തിൽ തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥിയുടെ പ്രചര കമ്മറ്റിയുടെ ചെയർമാൻ തോമസാകാനാണ് സാധ്യത.

അങ്ങനെ വന്നാൽ തോമസിനെ കോൺഗ്രസിൽ നിന്നും പുറത്താക്കേണ്ടി വരും. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന് അനുകൂലമായ നിലപാട് എടുക്കാനും തോമസ് തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ പ്രാധാന്യം വികസന രാഷ്ട്രീയത്തിനാണ്. വ്യക്തിബന്ധത്തിനല്ല പ്രാധാന്യം നൽകുന്നതെന്ന് കെ വി തോമസ് പറഞ്ഞു. തനിക്കെതിരെ കെ വി തോമസ് ഒന്നും പറയില്ലെന്ന് തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഉമ തോമസ് പറഞ്ഞതിന് പിന്നാലെയായിരുന്നു തോമസിന്റെ പ്രതികരണം. ഇതിൽ തന്നെ ഇടതു സഹകരണം വ്യക്തമാണ്. വികസന രാഷ്ട്രീയം കൊച്ചിക്ക് വേണ്ടി അവതരിപ്പിക്കാനാണ് തോമസിന്റെ ശ്രമം. തന്റെ മകനേയോ മകളേയോ സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്ന് സിപിഎമ്മിനോട് കെവി തോമസ് ആവശ്യപ്പെട്ടതും ഈ ലക്ഷ്യം മുൻനിർത്തിയാണ്.

എൽഡിഎഫിനും, യുഡിഎഫിനും വേണ്ടിയല്ല. വികസനത്തികനൊപ്പമാണ് നിലകൊള്ളുന്നത്. വികസന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. കേരളത്തിൽ ഗതാഗത പ്രശ്‌നങ്ങൾ രൂക്ഷമാണ്. ഈ സാഹചര്യത്തിൽ വ്യക്തിബന്ധത്തിനല്ല പ്രാധാന്യം. തിരഞ്ഞെടുപ്പിൽ ജനങ്ങളും, വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമെന്നും തോമസ് വിശദീകരിച്ചിട്ടുണ്ട്. പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്ത ശേഷം തോമസ് കോൺഗ്രസുമായി അകലത്തിലാണ്. കോൺഗ്രസിൽ നിന്ന് തോമസിനെ പുറത്താക്കുമെന്ന് പോലും ഏവരും കരുതി. എന്നാൽ തോമസിനെ സ്ഥാനങ്ങളിൽ നിന്ന് നീക്കുന്ന അച്ചടക്ക നടപടി മാത്രമാണുണ്ടായത്. ഈ സാഹചര്യത്തിലാണ് തോമസിന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങൽ. തൃക്കാക്കരയിൽ സിപിഎമ്മിന് കരുത്താകുന്നതും തോമസിന്റെ സാന്നിധ്യമാണ്.

അതിനിടെ കെ.വി.തോമസ് ദിവസവും പറയുന്നതിന് മറുപടി പറയാനില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങളില്ല. ഇടതുപക്ഷം വികസനത്തെ എതിർത്തവരാണ്. പ്രളയഫണ്ടിലടക്കം കയ്യിട്ടുവാരിയെന്നും സതീശൻ പറഞ്ഞു. 'എല്ലാ ദിവസവും രാവിലെ വന്ന് വാർത്തയുണ്ടാക്കി ഞങ്ങളെക്കൊണ്ട് മറുപടി പറയിപ്പിച്ച് വാർത്തയിൽ ആരും നിറഞ്ഞുനിൽക്കാൻ നോക്കണ്ട. അതിനു മറുപടിയില്ല. യുഡിഎഫിന്റെ മുതിർന്ന നേതാക്കളെല്ലാം പ്രചരണത്തിന് എത്തും. കഴിഞ്ഞ വർഷം ജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് ജയിക്കും.'വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഇതും തോമസിന് ഉന്നംവച്ചുള്ള സതീശന്റെ കടന്നാക്രമണമാണ്. തൃക്കാക്കരയിൽ വിഡിയാകും ഉമാ തോമസിന് വേണ്ടി പ്രചരണം നയിക്കുക. മറുപക്ഷത്ത് തോമസ് മാഷും.

'കെ റെയിൽ ചർച്ച ചെയ്യാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തെ സാമ്പത്തികമായി തകർക്കുന്ന ഒന്നാണ്. പ്രളയസമയത്ത് ഏറ്റവും കൂടുതൽ അഭയാർഥികൾ താമസിച്ചത് തൃക്കാക്കരയിൽ ആയിരുന്നു. വീടും ഉപജീവനമാർഗവും നഷ്ടപ്പെട്ടവർക്ക് നൽകേണ്ട പണം തൃക്കാക്കരയിലെ സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് കളക്ടറേറ്റിൽ നിന്നും കൊള്ളയടിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉള്ള എറണാകുളം ജില്ലയിൽ ഇതുപോലെ ഒരു റെയിൽ വന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് നന്നായിട്ടറിയാം. ഇത് കെ റെയിൽ അല്ല, കമ്മിഷൻ റെയിൽ.' -ഇതാണ് പ്രചരണ രംഗത്ത് വിഡി നിറയ്ക്കുക. ഇവിടെയാണ് വികനമാണ് തന്റെ നയമെന്ന തോമസിന്റെ പ്രഖ്യാപനവും എത്തുന്നത്.

വികസനം തന്നെ ആയിരിക്കും ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ചർച്ചാവിഷയമെന്നാണ് തന്റെ കാഴ്ചപ്പാടെന്ന് തോമസ് പറയുന്നുു. ഇഫ്താറിൽ ഒന്നിച്ച് ഇരിക്കാമെങ്കിൽ എന്തുകൊണ്ട് പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും കെ-റെയിലിന്റെ കാര്യത്തിൽ ഒന്നിച്ച് നിന്നുകൂടാ എന്നും അദ്ദേഹം ആരാഞ്ഞു. കേരളത്തിന്റെ വികസനവും തൃക്കാക്കരയുടെ വികസനവും ചർച്ചയാകും. മെട്രോ തൃക്കാക്കരയിൽ എത്തിക്കണമെന്ന ആഗ്രഹം ജനങ്ങളുടെ മനസ്സിലുണ്ട്. വൈറ്റില ഹബ്ബിൽനിന്നുള്ള ജലപാത ജനങ്ങളുടെ വലിയ ഒരു ആഗ്രഹമാണ്. വളർന്നുവരുന്ന നഗരമാണ് തൃക്കാക്കര, അതിന്റെ പ്രശ്നങ്ങളുണ്ട്. വികസനരാഷ്ട്രീയം വളരെ ആഴത്തിൽ ചർച്ചചെയ്യപ്പെടും, കെ.വി. തോമസ് കൂട്ടിച്ചേർത്തു.

വികസനം ജനങ്ങൾക്കു വേണ്ടിയാണ്. അന്ധമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കാരണം ജനങ്ങൾക്ക് ന്യായമായി ലഭിക്കേണ്ട ജീവിതസൗകര്യങ്ങൾ, രാജ്യത്തിന്റെ വികസനം, സംസ്ഥാനത്തിന്റെ വികസനം ഇവയൊന്നും ചോദ്യംചെയ്യപ്പെടരുത്. അത്തരം കാര്യങ്ങളെ രാഷ്ട്രീയത്തിന് അതീതമായി കാണണം എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളം വന്നപ്പോഴും കൊച്ചി മെട്രോ വന്നപ്പോഴുമൊക്കെ തന്റെ നിലപാട് അതുതന്നെ ആയിരുന്നു. വികസനത്തിനൊപ്പം എന്ന നിലപാടായിരിക്കും ഈ തിരഞ്ഞെടുപ്പിൽ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയേക്കുറിച്ച് എന്തെങ്കിലും നിർദ്ദേശങ്ങൾ പാർട്ടിക്ക് മുൻപിൽ വെക്കാനുണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിനും തോമസ് മറുപടി നൽകി. തന്റെ മനസ്സിലുള്ള അഭിപ്രായങ്ങളെല്ലാം ജനങ്ങളോടു പറഞ്ഞു. ജനങ്ങളോടല്ലേ തനിക്ക് പറയാൻ കഴിയൂ. ആ പ്രദേശത്തെ ജനങ്ങളുമായി തനിക്ക് ഒരു ബന്ധമുണ്ട്. അമ്മൂമ്മയുടെ വീട് കലൂരാണ്. അവിടെ ബന്ധുക്കൾ കുറേപേരുണ്ട്. തന്നെ പഠിപ്പിച്ച അദ്ധ്യാപകരും താൻ പഠിപ്പിച്ച വിദ്യാർത്ഥികളുമുണ്ട്. സഹപ്രവർത്തകരുണ്ട് അവരോടൊക്കെ സ്വന്തം അഭിപ്രായം തുറന്നു പറയുമെന്നും തോമസ് കൂട്ടിച്ചേർത്തു. സിപിഎം. പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് പിന്നാലെ തോമസിനെതിരേ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP