Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റോഡ് പണി തീർന്ന ശേഷം വെട്ടിപ്പൊളിച്ച് കേബിൾ ഇടുമോ? കെ ഫോണിലെ 5218 കിലോ മീറ്റർ ദൂരത്തെ ഒപ്റ്റിക്കൽ ഫൈബർ പണി മുടങ്ങിയതിന് കാരണം സർക്കാർ പറയുന്നത് കേട്ടാൽ ആരും ഞെട്ടും; മേയിൽ കേരളത്തിൽ ആകെ കെ ഫോൺ എത്തില്ല; തൃശൂരിലും കൊല്ലത്തും ഒഴികെ കേബിൾ ഇടൽ പ്രതിസന്ധിയിൽ

റോഡ് പണി തീർന്ന ശേഷം വെട്ടിപ്പൊളിച്ച് കേബിൾ ഇടുമോ? കെ ഫോണിലെ 5218 കിലോ മീറ്റർ ദൂരത്തെ ഒപ്റ്റിക്കൽ ഫൈബർ പണി മുടങ്ങിയതിന് കാരണം സർക്കാർ പറയുന്നത് കേട്ടാൽ ആരും ഞെട്ടും; മേയിൽ കേരളത്തിൽ ആകെ കെ ഫോൺ എത്തില്ല; തൃശൂരിലും കൊല്ലത്തും ഒഴികെ കേബിൾ ഇടൽ പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ റെയിലിന് വേണ്ടി നെട്ടോട്ടമോടുന്ന പിണറായി സർക്കാർ കെ ഫോണിൽ പുതിയ വാദവുമായി രംഗത്ത്. കേരളത്തിലെ ഡിജിറ്റൽ ശൃംഖല ശക്തമാക്കാൻ സർക്കാർ നടപ്പാക്കുന്ന കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക് (കെഫോൺ) പദ്ധതി ജൂൺ 30നു പൂർത്തിയാകുമ്പോഴും 5218 കിലോമീറ്റർ ബാക്കി കിടക്കും. ഇതിന് റോഡ് പണിയെ കുറ്റം പറയുകയാണ് സർക്കാർ. അതായത് റോഡ് പണി കാരണം കെ ഫോൺ വൈകുന്നുവെന്ന് വരുത്തുകയാണ് സർക്കാർ. മനോരമയാണ് റോഡ് പണി കാരണം കേബിൾ ഇടുന്നതിലെ തടസ്സം റിപ്പോർട്ട് ചെയ്യുന്നത്.

12 ജില്ലകളിൽ റോഡ് വികസനം നടക്കുന്നതാണു തടസ്സമെന്നാണ് വാദം. ഇതു തീരുന്ന മുറയ്‌ക്കേ ഇവിടെ കേബിൾ ഇടാൻ കഴിയുകയുള്ളൂ. അയ്യായിരത്തിലേറെ ഓഫിസുകളിൽ ഇക്കാരണത്താൽ ഇപ്പോൾ കേബിൾ എത്തില്ലെന്നും പറയുന്നു. ഇവിടെയാണ് സംശയം ഉയരുന്നത്. റോഡ് പണി കഴിഞ്ഞ ശേഷം അത് വീണ്ടും കുത്തിപൊളിച്ച് കെ ഫോണിന് കേബിൾ ഇടുമോ എന്നതാണ് ഉയരുന്ന ചോദ്യം. റോഡ് പണി നടക്കുന്ന സമയത്ത് അതിവേഗം റോഡ് കുഴിച്ച് കേബിൾ ഇട്ടു പോകുന്നതല്ലേ നല്ലതെന്ന വസ്തുതയും ചർച്ചകളിലുണ്ട്. അതുകൊണ്ട് തന്നെ കെ ഫോൺ പുർത്തിയാകാത്തതിന് കാരണം കണ്ടെത്തുകയാണ് സർക്കാർ എന്നാണ് ഉയരുന്ന വിലയിരുത്തൽ.

ജൂൺ 30ന് അകം പദ്ധതി പൂർത്തീകരിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചതിനാൽ ഇതൊഴികെയുള്ള ജോലികൾ അതിവേഗം നീങ്ങുകയാണ്. സേവനദാതാവിന്റെ തിരഞ്ഞെടുപ്പു നടപടിയും തുടങ്ങി. എന്നാൽ കേരളത്തിൽ എല്ലായിടത്തും കെ ഫോൺ എത്തില്ല. ആകെ 34,000 കിലോമീറ്ററിലാണു കേബിൾ ഇടുന്നത്. അതിൽ തൃശൂർ, കൊല്ലം ജില്ലകളിൽ മാത്രമാണു റോഡ് വികസനം പദ്ധതിയെ ബാധിക്കാത്തത്. ബാക്കി എല്ലായിടത്തും കെ ഫോണിൽ തടസ്സങ്ങളുണ്ട്. നിശ്ചയിച്ച സമയത്ത് കേബിൾ ഇടുന്നത് പൂർത്തിയാകാത്തതിന് പല കാരണങ്ങളുണ്ടെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് റോഡ് പണിയിൽ കുറ്റം ചാരി രക്ഷപ്പെടുന്നത്.

ഏറ്റവുമധികം ദൂരം മുടങ്ങുക മലപ്പുറം ജില്ലയിലാകും 975 കിലോമീറ്റർ. കോഴിക്കോട്ട് 527 കിലോമീറ്ററും വയനാട്ടിൽ 500 കിലോമീറ്ററും ഇടുക്കിയിൽ 544 കിലോമീറ്ററും ബാക്കി കിടക്കും. ഏറ്റവും കുറവ് തിരുവനന്തപുരത്താണ് 5 കിലോമീറ്റർ. ഇത്രയും ഭാഗം ഒഴിച്ചുനിർത്തിയാൽ 7022 കിലോമീറ്ററാണു 2 മാസത്തിനകം പൂർത്തീകരിക്കേണ്ടത്. സ്‌കൂളുകൾ ഉൾപ്പെടെ 27,450 ഓഫിസുകളിലാണു കെഫോൺ എത്തിക്കേണ്ടത്. ഇതിൽ 19,000 ഓഫിസുകളിൽ പൂർത്തിയായി എന്നും പറയുന്നു.

നിലവിൽ പരീക്ഷണാർഥം ഒരു ജിബിപിഎസ് വേഗമുള്ള ഇന്റർനെറ്റ് സൗകര്യം കെഫോൺ പദ്ധതിയിൽ നൽകുന്നുണ്ട്. പദ്ധതി പൂർത്തീകരിക്കുന്നതോടെ 510 ജിബിപിഎസ് വേഗം ലഭിക്കും. ഇതിനായി സേവനദാതാക്കളിൽനിന്നു ക്വട്ടേഷൻ ക്ഷണിക്കും. മുമ്പ് പറഞ്ഞതിൽ നിന്നും ഏറെ വഴിമാറിയാണ് കെ ഫോണിന്റെ ഇപ്പോഴത്തെ യാത്ര. ഗ്രാമ-നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി പിണറായി സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടപ്പാക്കാനായിരുന്നു ലക്ഷ്യം. 140 നിയമസഭാ മണ്ഡലങ്ങളിൽ 2022 മെയ് മാസത്തിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങൾക്ക് വീതം സൗജന്യ കണക്ഷൻ നൽകുമെന്നാണ് പ്രഖ്യാപനം. .2733 പദ്ധതി പൂർത്തീകരണത്തോടെ മൊത്തം 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്‌സിഡി നിരക്കിലും ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP