Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വർഷത്തിൽ പത്തുദിവസം യേഗ; യോഗ പരിശീലനം എം.ബി.ബി.എസ്. പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു

വർഷത്തിൽ പത്തുദിവസം യേഗ; യോഗ പരിശീലനം എം.ബി.ബി.എസ്. പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു

സ്വന്തം ലേഖകൻ

തൃശ്ശൂർ: യോഗ പരിശീലനം ഈവർഷം മുതൽ എം.ബി.ബി.എസ്. പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. വർഷത്തിൽ പത്തുദിവസത്തെ പരിശീലനത്തിനാണ് നിർദ്ദേശം. കഴിഞ്ഞ ഫെബ്രുവരി-മാർച്ച് കാലയളവിൽ പ്രവേശനം നേടിയവർക്കാണ് പരിശീലനം നടപ്പാക്കുകയെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി. ഇതിനായി ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നടപടിക്രമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യോഗ പരിശീലനത്തിന്റെ ഐകരൂപ്യം നിലനിർത്തുന്നതിനായി മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ വികസിപ്പിച്ചെടുത്ത പ്രോട്ടോക്കോളാണ് കോളേജുകൾ പിന്തുടരേണ്ടത്. ഇതിനായുള്ള പോർട്ടൽ ലിങ്കുകളും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമേ വിശദവിവരങ്ങളടങ്ങിയ ഡിജിറ്റൽ ലഘുപുസ്തകം ആയുഷിന്റെ യോഗ പോർട്ടലിലും ലഭ്യമാണ്. നിർദ്ദേശം ഈ വർഷംതന്നെ നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. പരിശീലനം ജൂൺ 12-ന് തുടങ്ങി അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21-ന് സമാപിക്കുന്ന വിധത്തിലാണ് സജ്ജമാക്കേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP