Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടിയന്മാരേ ഇതിലേ ഇതിലേ; ഒരു തരം രണ്ടു തരം, ലോകത്തിലെ ഏറ്റവും വലിയ മദ്യകുപ്പിയുടെ ലേലം ഈ മാസം 25-ന്; 5 അടി 11 ഇഞ്ച് വലിപ്പമുള്ള കുപ്പിയുടെ വില 15 കോടിയിൽ കൂടാൻ സാധ്യത

കുടിയന്മാരേ ഇതിലേ ഇതിലേ; ഒരു തരം രണ്ടു തരം, ലോകത്തിലെ ഏറ്റവും വലിയ മദ്യകുപ്പിയുടെ ലേലം ഈ മാസം 25-ന്; 5 അടി 11 ഇഞ്ച് വലിപ്പമുള്ള കുപ്പിയുടെ വില 15 കോടിയിൽ കൂടാൻ സാധ്യത

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: കുടിയന്മാരേ നിങ്ങൾക്കൊരു സന്തോഷവാർത്ത. ഈ മാസം 25-ന് ലോകത്തിലെ വളരെ വ്യത്യസ്തമായ ഒരു ലേലംവിളി ഇംഗ്ലണ്ടിൽ നടക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മദ്യകുപ്പിയുടെ ലേലം എഡിൻബറോയിൽ നടക്കുകയാണ്. 32 വർഷം പഴക്കമുള്ള മക്കാലൻ സ്‌കോച്ച് വിസ്‌കിയുടെ 311 ലിറ്റർ അടങ്ങിയ മദ്യകുപ്പിയുടെ ലേലമാണ് നടക്കാൻ പോകുന്നത്.

ഒരു സാധാരണ മനുഷ്യന്റെ പൊക്കത്തിലുള്ള കുപ്പിയിലാണ് മദ്യം നിറച്ചിരിക്കുന്നത്. അഞ്ച് അടി 11 ഇഞ്ച് വലിപ്പമുള്ള ഇൻട്രിപിഡ് എന്ന കുപ്പിയിലെ മദ്യമാണ് പ്രശസ്ത ഓക്ഷൻ കമ്പനിയായ ലിയോൺ ആൻഡ് ടേൺബുൾ ലേലത്തിൽ വെച്ചിരിക്കുന്നത്. സാധാരണയായ 444 മദ്യകുപ്പിക്ക് സമാനമായ മദ്യമാണ് ഇൻട്രിപിഡിൽ അടങ്ങിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മദ്യക്കുപ്പിയാണ് ലേലത്തിന് വെച്ചിരിക്കുന്നതെന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സാക്ഷ്യപ്പെടുത്തുന്നത്.

ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യമെന്ന റെക്കോർഡ് ഇൻട്രിപിഡ് കുപ്പി തകർക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. നിലവിലെ ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം 2019-ൽ മക്കാലൻ വിസ്‌കി 1.9 മില്യൺ ഡോളറിന് ( 14.52 കോടി രൂപ) ലേലത്തിൽ പോയതാണ് നിലവിലുള്ള ലോക റെക്കോർഡ്. ഈ മാസം 25-ന് നടക്കുന്ന ലേലത്തിൽ ഈ കുപ്പിക്ക്1.6 മില്യൺ ഡോളറിൽ കൂടുതൽ ആര് വിളിച്ചാലും അതിന്റെ 25 ശതമാനം തുക മേരി ക്യൂരി ചാരിറ്റിക്ക് നൽകുമെന്ന് ലിയോൺ ആൻഡ് ടേൺബുൾ അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒമ്പതിനാണ് ഇൻട്രിപിഡ് കുപ്പി ഔദ്യോഗികമായി പുറത്തിറക്കിയത്.

ലോകത്തിലെ എല്ലാ വിസ്‌കി പ്രേമികളും ഇൻട്രിപിഡ് കുപ്പിയുടെ ലേലത്തിനായി കാത്തിരിക്കുകയാണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ഈ കുപ്പിയിലെ മദ്യത്തിന്റെ സാമ്പിൾ തൊട്ടുരുചിക്കാനുള്ള അവസരമുണ്ട്. 32 വർഷം പഴക്കമുള്ള ഈ സിംഗിൾമാൾട്ട് വിസ്‌കി ഉത്പാദിപ്പിക്കുന്ന ഏറ്റവും മികച്ച ഡിസ്ലറികളിലൊന്നാണ് മക്കാലൻ.

കഴിഞ്ഞ വർഷമാണ് ഡങ്കൻ ടെയ്‌ലർ സ്‌കോച്ച് വിസ്‌കിയെന്ന വിസ്‌കി ബോട്ടലിങ് കമ്പനി ഇത് തയ്യാറാക്കിയത്. ലേലത്തിന് വെച്ചിരിക്കുന്ന വലിയ കുപ്പിയുടെ സാമ്പിളായി 12 ബോട്ടിലുകളും തയ്യാറാക്കിയിട്ടുണ്ട്. ഈ കുപ്പികളിൽ 32 വർഷം പഴക്കമുള്ള മക്കാലൻ വിസ്‌കിയാണ് നിറച്ചിരിക്കുന്നത്. 1824-ൽ സ്‌കോട്ട്‌ലന്റിൽ സ്ഥാപിച്ച ഏറ്റവും പുരാതനമായ ഡിസ്റ്റിലറിയാണ് മക്കാലൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP