Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യത്യസ്ത പരിപാടികളുമായി കൾച്ചറൽ ഫോറം ഈദ് ആഘോഷം; വിവിധ ഭാഗങ്ങളിൽ സൗഹൃദ സംഗമങ്ങൾ

സ്വന്തം ലേഖകൻ

ദോഹ:കോവിഡ് സാഹചര്യങ്ങളാൽ രണ്ടു വർഷങ്ങളിലായി നിലച്ചു പോയ പെരുന്നാൾ ആഘോഷം വ്യത്യസ്ത പരിപാടികളോടെ കൾച്ചറൽ ഫോറം ആഘോഷിക്കും. വിവിധ ഭാഗങ്ങളിൽ ഈദ് വിഷു ഈസ്റ്റർ സൗഹൃദ സംഗമങ്ങൾ നടത്തിയയും റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കിടപ്പു രോഗികളോടൊപ്പം പെരുന്നാൾ ആഘോഷിച്ചുമാണ് കൾച്ചറൽ ഫോറം പെരുന്നാൾ ആഘോഷം വ്യത്യസ്തമാക്കുന്നത്.

സൗഹൃദ പ്രവാസത്തിന് കരുത്താവുക എന്ന കാമ്പയിന്റെ ഭാഗമായാണ് കൾച്ചറൽ ഫോറത്തിന്റെ ജില്ലാ-മണ്ഡലം തലങ്ങളിൽ കേന്ദ്രീകരിച്ച് വിഷു ഈസ്റ്റർ ഈദ് സൗഹൃദ സംഗമങ്ങൾ നടക്കുക .ആഘോഷങ്ങൾ പോലും വെറുപ്പും ഹിംസയും വളർത്തുന്നതിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന സവിശേഷ സാഹചര്യത്തിൽ പരസ്പരം കൂട്ടിയിരിക്കലിന്റെയും പങ്ക് വെക്കലിന്റെയും വേദികൾ ആയാണ് സൗഹൃദ സംഗമങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത് . സാംസ്‌കാരിക -സാമൂഹിക -മത സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും നേതാക്കളും പ്രവർത്തകരും സംഗമങ്ങളിൽ പങ്കെടുക്കും . മെയ് ഒന്ന് മുതൽ പതിനഞ്ചു വരെയാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടി നടക്കുക .

ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റിയൂഷനിലെ സ്‌ട്രോക്ക് വാർഡിലെ കിടപ്പു രോഗികളായ സഹോദരങ്ങളോടൊപ്പമാണ് കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവീസ് വിങ് പെരുന്നാൾ ആഘോഷിക്കുന്നത്.ആഘോഷത്തോടനുബന്ധിച്ച് രോഗികൾക്ക് മധുരപലഹാരങ്ങളും പെരുന്നാൾ ഉപഹാരങ്ങളും കൈമാറും. ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റിയൂഷൻ അധികൃതരും കേസ് മാനേജർമാരും കൾച്ചറൽ ഫോറം പ്രവർത്തകരോടൊപ്പം ഈദാഘോഷത്തിൽ പങ്കുചേരും.കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി താസീൻ അമീൻ, കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവീസ് ഹോസ്പിറ്റൽ വിസിറ്റിങ് കോഡിനേറ്റർ സുനീർ,നിസ്താർ എറണാകുളം, സൈനുദ്ദീൻ നാദാപുരം,ശിഹാബ് വലിയകത്ത്,ഷഫീഖ് ആലപ്പുഴ,റസാഖ്,സഫ്വാൻ നിസാർ തുടങ്ങിയവർ നേതൃത്വം കൊടുക്കും.

കൂടാതെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികളോടൊപ്പം കൾച്ചറൽ ഫോറം ആഭിമുഖ്യത്തിൽ ഈദ് വിഷു ഈസ്റ്റർ ആഘോഷവും സംഘടിപ്പിക്കുന്നുണ്ട് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP