Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിലെ കുടുംബശ്രീ സംരംഭമായ ടേസ്റ്റി ഹട്ട് പൊളിച്ചുമാറ്റി ; സാധനങ്ങൾ കാണാനില്ലെന്ന പരാതിയുമായി കുടുംബശ്രീ പ്രവർത്തകർ

കണ്ണൂരിലെ കുടുംബശ്രീ സംരംഭമായ ടേസ്റ്റി ഹട്ട് പൊളിച്ചുമാറ്റി ; സാധനങ്ങൾ കാണാനില്ലെന്ന പരാതിയുമായി കുടുംബശ്രീ പ്രവർത്തകർ

വൈഷ്ണവ് സി

കണ്ണൂർ: ടേസ്റ്റി ഹട്ട് പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസമാണ് കണ്ണൂർ ജില്ലയിൽ നാലു വർഷമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമായിരുന്നു ടേസ്റ്റി ഹട്ട്. കണ്ണൂർ കോർപ്പറേഷൻ ഓഫീസിനോട് ചേർന്ന് പ്രവർത്തിച്ചുവരുന്ന സ്ഥാപനമായിരുന്നു ടേസ്റ്റി ഹട്ട്. ജെസിബി ഉപയോഗിച്ചാണ് ടേസ്റ്റി ഹട്ട് പൊളിച്ചുനീക്കിയത്.

എന്നാൽ ടേസ്റ്റി ഹട്ട് പൊളിച്ചു നീക്കുമ്പോൾ അതിനകത്ത് കുറച്ച് അധികം സാധനങ്ങൾ ഉണ്ടായിരുന്നു എന്നും ആ സാധനങ്ങൾ മോഷണം പോയിരിക്കുകയാണ് എന്നും ഇതിനുപിന്നിൽ കോർപ്പറേഷനാണ് എന്നും ആരോപിച്ച് കുടുംബശ്രീ പ്രവർത്തകർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

കണ്ണൂർ കോർപ്പറേഷൻ ടേസ്റ്റി ഹട്ട് ജീവനക്കാർക്ക് ഒഴിഞ്ഞു പോകണമെന്ന് പറഞ്ഞു നോട്ടീസ് നൽകിയിരുന്നു. എന്നാൽ ബദൽ സംവിധാനം ഏർപ്പെടുത്തുകയോ പുതിയൊരു സ്ഥലം കണ്ടുപിടിച്ചു തരികയോ ചെയ്യാതെ തങ്ങൾ ഇവിടം വിട്ടു പോവില്ല എന്ന് പറഞ്ഞ് ടേസ്റ്റി ഹട്ടിലെ കുടുംബശ്രീ പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സമരം ചെയ്തു വരികയായിരുന്നു. ഈയൊരു സമരത്തിന് നീക്കുപോക്ക് ഒന്നുമായിരുന്നില്ല. ഇതു നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ടേസ്റ്റി ഹട്ടിന്റെ കട മുറി പൊളിച്ചു മാറ്റിയിട്ടുള്ളത്. കോർപ്പറേഷന്റെ പ്രതികാരനടപടി ആണ് ഇത് എന്നാണ് ടേസ്റ്റി ഹട്ട് പ്രവർത്തകർ ആരോപിക്കുന്നത്.

എന്നാൽ മേയർ ഇത് കുടുംബശ്രീ പ്രവർത്തകർ വെറുതെ ആരോപിക്കുന്നത് ആണ് എന്നും എത്ര ദിവസങ്ങൾക്കു മുമ്പേ അവർക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകി എന്നാണ് പറയുന്നത്. ഈയൊരു പ്രശ്‌നവുമായി ബന്ധപ്പെട്ട് വെറുതെ ഇവർ പ്രശ്‌നം ഉണ്ടാക്കുകയാണ് എന്നും തങ്ങൾക്ക് കുടുംബശ്രീ പ്രവർത്തകരും ആയി യാതൊരു പ്രതികാരവും ഇല്ല എന്നും മേയർ പറഞ്ഞു.

പാർട്ടിയുമായി ബന്ധപ്പെട്ട് ആണ് മേയർ തങ്ങളെ കാണുന്നത് എന്നും ഇതാണ് പ്രതികാരത്തിന് കാരണമെന്നും കുടുംബശ്രീ പ്രവർത്തകർ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ കണ്ണൂർ കോർപ്പറേഷൻ പ്രവർത്തനം സുതാര്യമാണ് എന്നും പാർട്ടി പരമായി ഇവരെ കണ്ടിട്ടില്ല എന്നും മേയർ പ്രതികരിച്ചു. കണ്ണൂർ കോർപ്പറേഷൻ കോൺഗ്രസിന്റെ കീഴിൽ ആയ ശേഷം ഒന്നരവർഷത്തോളം യാതൊരു പ്രശ്‌നവുമില്ലാതെ ആണ് ഇവിടെ പ്രവർത്തിച്ചുവന്നത് എന്നും ഇപ്പോൾ തങ്ങളും നിസ്സഹായരാണ് എന്നാണ് കോർപ്പറേഷൻ പറയുന്നത്.

ഈ പരിസരത്തോട് ചേർന്ന് തന്നെ മറ്റൊരു കുടുംബശ്രീ സ്ഥാപനം ഉണ്ടായിരുന്നുവെന്നും ഇത്തരത്തിൽ കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിപുലീകരിക്കുമ്പോൾ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ഉടനെ അവർ ഒഴിഞ്ഞു പോയി എന്നും ടേസ്റ്റി ഹട്ട് പ്രവർത്തകർ അനാവശ്യമായി പ്രശ്‌നമുണ്ടാകുന്നത് ആണ് എന്നുമാണ് മേയറുടെ പക്ഷം. എന്തായാലും പ്രശ്‌നം ഇപ്പോൾ കണ്ണൂർ ജില്ലയിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

കുടുംബശ്രീ പ്രവർത്തകർ കേസുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചതോടെ കമ്മീഷൻ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. തങ്ങൾക്ക് കുടുംബമുണ്ട് എന്നും ആ കുടുംബത്തെ നോക്കാൻ ഉണ്ടായിരുന്ന ഏക വരുമാനമാർഗ്ഗമാണ് ഇപ്പോൾ നിന്നിരിക്കുന്നത് എന്നാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. ഈ പറഞ്ഞതിനോടൊപ്പം ആണ് ഇപ്പോൾ മോഷണം ആരോപണവുമായി കുടുംബശ്രീ പ്രവർത്തകർ രംഗത്തുവന്നിരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ കോർപ്പറേഷന് മുന്നിൽ സത്യാഗ്രഹം ഇരിക്കുന്ന പ്രശ്‌നം നേരത്തെ മറുനാടന്മലയാളി റിപ്പോർട്ട് ചെയ്തതാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP