Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോളിവുഡിലെ കറുത്ത സത്യം; ലൈംഗിക ചൂഷണം സിനിമയിൽ സാധാരണം; മീടു ആരോപണവുമായി എത്തിയ സ്ത്രീകൾ ഇപ്പോൾ അപ്രത്യക്ഷരായിരിക്കുന്നു: കങ്കണ

ബോളിവുഡിലെ കറുത്ത സത്യം; ലൈംഗിക ചൂഷണം സിനിമയിൽ സാധാരണം; മീടു ആരോപണവുമായി എത്തിയ സ്ത്രീകൾ ഇപ്പോൾ അപ്രത്യക്ഷരായിരിക്കുന്നു: കങ്കണ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചു തുറന്നു പറഞ്ഞു നടി കങ്കണ റണൗട്ട്. ലൈംഗിക ചൂഷണം സിനിമ മേഖലയിൽ സാധാരണമാണെന്ന് കങ്കണ പറഞ്ഞു. ബോളിവുഡിലെ കറുത്ത സത്യങ്ങൾ' എന്ന് വിശേഷിപ്പിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

കങ്കണ അവതാരകയായ ലോക് അപ്പ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. 'ചെറുപ്പക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് വളരെ സാധാരണമാണെന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ച് സിനിമ, ഫാഷൻ മേഖലകളിൽ. നമ്മൾ എത്രമാത്രം പ്രതിരോധിച്ചാലും, അത് സത്യമാണ്. ഇത് നിരവധി അവസരങ്ങൾ നൽകുമ്പോൾ, നിരവധി സ്വപ്നങ്ങളെ തകർക്കുകയും ആളുകളെ മുറിവേൽപ്പിക്കുകയും ചെയ്യുന്നു. ഇതാണ് കറുത്ത സത്യം', കങ്കണ പറഞ്ഞു.

ബോളിവുഡിലെ 'മീ ടൂ പ്രസ്ഥാനത്തെക്കുറിച്ചും കങ്കണ പറയുന്നു. 'മീടു ആരോപണവുമായി എത്തിയ സ്ത്രീകൾ ഇപ്പോൾ അപ്രത്യക്ഷരായിരിക്കുന്നു. എത്ര പേർ വന്നോ അവരൊക്കെ ഈ ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷരായി. ഞാൻ അവരെ സപ്പോർട്ട് ചെയ്യുമ്പോൾ ഇൻഡസ്ട്രിയിൽ നിന്നും ഞാനും പുറത്താകുന്നു' എന്ന് കങ്കണ കൂട്ടിച്ചേർത്തു.

ഷോയിലെ സൈഷ ഷിൻഡെ എന്ന മത്സരാർത്ഥി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കങ്കണ ഇക്കാര്യങ്ങൾ സംസാരിച്ചത്. വളരെ ഇഷ്ടമുള്ള ഡിസൈനർമാരിൽ ഒരാൾ തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ച സംഭവമാണ് സൈഷ വെളിപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP