Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മറ്റ് പാർട്ടികളിൽ ഇടഞ്ഞു നിൽക്കുന്ന കൊമ്പന്മാരെ അടുപ്പിക്കും; കോൺഗ്രസിനെ തകർത്ത് ഇടതിന് എതിരാളിയാകും; തൃക്കാക്കരയിലും 'പഞ്ചാബ്' മോഡൽ പരീക്ഷണത്തിന് ആംആദ്മി - ട്വന്റി 20 കൂട്ടുകെട്ട്; കെജ്രിവാളിന്റെ വരവ് വികാരം ആളിക്കത്തിക്കും; സ്ഥാനാർത്ഥിയെ കിറ്റക്‌സ് സാബു കണ്ടെത്തും; മലയാളിയുടെ മനസ്സ് പിടിക്കാൻ ഡൽഹിയിലെ 'ചൂൽ' രാഷ്ട്രീയവും

മറ്റ് പാർട്ടികളിൽ ഇടഞ്ഞു നിൽക്കുന്ന കൊമ്പന്മാരെ അടുപ്പിക്കും; കോൺഗ്രസിനെ തകർത്ത് ഇടതിന് എതിരാളിയാകും; തൃക്കാക്കരയിലും 'പഞ്ചാബ്' മോഡൽ പരീക്ഷണത്തിന് ആംആദ്മി - ട്വന്റി 20 കൂട്ടുകെട്ട്; കെജ്രിവാളിന്റെ വരവ് വികാരം ആളിക്കത്തിക്കും; സ്ഥാനാർത്ഥിയെ കിറ്റക്‌സ് സാബു കണ്ടെത്തും; മലയാളിയുടെ മനസ്സ് പിടിക്കാൻ ഡൽഹിയിലെ 'ചൂൽ' രാഷ്ട്രീയവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കഴിക്കമ്പലത്തെ ട്വന്റി ട്വന്റി മത്സരിക്കില്ല ആം ആദ്മി (മമാ മമറാശ)പാർട്ടി സ്ഥാനാർത്ഥിയെ നിർത്തിയാൽ പിന്തുണക്കാനാണ് ആലോചന. കേജരിവാൾ എത്തി മുന്നണി പ്രഖ്യാപിക്കും. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര എന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇക്കുറി കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത. മികച്ചൊരു സ്ഥാനാർത്ഥിയെ രംഗത്തിറക്കി കേരളത്തിൽ പിടിമുറുക്കാനാണ് ആംആദ്മിയുടെ തീരുമാനം.

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാൾ കേരളത്തിലെത്തുന്നത് ബദൽ മുന്നണി(മഹലേൃിമശേ്‌ല ളൃീി)േ പ്രഖ്യാപനത്തിന്. കിഴക്കന്പലത്തെ ട്വന്റി ട്വന്റി അടക്കമുള്ളവരുടെ സഹകരണത്തോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയൊരു മുന്നണിക്കെട്ടിപ്പടുക്കാനാണ് നീക്കം. ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ചെയർമാനാകുന്ന മുന്നണിയുടെ പ്രഖ്യാപനം ഈ മാസം 15ന് കിഴക്കന്പലത്തുണ്ടായേക്കും. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഇതോടെ കെജ്രിവാളിന്റെ വരവിന് പ്രസക്തിയും കൂടി.

പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് 31നാണ്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും. അതുകൊണ്ട് തന്നെ കെജ്രിവാൾ എത്തുമ്പോൾ തെരഞ്ഞെടുപ്പ് ചിത്രം തെളിയും. ആംആദ്മിയുടെ സ്ഥാനാർത്ഥിയെ സാബുവിന്റെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനിക്കാനാണ് സാധ്യത.

നിക്ഷ്പക്ഷ മതികളായ വോട്ടർമാർ ഏറെയുള്ള കേരളം പോലൊരു സംസ്ഥാനത്ത് ആംആദ്മിക്ക് വളരാനാകുമെന്നാണ് പ്രതീക്ഷ. ഇടത് - വലത് മുന്നണികളെ തഴഞ്ഞ് കിളക്കന്പലത്തടക്കം ട്വന്റി ട്വന്റി പോലുള്ള പ്രാദേശിക ബദലുകൾക്ക് പെട്ടെന്നുണ്ടായ വളർച്ച അനുകുലമാക്കാമെന്നാണ് കണക്കുകൂട്ടൽ. ഈ പ്രാദേശിക ബദലുകളെ കൂട്ടിച്ചേർത്ത് ബദൽ മുന്നണി രൂപീകരിക്കാനാണ് ആം ആദ്മിയുടെ നീക്കം. വിവിധ പാർട്ടികളിലുള്ള ഇമേജുള്ള നേതാക്കളേയും ലക്ഷ്യമിടുന്നു. കേരളത്തിൽ കോൺഗ്രസ് കൂടുതൽ ദുർബലമായാൽ ഇടത്- ബിജെപി വിരുദ്ധമുന്നണിയായി കളം പിടിക്കാനാണ് ശ്രമം.

ആം ആദ്മി പാർട്ടി പുതിയ രാഷ്ട്രീയ സംസ്‌ക്കാരത്തിനാണ് ഇന്ത്യയിൽ തുടക്കമിട്ടത്. കേട്ടുമടുത്ത രാഷ്ട്രീയ രീതികളിൽ നിന്നുള്ള മാറ്റം മറ്റു പാർട്ടികളെയും സ്വാധീനിച്ചു. ആംആദ്മി പാർട്ടി രാജ്യവ്യാപകമായി വളരുമെന്നും അരവിന്ദ് കെജ്രിവാളാണ് രാജ്യത്തിന്റെ ഭാവി നേതാവെന്നും ആംആദ്മി വിശദീകരിക്കുന്നു, അടുത്തിടെ നടന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഒരു കാര്യം വ്യക്തമായിരുന്നു. ആം ആദ്മി പാർട്ടിയും അരവിന്ദ് കെജ്രിവാളുമാണ് ബിജെപിയുടെ യഥാർത്ഥ പ്രതിപക്ഷംഇതാകും തൃക്കാക്കരയിലും ചർച്ചയാക്കുക.

മുന്നോട്ടു പോകവെ എല്ലാ സംസ്ഥാനങ്ങളിലും ആംആദ്മി പാർട്ടിക്ക് ശക്തി കൂട്ടേണ്ടി വരും. ഏതെങ്കിലും ഒരു സംസ്ഥാനത്ത് വളരുന്നത് അവിടുത്തെ പാർട്ടികളെ നോക്കിയല്ല. മറിച്ച് ജനങ്ങളെ നോക്കിയാണ്. പഞ്ചാബിലെ ജനങ്ങളാണ് ആംആദ്മി പാർട്ടിയെ അവിടെ വളർത്തിയത്. അവരാണ് പഞ്ചാബിൽ എഎപിക്ക് ഇടമുണ്ടാക്കിയത്. ജനങ്ങൾ എഎപി കുടുംബത്തിലെ അംഗങ്ങളായി. അതു കൊണ്ട് ഇത് ജനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. കേരളത്തിലെ ജനങ്ങളും ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നു എന്ന് ഉറപ്പാണ്. അവിടെയും വൈകാതെ ആംആദ്മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്നാണ് ആംആദ്മിയുടെ പ്രതീക്ഷ.

യുവ ഇന്ത്യ ഉറ്റു നോക്കുന്ന നേതാവാണ് അരവിന്ദ് കെജ്രിവാൾ. യുവാക്കളെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്. ഒരുപാട് കാര്യങ്ങൾ എന്നിൽ നിന്ന് പാർട്ടിയും ജനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. അത് നിറവേറ്റാൻ ശ്രമിക്കും എന്നാണ് പറയാനുള്ളതെന്നും ആംആദ്മി വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP