Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംസ്ഥാനത്ത് വീണ്ടും മുങ്ങിമരണം; കാസർകോട് പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട ദമ്പതികളും ബന്ധുവും മുങ്ങിമരിച്ചു; അപകടം ചുഴിയിൽ അകപ്പെട്ട യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

സംസ്ഥാനത്ത് വീണ്ടും മുങ്ങിമരണം; കാസർകോട് പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട ദമ്പതികളും ബന്ധുവും മുങ്ങിമരിച്ചു; അപകടം ചുഴിയിൽ അകപ്പെട്ട യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മുങ്ങിമരണം. കാസർകോട് ജില്ലയിലെ കുണ്ടംകുഴിക്ക് അടുത്ത് പയസ്വിനി പുഴയിൽ മൂന്ന് പേർ മുങ്ങി മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽ മരിച്ചത്. കോട്ടവയൽ സ്വദേശി നിതിൻ (31), ഭാര്യ ദീക്ഷ (23), വിദ്യാർത്ഥിയായ മനീഷ് (16) എന്നിവരാണ് മരിച്ചത്. നിതിന്റെ സഹോദരന്റെ മകനാണ് മനീഷ്.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.

കർണാടക സ്വദേശികളും തോണിക്കടവിൽ താമസക്കാരുമാണ് ഇവരെന്നാണ് വിവരം. അഗ്‌നി രക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ദീർഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

വൈകീട്ടോടെ കുണ്ടംകുഴിയിലാണ് സംഭവം. കർണാടക സ്വദേശികളായ പത്തുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ദീക്ഷ ചുഴിയിൽ അകപ്പെട്ടതിനെതുടർന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേർ കൂടി അപകടത്തിൽപ്പെട്ടത്.

പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായത്. മനീഷിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് വിദ്യാർത്ഥികൾ മുങ്ങിമരിച്ചിരുന്നു. കോട്ടയത്ത് രണ്ട് പേരും ചാവക്കാട് മൂന്ന് പേരുമാണ് മരിച്ചത്. എല്ലാവരും ഒരേ ദിവസമായിരുന്നു അപകടത്തിൽപ്പെട്ടത്. 18 വയസിന് താഴെയുള്ളവരായിരുന്നു എല്ലാ വിദ്യാർത്ഥികളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP