Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അതീന്ദ്രീയ ജ്ഞാനമുണ്ട്; ഗ്രാമർ മിസ്‌റ്റേക്കും കേട്ടിട്ടില്ലാത്ത പദങ്ങളുമായി കത്തെഴുത്ത്; തനിച്ചിരുന്ന് സംസാരം; ഇന്റർപോളിനെ വിമർശിക്കൽ; സ്വർഗഭാഷയിൽ സംസാരിച്ച് സ്വപ്ന ലോകത്ത് കഴിയൽ; ഊളമ്പാറയിലെ ചികിൽസ ഫലിച്ചില്ല; കുപ്രസിദ്ധ മോഷ്ടാവ് ജയിൽ അധികൃതരെ വട്ടംകറക്കുമ്പോൾ

അതീന്ദ്രീയ ജ്ഞാനമുണ്ട്; ഗ്രാമർ മിസ്‌റ്റേക്കും കേട്ടിട്ടില്ലാത്ത പദങ്ങളുമായി കത്തെഴുത്ത്; തനിച്ചിരുന്ന് സംസാരം; ഇന്റർപോളിനെ വിമർശിക്കൽ; സ്വർഗഭാഷയിൽ സംസാരിച്ച് സ്വപ്ന ലോകത്ത് കഴിയൽ; ഊളമ്പാറയിലെ ചികിൽസ ഫലിച്ചില്ല; കുപ്രസിദ്ധ മോഷ്ടാവ് ജയിൽ അധികൃതരെ വട്ടംകറക്കുമ്പോൾ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം. ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും തിരിച്ചെത്തിയെങ്കിലും കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ഇപ്പോഴും ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്നു. അതീന്ദ്രീയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്നു. ജയിലിലെ പരിമിതികളും തനിക്ക് കിട്ടേണ്ട അവകാശങ്ങളും ചൂണ്ടിക്കാട്ടി എന്നും സൂപ്രണ്ടിന് കത്തെഴുതും. അതും ഇംഗ്ളീഷിൽ. കത്ത് വായിക്കാൻ തന്നെ ഉദ്യോഗസ്ഥർ പെടുന്നപാട് അവർക്കറിയാം. ഗ്രാമർ മിസ്റ്റേക്കും ഇതുവെര കേട്ടിട്ടില്ലാത്ത പദങ്ങളും ഉപയോഗിച്ച് ജയിലധികൃതരെ വട്ടം കറക്കുകയാണ് ബണ്ടി ചോർ.

സെന്ററൽജയിലിലെ അതി സുരക്ഷ ബ്ലോക്കായാ എട്ടാമത്തെ ബ്ളോക്കിൽ ഏകാന്ത തടവിലാണ് ഒരിക്കൽ ഇന്ത്യയെ തന്നെ വിറപ്പിച്ച ഈ കുറ്റവാളി. ഏകാന്ത തടവാണെങ്കിലും പുറത്തിറക്കാറുണ്ട്. എന്നാൽ മറ്റു തടവുകാരോട് അടുക്കാൻ അനുവദിക്കാറില്ല. എപ്പോൾ ആക്രമണ സ്വാഭാവം പുറത്തെടുക്കുമെന്ന് പറയാൻ കഴിയില്ല. മാനസിക രോഗ വിദഗ്ദരുടെ അഭിപ്രായത്തിൽ ബണ്ടിയുടെ മാനസിക അവസ്ഥ ചിക്സിച്ചു ഭേദമാക്കാനാവില്ല. മരുന്ന്ുകൾ കൊടുത്ത് ഭേദമാക്കാൻ കഴിയുന്ന രോഗമല്ല ബണ്ടിയുടേത്. പ്രത്യേക ഷോക്കിലൂണ്ടായ മാനസിക അവസ്ഥയോ ലഹരി ഉപയോഗിച്ച് മാനസിക നില തെറ്റിയ ആളോ അല്ല ബണ്ടി എന്നാണ്് വിലയിരുത്തൽ. ബണ്ടി തന്നെ സൃഷ്ടിച്ച പ്രത്യക ലോകത്തിലാണ് അയാൾ.

പ്രത്യേക സ്വപ്ന ലോകത്തിലാണ് ബണ്ടിയുടെ വാസം. വാർഡന്മാരും അധികമായി ബണ്ടിയുടെ അടുത്ത് പോകാറില്ല, ഇംഗ്ളീഷിനോടാണ് ഇഷ്ടക്കൂടുതൽ സ്വർഗ ഭാഷയാണ് ഇംഗ്ലീഷ് എന്നാണ് പറയുന്നത്. ഹിന്ദിയോട് വെറുപ്പാണ്. വാർഡന്മാരെ കിട്ടിയാൽ സംവാദമാണ് ഇഷ്ടം. അതീന്ദ്രീയജ്ഞാനത്തെയും മററു ഗ്രഹങ്ങളെയും ജീവജാലങ്ങളെയും കുറിച്ച് സംസാരിക്കുന്ന ബണ്ടിക്ക് ഇന്റർ പോളിനെ വെറുപ്പാണ്. അവർ ബണ്ടിയെ ഇല്ലാതാക്കൻ ശ്രമിക്കുന്നു പോലും. വായു വഴി ആ മെസേജ് കിട്ടിയെന്നാണ് പറയുന്നത്. നേപ്പാളും അമേരിക്കയുമാണ് തന്റെ മോചനം വൈകിപ്പിക്കുന്നതാണന്നാണ് ബണ്ടി സങ്കടപ്പെടുന്നത്.

സെല്ലിനുള്ളിൽ നിന്നും പ്രത്യേക കറന്റ് തന്റെ ശരീരത്തിൽ പ്രവേശിക്കുന്നുണ്ടെന്നും ബണ്ടി പറയുന്നു. കഴിഞ്ഞ വർഷം ഏപ്രലിൽ കോവിഡ് വന്നതോടെ ആരോഗ്യം ക്ഷയിച്ചുവെങ്കിലും ഇപ്പോൾ ആള് ആക്ടീവാണ്. സെല്ലിനുള്ളിൽ വ്യായാമം , യോഗ ഒക്കെ ചെറിയ രീതിയിൽ ഉണ്ട്. മറ്റ് തടവുകാരെ ജോലിക്ക് വിടാറുണ്ടെങ്കിലും ബണ്ടിയെ വിടാറില്ല. മുൻപ് തടവുകാരുമായി ഒരുമിച്ച് കിടത്തിയപ്പോൾ എന്നും പിണക്കമാണ്. പലരോടും തർക്കിക്കും അതും തലവേദനയായി. ഇപ്പോൾ പകൽ മുഴുവൻ കുത്തികുറിക്കലാണ്. ആവിശ്യപ്പെടുന്ന പേപ്പറും പേനയും ജയിലധികൃതർ നല്കുന്നുണ്ട്. അഞ്ചു വർഷം മുൻപ് ജയിൽ വാരന്തയിൽ വെച്ച് ബണ്ടി ആത്മഹത്യാശ്രമം നടത്തിയിരുന്നു.

അന്ന് സി.എഫ്.എൽ ബൾബ് പൊട്ടിച്ച് ചില്ലുകൾ വിഴുങ്ങിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. ചില്ലു കഷ്ണങ്ങൾ വിഴുങ്ങിയ ബണ്ടിച്ചോറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചാണ് രക്ഷിച്ചത്.. ഉച്ചഭക്ഷണത്തിനായി സെല്ലിൽ നിന്ന് പുറത്തിറക്കിയ സമയത്ത് വരാന്തയിലെ സിഎഫ്എൽ ബൾബ് പൊട്ടിച്ച് ചില്ലുകഷ്ണങ്ങൾ വിഴുങ്ങി വെള്ളം കുടിക്കുകയായിരുന്നു. ഇരുപത് ചില്ലുകഷ്ണങ്ങൾ വിഴുങ്ങിയെന്നാണ് ബണ്ടിച്ചോർ പൊലീസിനോട അന്ന് പറഞ്ഞത്. എന്നാൽ രണ്ട് ചെറിയ കഷ്ണങ്ങൾ മാത്രമാണ് വിഴുങ്ങിയതെന്ന് വിദഗ്ധ പരിശോധനയിൽ മനസിലായി. ബണ്ടിച്ചേറിന്റേത് ആത്മഹത്യ നാടകമാണെന്ന ആക്ഷേപം ഉയർന്നിരുന്നു.

വിദേശ മലയാളിയായ വേണുഗോപാലൻ നായരുടെ പട്ടം മരപ്പാലത്തെ വീട്ടിൽ നടത്തിയ കവർച്ചയെത്തുടർന്നാണ് ബണ്ടി ചോർ പിടിയിലായത്. 2013 ജനവരി 21നായിരുന്നു സംഭവം. എട്ടു വർഷമായി തടവിൽ കഴിയുകയാണ്. നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇടയ്ക്ക് മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സനൽകി.

നേപാളിലെ വികാസ്പുരിയാണ് ബണ്ടിയുടെ സ്വദേശം എന്നും, അവിടെ നിന്നുള്ള പാസ്‌പോർട്ടിൽ ഹരി ഥാപ എന്ന പേരാണുള്ളതെന്നും പറയപ്പെടുന്നു ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ആളാണ് ദേവീന്ദർ സിങ്. ബണ്ടി, 1993-ൽ തന്നെ മോഷണത്തിനു പൊലീസിന്റെ പിടിയിൽ പെട്ടിരുന്നെങ്കിലും രക്ഷപെട്ടു ഡൽഹിയാണു പ്രധാന തട്ടകമെങ്കിലും മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മറ്റ് വൻനഗരങ്ങളിലും ബണ്ടി മോഷണം നടത്തിയിട്ടുണ്ട് ഇന്നതേ മോഷ്ടിക്കൂ എന്നില്ലെങ്കിലും ആഡംബര കാറുകളോടും വിലകൂടിയ വാച്ചുകളോടും ഭ്രമമുള്ളതായി കരുതപ്പെടുന്നു, സ്ത്രീലമ്പടനാണെന്നും കരുതപ്പെടുന്നു.

ആഡംബര ജീവിതം നയിക്കാനിഷ്ടപ്പെടുന്ന ബണ്ടി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാനാണ് താത്പര്യപ്പെടുന്നത്. . പൊലീസുകാരുടെ അഭിപ്രായ പ്രകാരം ബണ്ടിക്ക് സമ്പാദ്യമൊന്നുമില്ല. 2010-ൽ ബിഗ് ബോസ് മത്സരത്തിനെ തുടർന്ന് അന്ന് ബണ്ടി നടത്തിയതെന്നു കരുതപ്പെട്ടിരുന്ന 350 മോഷണങ്ങളെക്കുറിച്ച് ചോദ്യമുണ്ടായപ്പോൾ അത് അതിഭാവുകത്വം നിറഞ്ഞ കണക്കാണെന്നും താനത്രയും മോഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ബണ്ടി അവകാശപ്പെട്ടിരുന്നു. താൻ ചെറുപ്പത്തിൽ തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടവനാണെന്നും, ഇന്ന് തനിക്ക് കുടുംബമില്ലെന്നും ബണ്ടി അന്ന് പറഞ്ഞിരുന്നു.

അതുപോലെ തന്നെ തന്റെ മോഷണജീവിതം അവസാനിച്ചുവെന്നും താൻ ഇനി പഴയ കുറ്റവാളികളെ ഉൾപ്പെടുത്തി സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസി തുടങ്ങുകയാണെന്നും ബണ്ടി അവകാശപ്പെട്ടിരുന്നു ദക്ഷിണ ഡൽഹിയിൽ നടന്ന മോഷണ പരമ്പരകളെ തുടർന്ന് 2007-ൽ ഡൽഹി പൊലീസ് ബണ്ടിയെ അറസ്റ്റ് ചെയ്തിരുന്നു. 2008-ൽ തടവിൽ നിന്നു പുറത്തുവന്ന ബണ്ടി ഇനി പഴയ ജീവിതം ഇല്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ . മോഷണം പുനരാരംഭിച്ച് രണ്ട് മാസങ്ങൾക്ക് ശേഷം 2012 ജനുവരി 14-നു ദേവീന്ദർ സിങ് ഭോപ്പാലിൽ പിടിയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP