Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിലിരുന്ന് ജോലി ചെയ്തവർക്ക് ഇപ്പോൾ ഓഫീസിൽ പോകാൻ മടി; ഘട്ടം ഘട്ടമായി എല്ലാവരേയും ഓഫീസിൽ എത്തിക്കാൻ ശ്രമിച്ച ആപ്പിൾ സി ഇ ഒക്ക് പ്രതിഷേധ കത്തെഴുതി ജീവനക്കാർ; ഓഫീസിലേക്ക് വിളിക്കുന്നത് വിവേചനമെന്ന് ആരോപണം

വീട്ടിലിരുന്ന് ജോലി ചെയ്തവർക്ക് ഇപ്പോൾ ഓഫീസിൽ പോകാൻ മടി; ഘട്ടം ഘട്ടമായി എല്ലാവരേയും ഓഫീസിൽ എത്തിക്കാൻ ശ്രമിച്ച ആപ്പിൾ സി ഇ ഒക്ക് പ്രതിഷേധ കത്തെഴുതി ജീവനക്കാർ; ഓഫീസിലേക്ക് വിളിക്കുന്നത് വിവേചനമെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നവരോട് തിരികെ ഓഫീസിലെത്തി ജോലി ചെയ്യാൻ ആവശ്യപ്പെട്ടതിനെതിരെ കനത്ത പ്രതിഷേധമുയരുന്നു. സാങ്കേതിക രംഗത്തെ ഭീമനായ ആപ്പിൾ കമ്പനി സി ഇ ഒ ആണ് ഇപ്പോൾ ഇത്തരത്തിലുള്ള ഒരു പ്രതിഷേധത്തെ അഭിമുഖീകരിക്കുന്നത്. തിരികെ ഓഫീസിലെത്തിയാൽ ഓഫീസുകളിൽ യുവക്കാളും, വെളുത്തവർഗ്ഗക്കാരും, പുരുഷന്മാരും ആധിപത്യം പുലർത്തുമെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസമായിരുന്നു ആപ്പിൾ സി ഇ ഒ ടിം കുക്ക് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഏപ്രിൽ 11 മുതൽ എല്ലാ ജീവനക്കാരും ആഴ്‌ച്ചയിൽ ഒരു ദിവസം വീതം ഓഫിസിലെത്തി ജോലി ചെയ്യണം എന്നായിരുന്നു ഉത്തരവു. മൂന്നാഴ്‌ച്ചകൾക്ക് ശേഷം ആഴ്‌ച്ചയിൽ രണ്ടു ദിവസവും, മെയ്‌ 23 ന് ശേഷം ആഴ്‌ച്ചയിൽ മൂന്നു ദിവസവും ഓഫീസിലെത്തണമെന്നും അതിൽ പറയുന്നുണ്ട്. ഇതിനെതിരെയാണ് പുതിയതായി രൂപീകരിച്ച ആപ്പിൾ ടുഗദർ എന്ന കൂട്ടായ്മ സി ഇ ഒ യ്ക്ക് ഒരു തുറന്ന കത്തെഴുതിയിരിക്കുന്നത്.

സി ഇ ഒ തന്റെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത് പോലെ ആശയവിനിമയം മെച്ചപ്പെടുത്താനല്ല ഓഫീസുകളിൽ എത്തി ജോലി ചെയ്യാൻ നിർബന്ധിക്കുന്നതെന്ന് ഈ കൂട്ടായ്മ പറയുന്നു. മറിച്ച് ഭാവിയിലെ പ്രവർത്തനങ്ങളെ കുറിച്ച് വേവലാതി ഉള്ളതുകൊണ്ടും, ജീവനക്കാർ കൂടുതൽ സ്വാശ്രയത്വം നേടുന്നതുകൊണ്ടും, കമ്പനിക്ക് അവരുടേ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്ന ഭയത്താലുമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോൾ ഓഫീസിൽ വന്ന് ജോലി ചെയ്യണം എന്ന് നിഷ്‌കർഷിക്കുക വഴി കമ്പനിയുടെ തൊഴിൽ സൈന്യത്തിന്റെ സ്വഭാവം തന്നെ മാറിപ്പോകും എന്ന് ഇവർ ആരോപിക്കുന്നു. പലർക്കും ഇപ്പോൾ ഇരിക്കുന്ന ഇടം വിട്ടുപോകേണ്ടതായി വരും. അപ്പോൾ, പുതിയ ഇടങ്ങളുമായി പെട്ടെന്ന് ഇണങ്ങിച്ചേരാൻ കഴിയുന്നയുവാക്കൾക്കായിരിക്കും കൂടുതൽ മുൻഗണന ലഭിക്കുക. അതുപോലെ, സമൂഹത്തിൽ, നിയന്ത്രണങ്ങൾ കുറവുള്ള ലിംഗഭേദത്തിൽ ജനിച്ച പുരുഷന്മാർക്കും മുൻഗണന ലഭിക്കും. സ്വാഭാവികമായും ഈ ഇരുവിഭാഗങ്ങളിലും പെട്ടവർ കമ്പനിയുടെ തൊഴിൽ സൈന്യത്തിൽ പ്രാമുഖ്യം കൈവരിക്കും

അതിന്റെ ഫലമായി മദ്ധ്യ വയസ്‌കരും സ്ത്രീകളും പിന്തള്ളപ്പെടും എന്നും കത്തിൽ പറയുന്നു. അതേസമയം വിദൂരദേശങ്ങളിൽ ഇരുന്ന് ജോലി ചെയ്യുക വഴി, ആപ്പിളിനു വേണ്ടി ജോലിചെയ്യാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ജോലി ചെയ്യാൻ ആകുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP