Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്‌ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ

പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്‌ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ  ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ

സായ് കിരൺ

തിരുവനന്തപുരം : മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ മുൻ എംഎ‍ൽഎ പി.സി ജോർജിനെ ജയിലിലേക്ക് വിടാതെ പുറത്തെത്തിച്ചത് പ്രഗത്ഭനായ ക്രിമിനൽ, നാർക്കോട്ടിക്ക് കേസുകളിൽ വൈദഗ്ദ്യം നേടിയ അഭിഭാഷകൻ ശാസ്തമംഗംലം അജിത്ത് കുമാറാണ്. കേരളം ഉറ്റുനേക്കിയ കേസിൽ തിളക്കമാർന്ന വിജയം നേടി അഭിഭാഷകനും ശ്രദ്ധനേടി. ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത വാർത്ത കേട്ടാണ് ഇന്നലെ കേരളം ഉണർന്നത്.

അസാധാരണമായ പൊലീസ് നപടി കണ്ടതോടെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കേസിൽ ജോർജിന് ജാമ്യം കിട്ടില്ലെന്ന് മാധ്യമങ്ങൾ വിധിയെഴുതി. പിന്നാലെ സംഭവത്തിൽ ട്വിസ്റ്റായി. ജോർജിന്റെ വക്കാലത്ത് എടുത്തത് പ്രഗത്ഭനായ ക്രിമിനൽ അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് കുമാർ. അതും ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടലിൽ. ഹിന്ദുവിന് വേണ്ടി സംസാരിച്ച ജോർജിനായി സംഘം വിശ്വസ്തനായ അഭിഭാഷകനെ ചുമതലപ്പെടുത്തുകയായിരുന്നു.

ലക്ഷ്യം നേടിയതോടെ, വൈകിട്ട് സംഭവത്തിന് കാരണമായ അതേ വേദിയിൽ വച്ച് ശാസ്തമംഗലം അജിത്തിന് ഹിന്ദുഐക്യവേദിയുടെ അനുമോദനവും. അഭിഭാഷകനെ തരപ്പെടുത്താൻ ജോർജിന്റെ ഭാഗത്ത് നിന്നുണ്ടായ ആദ്യശ്രമങ്ങൾ അവധിയായതിനാൽ ഫലംകണ്ടില്ല. ഒടുവിലാണ് ആർഎസ്എസ് നേതൃത്വം അജിത്ത് കുമാറിനെ ചുമതലപ്പെടുത്തിയത്. സെലക്ഷൻ തെറ്റിയില്ല. മജിസ്ട്രറ്റിന്റെ വീട്ടിൽ ഹാജരാക്കിയ ജോർജിന് മിനിട്ടുകൾ പുറത്തേക്ക് എത്തി. ഇതോടെ അഭിഭാഷകൻ അജിത്തും ചർച്ചയായി.

കേസ് ഏറ്റെടുത്തത് മുതൽ ജോർജിന് ജാമ്യം കിട്ടിയിരിക്കും എന്ന നിലപാടിലായിരുന്നു അജിത്ത് കുമാർ അതിന് സുപ്രീം കോടതിയുടെ പല വിവിധ ന്യായങ്ങളും ചൂണ്ടിക്കാട്ടിയുള്ള ജാമ്യ അപേക്ഷ തയ്യാറാക്കുകയും ചെയ്തു. സി.ആർ.പി.സി 137ലെ നാലാം പ്രൊവിഷൻ അനുസരിച്ച് വാദം കേൾക്കാതെ തന്നെ ഈ കേസിൽ മജിസ്ട്രേറ്റിന് ജാമ്യം അനുവദിക്കാമെന്നായിരുന്നു അജിത്തിന്റെ നിലപാട്. ജോർജ് 70വയസ് കഴിഞ്ഞ ആളാണ്, ഈ കേസിൽ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ടതിന്റേയോ, തൊണ്ടിമുതൽ കണ്ടെടുക്കേണ്ടതിന്റേയോ ആവശ്യമില്ല.

സമാനമായ കേസുകളിലെ സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ പ്രസക്തമാകുമെന്നും സമർത്ഥനായ അഭിഭാഷകൻ ഉദ്ദരിച്ചു. ജോർജിനെ ഒരിക്കലും വീട്ടിൽ പോയി അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും സി.ആർ.പി.സി 41 എ പ്രകാരം നോട്ടീസ് നൽകേണ്ട കേസിൽ പുലർച്ചെ വീട്ടിൽ പോയി കസ്റ്റഡിയിലെടുത്തത് അനാവശ്യമാണെന്നും വാദിച്ചു. സർക്കാർ കോടതിയിൽ നിലപാട് കടുപ്പിച്ചാൽ ജാമ്യം നിഷേധിക്കപ്പെടുമെന്ന ആശങ്ക ചില കോണുകളിൽ നിന്ന് ഉയർന്നെങ്കിലും സർക്കാർ അല്ലല്ലോ കോടതി എന്നതായിരുന്നു അജിത്തിന്റെ നിലപാട്.

മജിസ്ട്രേറ്റിന് മുന്നിൽ അജിത്ത് കുമാർ നിയമവശങ്ങൾ ഓരോന്നായി നിരത്തിയതോടെ പി.സി.ജോർജിന് ആശ്വാസമായി. പ്രസംഗം ഒരുമതത്തേയും അടച്ചാക്ഷേപിക്കുന്നില്ലെന്നും അടർത്തിയെടുത്ത ഭാഗങ്ങൾ ചേർത്ത് തെറ്റിധാരണ പരത്തുകയാണെന്നും ചൂണ്ടിക്കാട്ടിയതോടെ ജോർജ് പുറത്തേക്ക്. കോടതിക്ക് പുറത്ത് എത്തിയ ജോർജ് അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.
സർക്കാരിന്റെയും പൊലീസിന്റെയും അമിതാവേശത്തിന് തിരിച്ചടി നൽകിയ അഭിഭാഷകനെ ഹിന്ദുമഹാസമ്മേളനം അനുമോദിക്കുകയും ചെയ്തു.

പ്രിയദർശിനി ഹാളിൽ നടന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ അജിത്തിന് പ്രശംസിക്കുകയും ചെയ്തു. ജാമ്യം നൽകാൻ താത്പര്യമില്ലെങ്കിൽ പോലും അജിത്തിന്റെ വാദം കേട്ടാൽ മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കും എന്ന് പി.സി.ജോർജ് പറഞ്ഞതായും മുരളീധരൻ പറഞ്ഞു. പിന്നാലെ ഷാൾ അണിച്ച് അനുമോദനവും അറിയിച്ചു. ഹൈക്കോടതിയിലുൾപ്പെടെ നിരവധി ക്രമിനൽ കേസുകളിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള അജിത്ത് കുമാർ ആർ.എസ്.എസിനും ബിജെപിക്കും എക്കാലവും പ്രിയപ്പെട്ടവനാണ്.

ഹിന്ദു സമ്മേളനത്തിൽ സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുക്കുന്ന സൂചന നേരത്തെ സംഘാടകർ നൽകിയിരുന്നില്ല. എന്നാൽ പ്രത്യേക സാഹചര്യത്തിൽ മുരളീധരനെ തന്നെ എത്തിച്ച് അഭിഭാഷകന് അനുമോദനം നൽകുകയായിരുന്നു. ആർ എസ് എസിന്റെ പ്രത്യേക താൽപ്പര്യം ഇതിന് പിന്നിലുണ്ടായിരുന്നു. മുൻ ആർഎസ്എസ് പ്രചാരകനും മുതിർന്ന പരിവാർ നേതാവുമായ എം ഗോപാലാണ് അനന്തപുരി ഹിന്ദു സമ്മേളനത്തിന് പിന്നിലെ പ്രധാനി.

സംഘവുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന വ്യക്തിയായ അജിത്ത് ബിജെപിയുടെ അഭിഭാഷക സംഘടനയായ അഭിഭാഷക പരിഷത്തിന്റെ ഭാഗമാണ്. 2018ൽ നരേന്ദ്ര മോദി സർക്കാർ അജിത്തിനെ കേരള ഹൈക്കോടതിയിൽ സിബിഐയുടെ പ്രത്യേക പ്രോസിക്യൂട്ടറായും നിയമിച്ചിരുന്നു. അടുത്തിടെ കേരളം ചർച്ചചെയ്ത കേസുകളിലും ശാസ്തമംഗലം അജിത്ത് പ്രതിഭാഗത്തിനായി ഹാജരായിട്ടുണ്ട്. ചർച്ചചെയ്യപ്പെട്ട സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ വാദി പ്രതിയായതിലും അജിത്തിന്റെ വൈദഗ്ധ്യമുണ്ട്.

കൊത്തിയ പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്ന പോലെ പരാതിക്കാരിയായ പെൺകുട്ടി തന്നെ കേസിന്റെ ചുരുൾ അഴിക്കുന്നതിനും കാരണമായി അതും പ്രതിഭാഗം അഭിഭാഷകനിലൂടെ. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രതിഭാഗം വക്കീലിന് അയച്ച കത്തിൽ പെൺകുട്ടി പറഞ്ഞിരുന്നത്. ഇത്കൂടാതെ കേരളത്തെ ഞെട്ടിച്ച ദുഭിമാനക്കൊലക്കേസായ കെവിൻ വധത്തിൽ പ്രതികൾക്ക് വേണ്ടി ഹാജരാക്കും അജിത്തായിരുന്നു.

നീനു കെവിനൊപ്പം ഇറങ്ങിപ്പോയതിന് പിന്നാലെയുണ്ടായ കൊലപാതകത്തിൽ പ്രതിയാക്കപ്പെട്ടത് നീനുവിന്റെ അച്ഛൻ ചാക്കോയും സഹോദരനും കൂട്ടുകാരുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP