Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്ലസ്ടുവിൽ സത്യസന്ധമായ മൂല്യനിർണയം ഉറപ്പാക്കും; ഉത്തരസൂചികയിൽ അപാകതയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

പ്ലസ്ടുവിൽ സത്യസന്ധമായ മൂല്യനിർണയം ഉറപ്പാക്കും; ഉത്തരസൂചികയിൽ അപാകതയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്ലസ്ടുവിൽ സത്യസന്ധമായ മൂല്യനിർണയം ഉറപ്പാക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പോർട്ടലിൽ പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ പോരായ്മ ഉണ്ടെങ്കിൽ പരിശോധിക്കും. രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്തു.

ഇതിനിടെ പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം വീണ്ടും മുടങ്ങി. തുടർച്ചയായ രണ്ടാം ദിവസവും ഉത്തരകടലാസ് പരിശോധന അദ്ധ്യാപകർ ബഹിഷ്‌കരിച്ചു. ഉത്തര സൂചികയിലെ അപാകതകൾ മാറ്റിയാലേ മൂല്യനിർണയം നടത്തൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ധ്യാപകരിൽ ഭൂരിപക്ഷവും.

സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തും, അർഹതപ്പെട്ട മാർക്ക് വിദ്യാർത്ഥികൾക്ക് ലഭിക്കും. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശങ്ക വേണ്ടെന്നാണ് വി ശിവൻകുട്ടി നൽകുന്ന ഉറപ്പ്.

പൊതുവെ കഠിനമായിരുന്ന പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ വിദ്യാർത്ഥികളുടെ ആശങ്ക കൂട്ടുന്നതാണ് മൂല്യ നിർണ്ണയ വിവാദം. നിലവിലെ ഉത്തര സൂചിക ഉപയോഗിച്ചാൽ പത്തു മുതൽ ഇരുപത് മാർക്ക് വരെ വിദ്യാർത്ഥികൾക്ക് നഷ്ടം വരാൻ ഇടയുണ്ടെന്നാണ് അദ്ധ്യാപകർ പറയുന്നത്. കഠിനമേറിയ ചോദ്യങ്ങൾ കൂടുതലും വന്നത് ഫോകസ് ഏരിയക്ക് പുറത്തു നിന്നായിരുന്നു. ചില ചോദ്യങ്ങൾ ഉത്തരമായി നൽകിയ ഓപ്ഷണുകളിൽ പിശകും ഉണ്ടായിരുന്നു. ചോദ്യ പേപ്പറിനെ ചൊല്ലിയുള്ള ആശങ്ക മാറ്റാൻ ആയിരുന്നു 12 മുതിർന്ന അദ്ധ്യാപകർ ചേർന്നു സ്‌കീം ഫൈനലൈസേഷനിൽ ഉത്തര സൂചികയിൽ പുനക്രമീകരണം നടത്തിയത്.

പക്ഷെ ഇത് വരിക്കോരി മാർക്ക് നൽകൽ എന്ന് കാണിച്ചു ചോദ്യകർത്താവ് തയ്യാർ ആക്കിയ ഉത്തര സൂചിക മൂല്യ നിർണ്ണയത്തിൽ ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചതാണ് വിവാദം ആയത്. 13ആം നമ്പർ ചോദ്യം തന്നെ പിശകിന്റെ ഉത്തമ ഉദാഹരണം. ചോദ്യ പേപ്പറിൽ ഉള്ള ഉത്തരത്തിനുള്ള ഓപ്ഷൻ അല്ല സ്‌കീമിൽ ഉള്ളത്. പിന്നെ എങ്ങനെ മാർക്കിടും എന്നതാണ് അദ്ധ്യാപകരുടെ ചോദ്യം.

തീർന്നില്ല 16,22,24,25 ചോദ്യങ്ങൾക്കുള്ള മൂല്യ നിർണ്ണയ സ്‌കീമിലും ആശയ കുഴപ്പം എന്നാണ് അദ്ധ്യാപകർ പറയുന്നത്. ഉത്തര സൂചികയിൽ പറയുന്ന രീതിയിൽ അല്ലാതെ മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാലും മാർക്ക് കൊടുക്കാം എന്നിരിക്കെ അത് വേണ്ട എന്നാണ് നിർദ്ദേശം. ചുരുക്കത്തിൽ പത്തു മുതൽ ഇരുപത് വരെ മാർക്ക് നിലവിലെ ഉത്തര സൂചിക വഴി നഷ്ടം ആകുമെന്നാണ് മൂല്യ നിർണ്ണായ ക്യാമ്പിലെ അദ്ധ്യാപകരുടെ പരാതി. ഈ ഉത്തര സൂചിക തന്നെ ഉപയോഗിക്കണമെന്ന് വകുപ്പും മന്ത്രിയും കടുംപിടുത്തം തുടർന്നതോടെയാണ് മൂല്യനിർണ്ണയം പ്രതിസന്ധിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP