Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മികച്ച തുടക്കമിട്ട് ഗില്ലും സാഹയും; ഫിനിഷിങ് മികവുമായി തെവാട്ടിയ-മില്ലർ കൂട്ടുകെട്ട്; ആവേശപ്പോരിൽ ത്രസിപ്പിക്കുന്ന ജയവുമായി ഗുജറാത്ത്; ആർസിബിക്ക് തുടർച്ചയായ മൂന്നാം തോൽവി

മികച്ച തുടക്കമിട്ട് ഗില്ലും സാഹയും; ഫിനിഷിങ് മികവുമായി തെവാട്ടിയ-മില്ലർ കൂട്ടുകെട്ട്; ആവേശപ്പോരിൽ ത്രസിപ്പിക്കുന്ന ജയവുമായി ഗുജറാത്ത്; ആർസിബിക്ക് തുടർച്ചയായ മൂന്നാം തോൽവി

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിലെ ആവേശപ്പോരിൽ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആറ് വിക്കറ്റിന്റെ ജയമാണ് ഗുജറാത്ത് നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ബാംഗ്ലൂർ 170 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് 19.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സ്‌കോർ ബാംഗ്ലൂർ 20 ഓവറിൽ 170 - 6; ഗുജറാത്ത് 19.3 ഓവറിൽ 174 - 4.

റൺചേസിൽ ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (28 പന്തിൽ 3 ഫോറും ഒരു സിക്‌സും അടക്കം 31), വൃദ്ധിമാൻ സാഹ (22 പന്തിൽ 4 ഫോർ അടക്കം 29) എന്നിവർ 7.2 ഓവറിൽ 51 റൺസ് ചേർത്ത് നല്ല തുടക്കം നൽകിയെങ്കിലും ഇരുവരെയും, പിന്നാലെ സായ് സുദർശൻ (14 ബോളിൽ 2 ഫോർ അടക്കം 20), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (5 പന്തിൽ 3) എന്നിവരെയും പുറത്താക്കി ബാംഗ്ലൂർ തിരിച്ചടിച്ചു.

അവസാന 5 ഓവറിൽ ഡേവിഡ് മില്ലർ, രാഹുൽ തെവാത്തിയ എന്നിവർ ക്രീസിൽ നിൽക്കെ 58 റൺസാണു ബാംഗ്ലൂരിനു വേണ്ടിയിരുന്നത്. തെവാത്തിയ (25 പന്തിൽ 5 ഫോറും 2 സിക്‌സും അടക്കം 42 നോട്ടൗട്ട്), മില്ലർ (24 പന്തിൽ 4 ഫോറും ഒരു സിക്‌സും അടക്കം 39 നോട്ടൗട്ട്) എന്നിവർ ഒരിക്കൽക്കൂടി തകർത്തടിച്ചതോടെ ബാംഗ്ലൂരിന്റെ എല്ലാ പ്രതീക്ഷകളും തകർന്നു. 6ാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടിൽ ഇരുവരും 79 റൺസാണു ചേർത്തത്.

171 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മാൻ ഗിൽ (31) വൃദ്ധിമാൻ സാഹ (29) സഖ്യം 51 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സാഹയെ മടക്കിയയച്ച് വാനിന്ദു ഹസരങ്ക ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നൽകി. വൈകാതെ ഗില്ലും മടങ്ങി. ഷഹ്ബാസ് അഹമ്മദിന്റെ പന്തിൽ വിക്കറ്റിൽ കുടുങ്ങുകയായരുന്നു ഗിൽ. പിന്നീടെത്തിയ സായ് സുദർശനൻ (20), ഹാർദിക് പാണ്ഡ്യ (3) എന്നിവരു പവലിയനിൽ തിരിച്ചെത്തി. ഹസരങ്കയും ഷഹബാസും ഒരിക്കൽകൂടി വിക്കറ്റ് പങ്കിട്ടു.

പിന്നീട് ക്രീസിൽ ഒത്തുചേർന്ന മില്ലർ- തെവാട്ടിയ സഖ്യമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അവസാന രണ്ട് ഓവറിൽ 19 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. ഹർഷൽ പട്ടേൽ എറിഞ്ഞ 19-ാം ഓവറിൽ 12 റൺസ് പിറന്നു. ജോഷ് ഹേസൽവുഡ് എറിഞ്ഞ അവസാന ഓവറിൽ ഏഴ് റൺസ് ജയിക്കാൻ വേണമായിരുന്നു. ആദ്യ പന്ത് വൈഡ്. രണ്ടാം പന്ത് ഫോർ. മൂന്നാം പന്തിൽ ഒരു റൺ. നാലാം പന്ത് ബൗണ്ടറി കടത്തി തെവാട്ടിയ വിജയം പൂർത്തിയാക്കി. ജയത്തോടെ ഒമ്പത് മത്സരങ്ങളിൽ 16 പോയിന്റുമായി ഗുജറാത്ത് ഒന്നാമത് തുടരുന്നു. 10 മത്സരങ്ങളിൽ അഞ്ച് വീതം തോൽവിയും ജയവുമുള്ള ബാംഗ്ലൂർ പത്ത് പോയിന്റുമായി അഞ്ചാമതാണ്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് (0) മടങ്ങി. സാംഗ്വാന്റെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച്. പിന്നീട് മൂന്നാം വിക്കറ്റിൽ കോലി- പടിദാർ നേടിയ 99 റൺസാണ്് ബാംഗ്ലൂരിന് തുണയായത്. ഇതിനിടെ കോലിക്ക് വേഗത്തിൽ റൺസ് കണ്ടെത്താൻ സാധിക്കാതിരുന്നതും വിനയായി. 53 പന്തിൽ ആറ് സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.

അർധ സെഞ്ചുറി തികച്ച ഉടനെ പടിദാർ മടങ്ങി. സാംഗ്വാനായിരുന്നു വിക്കറ്റ്. വൈകാതെ കോലി, മുഹമ്മദ് ഷമിയുടെ പന്തിൽ ബൗൾഡായി. എന്നാൽ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ആർസിബിയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 18 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 33 റൺസാണ് മാക്സ്വെൽ നേടിയത്. ലോക്കി ഫെർഗൂസണ് വിക്കറ്റ് നൽകി താരം മടങ്ങി. ദിനേശ് കാർത്തിക് (2), മഹിപാൽ ലോംറോർ (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഷഹ്ബാസ് അഹമ്മദ് (2) പുറത്താവാതെ നിന്നു.

ഒരു മാറ്റവുമായിട്ടാണ് ബാംഗ്ലൂർ ഇറങ്ങിയിയിരുന്നത്. മഹിപാൽ ലോംറോർ ടീമിലെത്തി. സുയഷ് പ്രഭുദേശായ് പുറത്തായി. ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. യഷ് ദയാലിന് പകരം പ്രദീപ് സാംഗ്വാൻ ടീമിലെത്തി. അഭിനവ് മനോഹറും പുറത്തായി. സായ് സുദർശനാണ് പകരക്കാരൻ.

(മെയ് ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതിനാൽ നാളെ(01 05 2022) അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല - എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP